കുബൂസ് അറിയാത്തതും കഴിക്കാത്തതുമായ ,ഗള്‍ഫ് കാരുണ്ടാവില്ലല്ലോ ...അവര്‍ക്കായ് , കുബൂസ് കൊണ്ടു എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന , രുചികരമായ ബ്രേക്ഫാസ്റ്റ് റസീപ്പി .ഒന്നു പരീക്ഷിച്ചുനോക്കൂ ..
ആവശ്യസാധനങ്ങള്‍:
വലിയ കുബൂസ് : 2എണ്ണം മിക്സിയില്‍ പൊടിച്ചത്
പച്ച മുളക് :4 എണ്ണം ചെറുതായ് അരിഞ്ഞത്
സവോള ഒരെണ്ണം : ചെറുതായ് അരിഞ്ഞത്
ഇഞ്ചീ : ചെറുതായ് അരിഞ്ഞത് ഒരു ടീസ്പൂണ്‍
ചിരവിയ തേങ്ങ : 1 ടീ കപ്പ്
ഉപ്പ് : അര ടീസ്പൂണ്‍
മഞ്ഞള്‍ പ്പൊടി :അര ടീസ്പൂണ്‍
വെള്ളം :അര ടീ കപ്പ്
എണ്ണ :3ടേബിള്‍ സ്പൂണ്‍
കടുക് :1 ടീസ്പൂണ്‍
കറിവേപ്പില :ഒരു തണ്ട്
ഉണക്ക മുളക് :2 എണ്ണം കഷണങ്ങളാക്കിയത്
തയ്യാറാക്കുന്ന വിധം :
കുബ്ബൂസ് ,തേങ്ങയും ഒന്നിച്ചു ചേര്‍ത്തിളക്കി മാറ്റി വെക്കുക .ഇതു തയ്യാറാക്കാന്‍ പാകത്തിനുള്ള ,ഉരുളിയോ അല്ലെങ്കില്‍ നോണ്‍ സ്റ്റിക് പാത്രമോ സ്റ്റൌവ്വില്വെച്ചു ചൂടായാല്‍ എണ്ണ യൊഴിച്ചു കടുക് പൊട്ടിയാല്‍ ഉണക്കുമുളകും ,കറിവേപ്പിലയും ചേര്‍ത്തു മൂത്താല്‍ തീ കുറച്ചു , മഞ്ഞള്‍ പ്പൊടി ,സവാള ,പച്ചമുളക് ,ഇഞ്ചി ഇവ ചേര്‍ത്തു വഴറ്റുക .ഇനി ഈകൂട്ടില്‍ അര ടീസ്പൂണ്‍ ഉപ്പും അര കപ്പ് വെള്ളവും ചേര്‍ത്തു ഒന്നു തിളച്ചാല്‍ കുബ്ബൂസ്മിക്സ് ഇതില്‍ ചേര്‍ത്തു , ചേരുവകളുമായ് ഒരഞ്ചുമിനുട്ടനല്ലവണ്ണം ഇളക്കി യോജിപ്പിക്കുക ."കുബൂസ് ഉപ്പുമാവ് "റെഡി .തീയണച്ച് ചൂടോടുകൂടി കഴിക്കാന്‍ തയ്യാറായി ക്കോളൂ .ഇതു നാലുപേര്‍ക്ക് കഴിക്കാനുണ്ടാവും ..(കുബ്ബൂസ് വലുത് എന്നുദ്ദേശിക്കുന്നത് ,ഏതാണ്ട് നെയ്റോസ്റ്റ് വലുപ്പ മാണ്കേട്ടോ .ചെറുതാണെങ്കില്‍ നാലെണ്ണം വേണ്ടിവരും .)ഇതു രണ്ടു ദിവസം ഫ്രിഡ്ജില്‍വെച്ച കുബ്ബൂസാണെങ്കില് മിക്സിയില്‍ പൊടിച്ചെടുക്കാന്‍ എളുപ്പ മായിരിക്കും .ഒഴിവു സമയങ്ങളില്‍ പൊടിച്ചു ഡബ്ബകളിലാക്കിവെച്ചാല് ആവശ്യാനുസരണം ഉപയോഗിക്കാം .ഒന്നു പരീക്ഷിച്ചു നോക്കി അഭിപ്രായം അറിയിക്കുമല്ലോ ...
12 comments:
ഗള്‍ഫ്കാര്‍ക്ക് ഉപയോഗപ്പെടും.
ചേച്ചി, അടുത്ത വെള്ളിയാഴ്ച ഇതൊന്നു പരീക്ഷിച്ചു കളയാം.ഇത്രയധികം മസാലകളൊന്നും ചേർക്കില്ലാട്ടൊ...
(എങ്ങനെ മുതലാവാനാ)
എങ്കിലും‘ കുപ്പൂസ് ഉപ്പുമാവ് ’ വെള്ളിയാഴ്ചത്തെ പ്രാതൽ.
ശ്രീ :നന്ദി മോനെ
വീ കെ :മോനെ പരീക്ഷണം കഴിഞ്ഞിട്ട് അഭിപ്രായം അറിയിക്കണേ .
chechi,
galfukarallaatha njangalude panku koodi tharu
കുബൂസ് കഴിച്ചിട്ടും കണ്ടിട്ടും കുറേ നാളായി. അതിനാല്‍ ചേച്ചിയുടെ വിഭവം പരീക്ഷിക്കാനായില്ല.
ഏതായാലും അടുക്കള കുസൃതികള്‍ക്ക് സ്വാഗതം.
കുബൂസ് എങ്ങിനെ നമ്മുടെ നാട്ടിലെ അടുക്കളയില്‍ ഉണ്ടാക്കാം എന്ന് പറയാമോ? ഇവിടെ ബീനാമ്മക്ക് കൈ തരിപ്പായതിനാല് ഇപ്പോള്‍ ചപ്പാത്തി ഉണ്ടാക്കുന്നില്ല.
കുബൂസ് ലഭിക്കുമായിരുന്നെങ്കില്‍ പിന്നെ അത് കഴിക്കാമായിരുന്നു. ഇനി കേരളത്തില്‍ കുബൂസ് ലഭിക്കുന്ന സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ പറഞ്ഞുതന്നാലും മതി തല്ക്കാലം.
കുബൂസിനും അറബി നാടിനേയും മറക്കാനാവില്ല.
pareekshikkam..
കൊള്ളാം അമ്മ്മേ , പരീക്ഷിക്കണം എന്നുണ്ട്..പക്ഷെ ഇവിടെ നാട്ടില്‍ കുബ്ബൂസ് കിട്ടുമോ? അതിനു പകരം വല്ല ചപ്പാത്തി ഉപ്പുമാവൊ ഇഡ്ഡലി/ദോശ ഉപ്പുമാവൊ try ചെയ്താലോ
Kandittu ruchikaramennu thonnunnu. Undakkiyittu abhiprayam parayam. Thanks for sharing it.
Best wishes...!!
കൊട്ടോടിക്കാരന് :
ജെ പി ചേട്ടാ :
ദി മാന്‍ ടൂ വാക് വിത്ത് :
പ്രിയ :
സുരേഷ്കുമാര്‍ :
കുബ്ബൂസ് കിട്ടാത്തവര്‍ക്ക് ഇതെ റസീപ്പിയില് ,കാലത്തു ബാക്കി വരുന്ന വെള്ളയപ്പം ,iddli ,ചപ്പാത്തി ,പുട്ട് ഇവ പൊടിച്ചും നല്ല രുചികരമായ ഉപ്പുമാവ് ഉണ്ടാക്കാം .ഇത് വയ്കുന്നേരം ചായക്ക് നല്ലൊരു വിഭവമായിരിക്കും .bread ഉം ഇതുപോലെ ചെയ്യാം .
Lakshmichechey.......kuboose is one of the preciaous good food among the Gulf and its not known as any food,its one of the best rottis......Good Recipie too
Sapna Anu:paranjathu shariyaanu ..abhipraayathhinu nandi mole.
ഞാന്‍ ബാക്കി വരുന്ന കുബൂസ് എന്ത് ചെയ്യണം എന്ന് ഗൂഗിള്‍ അമ്മായിയോട് ചോദിച്ചപ്പോള്‍ ഈ സൈറ്റ് കാണിച്ചു തന്നില്ല.
എന്തായാലും ഈ അഭ്യാസം ഒന്ന് ട്രൈ ചെയ്യണം
മോതലാകുമോന്നു അറിയില്ല
മെസ്സ് കാഷില്‍ വെട്ടിപ്പ് നടത്തിയാ ഞാന്‍ ചെലവുകള്‍ അട്ജെസ്റ്റ് ചെയ്യുന്നെയ്
Post a Comment