ആവശ്യ സാധനങ്ങള്‍ :
ബസുമതി റൈസ് കഴുകി വെച്ചത് :5 ടീ കപ്പ്
നെയ്യ് :ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം :എട്ടു ടീ കപ്പ്
കൊഞ്ച് : 250 ഗ്രാം (വലുതാണെങ്കില്‍ രുചികൂടും )തൊലികളഞ്ഞ് ,കഴുകി അര ഇഞ്ച് കനത്തില്‍ അരിഞ്ഞു വെക്കുക
ചിക്കന്‍ ബോണ്‍ മാറ്റി ചെറുതായി നുറുക്കിയത് :250 ഗ്രാം അല്‍പ്പം ഉപ്പു പുരട്ടി പത്തു മിനുട്ട് വെച്ചശേഷം അല്‍പ്പം വെള്ളത്തില്‍ പകുതി വേവിച്ചു വെക്കുക ..(അല്ലെങ്കില്‍ വലിയ പീസ് കുക്കറില്‍ വേവിച്ചു ,ചെറുതായി കട്ട് ചെയ്താലും മതി .
കോഴിമുട്ട : ആറെണ്ണം ഉപ്പു ചേര്‍ത്ത് നല്ല പരുവത്തില്‍ അടിച്ചു ഫ്രൈ പാനില്‍ അല്‍പ്പം ഓയിലില്‍ ചിക്കി ഫ്രൈ ചെയ്തെടുക്കുക .
കാരാട്ട് ,കാപ്സികം ,സവോള ,ഗ്രീന്‍പീസ് ,തക്കാളി (അധികം പഴുക്കാത്ത ,കുരുകളഞ്ഞത്)സ്പ്രിംഗ് ഒണിയന്‍ .ബീന്‍സ് ,സ്വീറ്റ് കോണ്‍
കോണ്‍ ഒഴികെ ബാക്കിയെല്ലാം ചെറുതായി നുറുക്കിയത് : മുക്കാല്‍ ടീ കപ്പ് വീതം
വെളുത്തുള്ളി അരിഞ്ഞത് : രണ്ടു ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് :രണ്ടു ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് :ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പു : ആവശ്യാനുസരണം
മല്ലിയില അരിഞ്ഞത് : ഒരു കപ്പ്
ഓയില്‍ : 100 ml
കിസ്മിസ് : 50 ഗ്രാം (നിര്‍ബന്ധ മില്ല )_
ഇനി നമുക്ക് റൈസ് തയ്യാറാക്കാം :റൈസ്,എട്ടു ഗ്ലാസ് വെള്ളം ടേബിള്‍ സ്പൂണ്‍ നെയ്യ് ,അല്‍പ്പം ഉപ്പു ഇവ ഒന്നിച്ചു പാത്രത്തിലാക്കി റൈസ് ഇഷ്ടാനുസരണം റൈസ് കുക്കറിലോ ,മൈക്രോ വേവിലോ ,കുക്കറിലോ കുഴഞ്ഞു പോകാതെ വേവിച്ചു മാറ്റിവെക്കുക
ഇനി വലിയൊരു അടി കട്ടിയുള്ള പാത്രം ഗ്യാസ്സടുപ്പില്‍ വെച്ച് ചൂടായാല്‍ ,ഓയില്‍ മുഴുവനായും ഒഴിക്കുക .ച്ചുടായാല് കിസ്മിസ് മൂപ്പിച്ചുകോരി മാറ്റിവെക്കുക ഇനി അരിഞ്ഞുവെച്ച വെളുത്തുള്ളി ഇട്ടു ഇളക്കി നന്നായി മൂപ്പിക്കുക ...കരിജു പോകരുത് .ഇതില്‍ ചിക്കനും ,കൊഞ്ചുംചേര്ത്തു അല്‍പ്പസമയം വേവിക്കുക .അടുത്തതായി കാരാട്ട് ,ബീന്‍സ് ,സ്വീറ്റ് കോണ്‍ ,ഗ്രീന്‍ പീസ് എന്നിവ ച്ര്ത്തു രണ്ടു മിനുട്ട് വഴറ്റുക ഇനി കാപ്സികം ,സവോള ,തക്കാളി ,ഇഞ്ചി ,പച്ചമുളക് ,വറുത്തു മാറ്റിവെച്ച കോഴിമുട്ട ചേര്‍ക്കുക ഇനി ഇതിനെല്ലാം കൂടി വേണ്ടുന്ന ഉപ്പു ചേര്‍ക്കാം .കൂടിപോകാതിരിക്കാന്‍ ശ്രദ്ധിക്കണം .അരിവേവിക്കുമ്പോള്‍ ഉപ്പു ചേര്‍ത്ത താണല്ലോ
അടുത്തതായി റൈസ് അടുപ്പത്തുള്ള മിക്സ്ലേക്ക് കുടഞ്ഞിടുക .ഒരു പത്തു മിനുട്ട് ചെറു ഫ്ലെയ്മില്‍ ഇളക്കി ചേര്‍ക്കുക ലാസ്റ്റില് സ്പ്രിംഗ് ഒണിയന്‍ ,കിസ്മിസ് ,മല്ലിയില ചേര്‍ത്തു യോചിപ്പിക്കുക .സ്വാദിഷ്ടമായ ഫ്രൈed റൈസ് തയ്യാര്‍
കുറിപ്പ് :എഗ്ഗും ,ചിക്കനും ,പ്രോണും(ഇവ മൂന്നും വേണമെന്നില്ല).ഇഷ്ടമുള്ളത് ചേര്‍ക്കാം ഇത് പത്തു പേര്‍ക്ക് ഇഷ്ടം പോലെ കഴിക്കാം ...ഇതിനോടൊപ്പം മേത്തി ചിക്കന്‍ കൂടിയുണ്ടെങ്കില്‍ ഭക്ഷണം കുശാല്‍ ...
മേത്തി ചിക്കന്റെ റസീപ്പി അടുത്തു തന്നെ പോസ്റ്റ് ചെയ്യാം
..
മേത്തി ചിക്കന്റെ റസീപ്പി അടുത്തു തന്നെ പോസ്റ്റ് ചെയ്യാം
..
11 comments:
കൊതിപ്പിച്ചു ചേച്ചി.
ചെമ്മീന്‍ ഭയങ്കര ഇഷ്റ്റമാണ്
:-)
Nice Blog..
visit http://blogalertz.blogspot.com
upaasana:
Afsal: vaayanakku nandi .
വ്യത്യസ്തമായ ഫ്രൈഡ് റൈസ്, ഒന്നു പരീക്ഷിക്കട്ടെ ട്ടോ.... എന്നിട്ട് പറയാം.
Ruchikal...!
Manoharam, Ashamsakal..!!!
ചേച്ചി എന്തായാലും ഞാന്‍ ഉണ്ടാക്കി നോക്കുന്നുണ്ട്, നന്നായിരിക്കുന്നു വിവരണവും
ivide etthiya ellaavarkkum nandi .veendum varika ...
ഊണും കഴിഞ്ഞ് വിശ്രമിക്കാനിരുന്നപ്പോഴാണ് ഈ പോസ്റ്റിലേക്കെത്തിയത്. വയർ നിറഞ്ഞിരിക്കുന്നു. വിശപ്പാവട്ടെ, താൽപര്യപൂർവ്വം വായിച്ചുകൊള്ളാം!
കൊള്ളാം :)
its my fav,thanx amma...undakaan ariyamengilum alpam koodi better akkan sadichu...methi chicken vendi wait cheyyunnu
Post a Comment