ആദ്യം തന്നെ മധുരത്തില്‍ തുടങ്ങാം .....
ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍ പരിപ്പ് 2 കപ്പ്
വെള്ളം 2 കപ്പ്
ശര്‍ക്കര 500 ഗ്രാം
വെള്ളം 1 കപ്പ്
തേങ്ങ ചിരവിയത് 4കപ്പു്
ഇളം ചൂടു വെള്ളം 7 കപ്പ്
നെയ്യ് 2ടേബിള്‍സ്പൂണ്‍
അണ്ടിപരിപ്പ് പിളര്‍ന്നത് 20 എണ്ണം
കിസ്മിസ് 2 ടേബിള്‍ സ്പൂണ്‍
തേങ്ങ നുറുക്കിയത് 2 ടേബിള്‍ സ്പൂണ്‍
ഏലകായ പൊടിച്ചത് 1 ടീസ് സ്പൂണ്‍
പ്രഥമന്‍ ഉണ്ടാക്കുന്ന വിധം : അടികട്ടിയുള്ള പാത്രം സ്റ്റൌവില്‍ വെച്ചു ചൂടാവുമ്പോള്‍ ചെറുപയര്‍ പരിപ്പ് ഇട്ടു കരിഞ്ഞു പോവാതെ വറുത്തു (ഗോള്‍ഡ് നിറം )തണുക്കാന്‍ വെക്കുക .ശര്‍ക്കര ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്തു അടുപ്പത്തു വെച്ചുരുക്കി അരിച്ചു മാറ്റിവെക്കുക ...തേങ്ങ ഒരു ഗ്ലാസ് ഇളം ചൂടു വെളളവും ചേര്‍ത്തു മിക്സിയില്‍ അടിച്ചെടുത്ത് ഞെരടിപ്പിഴിഞ്ഞു ഒന്നാംപാല്‍ മാറ്റിവെക്കുക ...തേങ്ങാപീര ബാക്കി വെള്ളംവുംചേര്ത്ത് അടിച്ച് അരിച്ചു മാറ്റിയ രണ്ടാംപാലില്നിന്നും മുന്നു ഗ്ലാസ് പാലും രണ്ടു ഗ്ലാസ് വെള്ളവും ,പ്രഥമന്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒരുപാത്രത്തില്‍ അടുപ്പില്‍ വെച്ചു തിളയ്ക്കുമ്പോള്‍ അതിലേക്കു ചെറുപരിപ്പ് കഴുകിയിടുക ..ഇടക്കിടെ ഇളക്കിക്കൊണ്ടിരിക്കണം....പരിപ്പ് കരിഞ്ഞു പിടിക്കാതിരിക്കാന്‍ സ്റ്റൌ ഫ്ലെയം കുറച്ചു വെക്കണം .പാകത്തിനുവെന്തു കഴിഞ്ഞാല്‍ ,ഉരുക്കിവെച്ചിരുന്ന ശര്‍ക്കരപാനി വെന്ത പരിപ്പിലേക്കൊഴിച്ച് ,ചെറു തീയില്‍ ഒരു പതിനഞ്ചുമിനുട്ട് ഇടക്കിടെ ഇളക്കികൊണ്ടിരിക്കണം..ശേഷം ബാക്കി വെച്ചിരിക്കുന്ന രണ്ടാംപാല് ചേര്‍ത്തു തിളച്ചതിനുശേഷം
മാറ്റി വെച്ചിരിക്കുന്ന ഒന്നാംപാല്‍ ചേര്‍ത്ത് ഒന്നുതിളച്ചാല് എലക്കാപൊടിയുംചേര്ത്തു ഇറക്കിവെക്കുക ..(മധുരം കുറഞ്ഞു പോയെങ്കില്‍ ഇത്തിരി പഞ്ചസാര ചേര്‍ക്കാം ..)ഇനി ഒരു പാന്‍ ചൂടാവുമ്പോള്‍ തന്നിരിക്കുന്ന അളവുനെയ്യോഴിച്ചു ഇതില്‍ നുറുക്കിയതേങ്ങ ,അണ്ടിപ്പരിപ്പ് ,കിസ്മിസ് ഇവ മൂപ്പിച്ചു ചേര്‍ക്കുക ...ഇപ്പോള്‍ പ്രഥമന്‍ കഴിക്കാന്‍ തയ്യാറായിരിക്കുന്നു ....ഇതു ആറുപേര്‍ക്ക് കഴിക്കാനുണ്ടാവും ..(എന്റെ കുട്ടിക്കാലത്തൊന്നും തേങ്ങാപാല്‍ തയ്യാറാക്കാന്‍ മിക്സിയോ..കടയില്‍നിന്നും ചെറുപയര്‍ പരിപ്പും കിട്ടില്ലായിരുന്നു ..അന്ന് പയര്‍ പാകത്തിന് വറുത്തു അമ്മികുഴവകൊണ്ട് ഉരുട്ടി പരിപ്പാക്കി ,ഉരളില് കുത്തി തൊലികളഞ്ഞ് പരിപ്പ് തയ്യാറാക്കണം ..ഒരു കാര്യം പറയട്ടെ ..ആ പ്രഥമന്റെ രുചി ഒന്നു വേറെതന്നെയാണ് കേട്ടോ ...)
ഇതുപോലെ തന്നെ കടലപരിപ്പ് കൊണ്ടും ചെയ്യാം ..ഈ പരിപ്പ് വറക്കേണ്ടുന്ന ആവശ്യ മില്ല ...കുതിര്‍ത്തു വേവിച്ചാല്‍ മതി ..

10 comments:
ചേച്ചീ, ആദ്യത്തെ മധുരമുള്ള കമന്റ് എന്റെ വക.......
ഇതിന്റെയൊരു പ്രിന്റെടുത്തു വച്ചിട്ടുണ്ട്.....ഒന്നു പരീക്ഷിച്ചു നോക്കണം......
എന്റെ അമ്മയുടെ മാസ്റ്റര്‍പീസ് ഐറ്റമാണിത്...എനിയ്ക്കൊത്തിരി ഇഷ്ടവും......
ഈ ബ്ലോഗിലെ ആദ്യ കമന്റിനു നന്ദി മോളെ ..എനിക്കും ഒത്തിരി ഇഷ്ടമുള്ളതാണ് ഈ പ്രഥമന്‍
ഇതു കൊള്ളാമല്ലോ ചേച്ചീ... നന്ദി.
:)
ഇതു കൊള്ളാം ചേച്ചീ ! പടങ്ങളും കൊടുക്കേണ്ടതായിരുന്നു.പടം ഇല്ലാതെ തന്നെ വായിൽ വെള്ളമൂറുന്നു !
Sree,Kanthaarikutty....pradhaman.ishtapettuvallo..samaadhaanam...photoittu vallathe kothippikkandaa ennukaruthi...
എകദേശം ഇങ്ങനെ തന്നാണ് ഞാനും ഉണ്ടാക്കാറ് - വര്‍ഷത്തില്‍ രണ്ട് തവണ, ഓണത്തിനും ഉണ്ണീടേ പിറന്നാളിനും. ഒന്നാം പാല് ചേര്‍ത്ത് തിളപ്പിക്കാറില്ല. നന്നായി ചൂടാകുമ്പോള്‍ വാങ്ങും.
കൂടുതല്‍ വിഭവങ്ങള്‍ പോരട്ടെ.
:-)
English adukkalayil frozen thengayum, chinese wokum upayogicchu njaan ee naadan paachakakkurippu pareekshikkaan theerumaanicchu.
ee paachakakkurippinu valarea valare nandi....:)
iniyum naadan paachakakkurippukal pratheekshikkunnu :)
ഹായ് സുമി : മോള് എല്ലാം പരീക്ഷിച്ചു നോക്ക് .അഭിപ്രായത്തിന് നന്ദി .പുതിയ ഒരു പാചകം കൂടി പോസ്റ്റു ചെയ്തിട്ടുണ്ട് ..
ഇതു നമ്മുടെ പൊതു താല്പര്യ മേഖലകള്‍ ആണല്ലോ അമ്മേ... ഒന്നാമത് പാചകം... അതും പരിപ്പ് പായസ്സം തന്നെ തുടക്കം...നന്നായിരിക്കുന്നു.
പാച്ചുക്കുട്ടി :മോള്‍ക്ക് കൂടി ഇഷ്ടപ്പെട്ട വിഭവ മാണെന്നറിഞ്ഞതില് സന്തോഷം .എനിക്കും ഏറ്റവും ഇഷ്ടം പരിപ്പ് pradamanaanu .അഭിപ്രായത്തിന് ഒത്തിരി നന്ദി .
Post a Comment