Tuesday, 4 January 2011

"മട്ടന്‍ ചാപ്പ്സും പറോട്ടയും "




എല്ലോടുകൂടി കട്ടുചെയ്തു കഴുകി വെച്ച മട്ടന്‍ :ഒരു കിലോ .


ചേരുവകള്‍

മട്ടന്‍ : ഒരു കിലോ .
പുളികുറഞ്ഞ തൈര്: ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യാനുസരണം

ഓയില്‍ : നാല് ടേബിള്‍ സ്പൂണ്‍
കരാമ്പൂ :അഞ്ചെണ്ണം
പട്ട:ചെറിയ നാലൂകഷണം
ചെറിയ ഉള്ളി അരിഞ്ഞത് :ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി : നാല് ടീസ്പൂണ്‍
മഞ്ഞള്‍പൊടി : അര ടീസ്പൂണ്‍
മല്ലിപ്പൊടി : മൂന്നു ടീസ്പൂണ്‍

കറിവേപ്പില :രണ്ട് തണ്ട്
സവോള സ്ലൈസ്‌ ചെയ്തത് : മൂന്നെണ്ണം
വെളുത്തുള്ളി : പത്തല്ലി
ഇഞ്ചി  അരിഞ്ഞത് : ഒരിഞ്ചു കഷണം
പച്ചമുളക് :രണ്ടായികീറിയത്‌: നാലെണ്ണം
തക്കാളിഅരിഞ്ഞത്  :വലുത് രണ്ടെണ്ണം
മല്ലിയില അരിഞ്ഞത് : മൂന്നു ടേബിള്‍ സ്പൂണ്‍
മില്‍ക്ക് ക്രീം: ഒരു ടേബിള്‍ സ്പൂണ്‍ .

ഇനി തയ്യാറാക്കാം :മട്ടനില്‍ തൈരും അല്‍പ്പം ഉപ്പും ചേര്‍ത്ത് ഇളക്കി അരമണിക്കൂര്‍ മാറ്റിവെക്കുക .
ഇനി വലിയകുക്കര്‍ ഉണ്ടെങ്കില്‍ ജോലിയെളുപ്പമാക്കാം .കുക്കര്‍ അടുപ്പില്‍ വെച്ച് ചൂടായാല്‍ ഓയില്‍ ഒഴിച്ച് ഗ്രാമ്പൂവും പട്ടയും ഇട്ട്മൂത്തശേഷം അരിഞ്ഞുവെച്ച ചെറിയുള്ളിചേര്‍ത്തു മൂപ്പിക്കുക ..തീ വളരെ സിമ്മില്‍ ആക്കുക .ഇനി മല്ലിപ്പൊടി ,മുളകുപൊടി ,മഞ്ഞള്‍പൊടിയും ചേര്‍ത്തു മൂത്താല്‍ (കരിഞ്ഞു പോകരുത്)  ക്കറിവേപ്പില മുതല്‍ തക്കാളി വരെയുള്ള ചേരുവകള്‍ യഥാക്രമം വഴറ്റുക ..വേണ്ടുന്ന ഉപ്പും ചേര്‍ക്കുക .ഈ മസാലകൂട്ടില്‍ മട്ടന്‍ ചേര്‍ത്തു യോചിപ്പിച്ചു കുക്കറിന്റെ അടപ്പിട്ടു ,മിനിമം ഒരു നാല് വിസില്‍ വേണ്ടിവരും മട്ടന്‍ വേവാന്‍ ഇനി കുക്കര്‍ തുറന്ന് മല്ലിഇലയും ,ക്രീമും ചേര്‍ത്തു അടുപ്പില്‍ നിന്നും ഇറക്കാം .മട്ടന്‍ ചാപ്സ്‌ റെഡി .
കുറിപ്പ് :  ഇതില്‍ വെള്ളം ചേര്‍ക്കേണ്ടിവരാറില്ല..




മട്ടന്‍ ചാപ്സ്‌ റെഡി .

പറോട്ട യോടൊപ്പം കഴിച്ചോളൂ ...

10 comments:

ഹംസ said...

കൊതിപ്പിച്ച് കളഞ്ഞല്ലോ

ഒരു നുറുങ്ങ് said...

ചെറിയൊരു മാറ്റം,മട്ടന്‍ ചാപ്പ്സിന്‍ പൊള്ളുന്ന തന്തൂര്‍ റൊട്ടി ആയിക്കോട്ടെ..!

പാവപ്പെട്ടവൻ said...

എന്തയാലും വേണ്ടീല കൊതിയൂറാൻ അല്ലെ കഴിയു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഞങ്ങളുടെയൊക്കെ കൊതിപറ്റി വയറ് വീർക്കാതെ നോക്കണെ..ചേടത്തി

വിജയലക്ഷ്മി said...

ഹംസ :ഇത്തിരി മാറ്റിവെക്കാം കേട്ടോ
ഒരു നുറുങ്ങ്:പൊള്ളുന്ന തന്തൂരി റൊട്ടിയും കൂട്ടി കഴിച്ചാല്‍ ബഹു വിശേഷം ..
പാവപ്പെട്ടവന്‍ :കൊതിതീര്‍ക്കാന്‍ ഒന്നുപയറ്റി നോക്കൂ .
ബിലാത്തിപട്ടണം:കൊതി തട്ടാതിരിക്കാന്‍ അല്‍പ്പം പുറത്ത്‌ കളഞ്ഞിട്ടാ കഴിച്ചത് :)

പട്ടേപ്പാടം റാംജി said...

ശരിക്കും കൊതിപ്പിക്കുകായ.

സാക്ഷ said...

ചേച്ച്യേ..... മട്ടന്‍ ചാപ്സിന്റെ വഴിയെ പറഞ്ഞു തന്നുള്ളൂ...
ഈ പൊറോട്ട എങ്ങിനെ നിര്‍മ്മിക്കാം?

വിജയലക്ഷ്മി said...

പട്ടേപ്പാടം: അനിയന് അല്‍പ്പം മാറ്റിവെച്ചിട്ടുണ്ട് :)
സാക്ഷ : പറോട്ടയുടെ റസീപ്പി പിന്നീട് ചേര്‍ക്കാം ..

ശ്രീ said...

ഒന്നു പരീക്ഷിച്ചു നോക്കണം :)‌

വിജയലക്ഷ്മി said...

റിസല്‍ട്ട് അറിയിക്കാന്‍ മറക്കരുതേ ..നന്ദി