Saturday 20 February 2010

"വെളുത്തുള്ളി അച്ചാര്‍ "

 



ആവശ്യ സാധനങ്ങള്‍    ::

വെളുത്തുള്ളി തൊലി കളഞ്ഞത് : 500 gm

ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌:ഒന്നര ഇഞ്ച് കഷണം

പച്ചമുളക് അരിഞ്ഞത്‌ : നാലെണ്ണം

ഓയില്‍ : നാല് ടേബിള്‍ സ്പൂണ്‍

വിനീഗര്‍ :ഒരു കപ്പ്

തിളപ്പിച്ചാറിയ വെള്ളം : അര കപ്പ്

മുളകുപൊടി :നാല് ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി :കാല്‍ ടീസ്പൂണ്‍

ഉപ്പുപൊടി :രണ്ടു ടേബിള്‍ സ്പൂണ്‍ (ആവശ്യാനുസരണം )

പഞ്ചസാര :ഒരു ടീസ്പൂണ്‍ (രുചി ക്രമീകരിക്കാന്‍ )

തയ്യാറാക്കുന്ന വിധം : ഫ്രയിംഗ് പാനില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ ഓയില്‍ ചൂടാവുമ്പോള്‍ ആദ്യം അരിഞ്ഞുവെച്ച ഇഞ്ചിയും അല്‍പ്പ സമയം കഴിഞ്ഞു വെളുത്തുള്ളിയും ,പച്ചമുളകും ചേര്‍ത്തു രണ്ടു മിനുട്ട് വഴറ്റി മാറ്റിവെക്കുക .ഇനി ഈ പാനില്‍ ബാക്കി ഓയില്‍ ചൂടാക്കി മുളകുപൊടി ,മഞ്ഞള്‍പ്പൊടി ,ഉപ്പു ഇവചേര്‍ത്തുചെറു തീയ്യില്‍ അല്‍പ്പസമയം വഴറ്റി (കരിഞ്ഞു പോവാതിരിക്കാന്‍ ശ്രദ്ധിക്കണം )മുന്‍പ് പറഞ്ഞ അളവ് വെള്ളവും ,വിനീഗറും കൂടിചേര്‍ത്ത് ഈ അടുപ്പത്തുള്ള മുളക് മിശ്രണം  ത്തിളച്ചാല്‍ ഇറക്കിവെച്ചു , വഴറ്റി മാറ്റിവെച്ച വെളുത്തുള്ളിക്കൂട്ട് ചേര്‍ത്ത് നല്ലത് പോലെ ഇളക്കി ചേര്‍ക്കുക ..ഇനി ഒരു ടീസ്പൂണ്‍ പഞ്ചസാരക്കൂടി ചേര്‍ത്താല്‍അച്ചാര്‍റെഡി ..നല്ലവണ്ണംആറിയാല്‍തിളപ്പിച്ചാറ്റി ഉണക്കിയ ബോട്ടലില്‍ആക്കി സൂക്ഷിക്കാം ..രണ്ടാഴ്ച്ചയ്ക്ക് ശേഷം ഉപയോഗിച്ച് തുടങ്ങാം ....

ഈ അച്ചാര്‍ കൊളസ്ട്രോള്‍ ,ഗ്യാസ് ട്രബിള്‍ .വയര്‍ sambanda മായ അസുഖങ്ങള്‍ക്കും വളരെ നല്ലതാണ് ...(എരുവ് അധികം വേണ്ടാത്തവര്‍ക്ക് പിരിയന്‍ മുളകുപൊടി ഉപയോഗിച്ചാല്‍ മതി ..ഞാന്‍ അച്ചാറിനു രണ്ടു മുളക് പൊടിയും കൂട്ടി ചേര്‍ത്താണ് ഉപയോഗിക്കാറു ...പിന്നെ ഇവിടുത്തെ വെള്ളുള്ളിയാണെങ്കില്‍ വലിയ ഇനമായത് കൊണ്ട് എളുപ്പം തൊലികളയാം )

 കുറിപ്പ് : വിനീഗറിന്റെ അളവ് ഒരു കപ്പ് എന്ന് ഉദ്ദേശിച്ചത്  ടീകപ്പാണ് പിന്നെ അച്ചാര്‍ തിക്കായിട്ടു മതിയെങ്കില്‍ വിനീഗറിനൊപ്പം തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കേണ്ടുന്ന ആവശ്യമില്ല (അച്ചാറിനു ഗ്രേവി കൂടുതല്‍ വേണ്ടുന്നവര്‍ മാത്രം തിളപ്പിച്ചാറിയ  വെള്ളം ചേര്‍ത്താല്‍ മതി )