Saturday, 6 February 2016

സാമ്പാറിന്  ആവശ്യ സാധനങ്ങള്‍ :

( തുവര പരിപ്പ് : അര ടീകപ്പ്‌ 

വെളുത്തുള്ളി :പത്തല്ലി

വെള്ളം : പരിപ്പ് വേവാന്‍ ആവശ്യത്തിന്)

(വറുത്ത തേങ്ങ : നാലുടേബിള്‍സ്പൂണ്‍(അരച്ചത്‌ )

കായം പൊടി : അര ടീസ്പൂണ്‍

മല്ലിയില : നാല് തണ്ട്
കറിവേപ്പില :രണ്ടു തണ്ട് )

മസാല പ്പൊടി :മൂന്നു ടേബിള്‍സ്പൂണ്‍
ഉപ്പ്‌ :ആവശ്യാനുസരണം
വെള്ളം :ആവശ്യാനുസരണം
 മസാലയുടെയും ,വറുത്ത തേങ്ങയുടെയും വിശദാംശം താഴെ ലിങ്കില്‍ കിട്ടും ..
http://kaaazhcha.blogspot.com/2010/03/blog-post_20.html
വേണ്ടുന്ന പച്ചകറികള്‍ :
(തക്കാളി ; രണ്ടെണ്ണംവലുതു.ഒരെണ്ണം നാലെന്ന തോതില്‍  കട്ട് ചെയ്തത്
 വെണ്ടയ്ക്ക :ആറെണ്ണം:ഒന്നര ഇഞ്ച്‌ നീളത്തില്‍ കട്ട് ചെയ്തത്
പുളി : ആവശ്യാനുസരണം )


(ചെറിയ ഉള്ളി തൊലി കളഞ്ഞത് :നമ്മുടെ ഒരുകൈ നിറയെ :
(സവോളയാ ണെങ്കില്‍  രണ്ടെണ്ണം മതിയാവും )
ചേന : രണ്ടിഞ്ചു  നീളത്തില്‍  കട്ട് ചെയ്തത് ഒരു പത്തു കഷണം
വഴുതിന ; മീഡിയം രണ്ടെണ്ണം  നെടുകെ നാലായ് മുറിച്ചത്
മുരിങ്ങാകായ  :രണ്ടെണ്ണം കഷണങ്ങളാക്കിയത് (വെണ്ടയെക്കാള്‍ കൂടിയ നീളത്തില്‍ )
പച്ചമുളക് : ആറെണ്ണം രണ്ടായ് പിളര്‍ന്നത്)

വറവിടാന്‍ :
( ഓയില്‍ :രണ്ടു ടേബിള്‍സ്പൂണ്‍
കടുക് : ഒരു ടീസ്പൂണ്‍
ഉണക്ക മുളക് :മൂന്നെണ്ണം രണ്ടായി മുറിച്ചത്
കറിവേപ്പില : ഒരുതണ്ട് )

ഇപ്പോള്‍  കുക്കര്‍ ഇല്ലാത്ത വീടുകള്‍ ഉണ്ടാവില്ലല്ലോ .എളുപ്പത്തില്‍ സാമ്പാര്‍ വെക്കാന്‍ എന്നെ സംബന്ധിച്ചിടത്തോളം  കുക്കര്‍ ആണ് എളുപ്പം ..കുക്കറില്‍ തുവര പരിപ്പ് കഴുകിയിട്ട് വെള്ളുള്ളിയും ആവശ്യം വെള്ളവും ചേര്‍ത്തു വേവിക്കുക ...
ഇതിലേക്ക് അളവ് മസാലപ്പൊടി ,അല്‍പ്പം ഉപ്പും ,തക്കാളിയും വെണ്ടക്കയും ഒഴികെ മറ്റു കട്ട് ചെയ്തുവെച്ച പച്ചകറി കളെല്ലാം ചേര്‍ത്തു ആവശ്യം വെള്ളവും ചേര്‍ത്തു കുക്കര്‍ അടച്ചു അടുപ്പില്‍ വെച്ചു രണ്ടു വിസില്‍ വരുന്നതുവരെ  വെയ്റ്റ് ചെയ്യുക .ഇനി കുക്കര്‍ തുറന്നു ഇതില്‍ തക്കാളിയും ,വെണ്ടക്കയും ,ആവശ്യത്തിന് പുളിയും ചേര്‍ത്തു കുക്കര്‍ അടപ്പിട്ടു ഒരുവിസല്‍ കൂടി വരുന്നത് വരെ വെയ്റ്റ് ചെയ്യുക (അല്ലെങ്കില്‍ അഞ്ച് മിനുട്ട് കൂടി
തിളപ്പിക്കുക )ഇനി ഇതിലേക്ക് വറുത്തരച്ചു വെച്ച തേങ്ങയും ,വേണ്ടുന്ന വെള്ളവും ,കായംപൊടിയും ,മല്ലിയിലയും ,കറിവേപ്പിലയും ചേര്‍ത്തു നന്നായി തിളപ്പിക്കുക.ഉപ്പും ,പുളിയും,എരുവും  പകത്തിനുണ്ടോ എന്ന് ടെയിസ്റ്റ് നോക്കുക ..എല്ലാം ക്രമീകരിക്കാന്‍ വളരെ ചെറിയ കഷണം ശര്‍ക്കര (വെല്ലം)ചേര്‍ത്താല്‍ നന്നായിരിക്കും ...നിര്‍ബന്ധമില്ല കേട്ടോ ..ഇനി ഇറക്കിവെച്ചു  വറവിട്ടാല്‍ (താളിച്ചാല്‍ )സാമ്പാര്‍ റെഡി . തെക്കന്‍ കേരളത്തില്‍ തേങ്ങ വറുത്ത് അരക്കാറില്ല ....അങ്ങിനെയും ഉണ്ടാക്കാം ...ഞങ്ങള്‍ക്കിത്‌ നിര്‍ബന്ധമാണ്‌ .തേങ്ങയില്ലാതെ ശരിയാവില്ല .വടക്കന്‍ കേരളത്തില്‍ വിവാഹ സദ്യക്ക് പ്രധാന കറിയാണ് സാമ്പാര്‍ ..
 കുറിപ്പ് : മാര്‍ക്കറ്റില്‍ കിട്ടുന്ന സാമ്പാര്‍ പൊടി ഉപയോഗിച്ചും തയ്യാറാക്കാം ...പക്ഷെ കറിക്ക്  അത്ര സ്ട്രോങ്ങ്‌ കിട്ടില്ല ,(ഞാന്‍ ഉപയോഗിക്കാറില്ല )...വീട്ടില്‍ ഈ പറഞ്ഞ പച്ചകറികളൊന്നും ഇല്ലെങ്കിലും വെള്ളരി മാത്ര മുണ്ടെങ്കില്‍ സാമ്പാര്‍ വെക്കാം ,ചെറിയ ഉള്ളികൊണ്ടും വെക്കാം ,കൂടെ പച്ചമുളക് വേണം .അത്രമാത്രം .ബാക്കി ചേരുവകളും ചെയ്യേണ്ടുന്ന രീതിയുമൊക്കെ ഇതുതന്നെ .

Monday, 18 January 2016

"ചെറുനാരങ്ങ അച്ചാര്‍ "

അച്ചാര്‍ ചേരുവകള്‍

അച്ചാര്‍ റെഡി

Sunday, 26 October 2014

"ബട്ടര്‍ ചിക്കന്‍ '

പലരും ആവശ്യപ്പെട്ടതുപ്രകാരം  ,ഇന്നലെ പോസ്റ്റ്‌ ചെയ്ത "ബട്ടര്‍ ചിക്കന്‍റെ" റസീപ്പി ,ഇവിടെ ചേര്‍ക്കുന്നു ..


ഒരുകിലോ ചിക്കന്‍ മീഡിയം പീസാക്കി ക്ലീന്‍ ചെയ്ത്‌, ഇതില്‍ രണ്ടു ടീസ്പൂണ്‍ കഷ്മീരിചില്ലിപൌഡറും ഒരു ടേബിള്‍സ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക്പെയ്സ്റ്റ് ,ആവശ്യം ഉപ്പും ചേര്‍ത്ത്  നന്നായി മിക്സ് ചെയ്തു  അര മണിക്കൂര്‍ മാറ്റിവെക്കുക .(ഒരു ദിവസം മുഴുവന്‍ വെച്ചാല്‍ വളരേ നല്ലത് )

ഒരു പതിനഞ്ചു പിരിയന്‍ മുളക്(കാശ്മീരി )( വാഷ്‌ ചെയ്ത്‌ ഒന്നര ഗ്ലാസ് വെള്ളവും  ചേര്‍ത്ത് വേവിച്ച് തണുത്താല്‍ മിക്സിയില്‍ അരച്ച് പെയ്സ്റ്റാക്കി വെക്കുക .(വേവിച്ചരചെടുക്കുന്നു മുളക് കറികള്‍ക്ക് രുചി കൂട്ടും )

മറ്റു ചേരുവകള്‍ :
ഓയില്‍ :അര കപ്പ്‌ (ചിക്കന്‍  വറത്തെടുക്കാന്‍ )
ബട്ടര്‍ :രണ്ടിഞ്ചു ബ്ലോക്ക്‌(കൂടിയാല്‍ രുചികരം )
ജീരകം :അര ടീസ്പൂണ്‍
സവോള : ഒരെണ്ണം  ചെറുതായ രിഞ്ഞത്
ജിഞ്ചര്‍ ഗാര്‍ലിക് പെയ്സ്റ്റ്:രണ്ടു ടേബിള്‍സ്പൂണ്‍
തക്കാളി :വലുത് മൂന്നെണ്ണം ചെരുതായരിഞ്ഞത്
തക്കാളി ;ഒരെണ്ണം തിളച്ച വെള്ളത്തിലിട്ടു തൊലി മാറ്റി പെയ്സ്റ്റ്ചെയ്തത് .
കാഷ്യു നട്ട്സ്‌: പത്തെണ്ണം
പച്ചമുളക്:  നാലെണ്ണം ചെറുതായി ചീന്തിയത്
മല്ലിപ്പൊടി :രണ്ടു ടേബിള്‍സ്പൂണ്‍
കരാമ്പു : അഞ്ചെണ്ണം ,പട്ട : ഒരിഞ്ചു പീസ്‌ ,
ഏലക്കാ :നാലെണ്ണം,പെരുംജീരകം:ഒരു ടീസ്പൂണ്‍
മേത്തിലീവ്സ്‌ :ഒരു ടീസ്പൂണ്‍(ഇത് ചെറിയ  ബോട്ടലില്‍ കടയില്‍ കിട്ടും )
ഉപ്പ്:പാകത്തിന്
വെള്ളം :രണ്ടു ഗ്ലാസ്‌
മല്ലിയില :രണ്ടു ടേബിള്‍സ്പൂണ്‍
ഫ്രഷ്‌ ക്രീം: ഒരു കപ്പ്‌

ഇനി ഡിഷ്‌  തയ്യാറാക്കാം : ഒരു ഫ്രൈ പാനില്‍  ഓയില്‍ ഒഴിച്ച് ചൂടാവുമ്പോള്‍ മസാല മിക്സ് ചെയ്തുവെച്ച  ചിക്കന്‍പീസസ് നിരത്തിവെച്ച് ചെറിയ ഫ്ലെയ്മില്‍  ഹാഫ്‌ വേ യില്‍ (മൊരിഞ്ഞ് പോകരുത് ) വറൂത്തു കോരി വെക്കുക . ബാക്കിവന്ന  ഓയലില്‍  പകുതി ബട്ടര്‍ ചേര്‍ത്ത് ഒരുതണ്ട് കറിവേപ്പില ഉതിര്‍ത്തത് , ജീരകം ,പട്ട ,കരാമ്പൂ ,ഏലക്കായ,പെരുംജീരകം,ജിഞ്ചര്‍ ഗാര്‍ലിക് ,അരിഞ്ഞുവെച്ച സവോള ഇവ ഓരോന്നും ചേര്‍ത്ത് നന്നായി വഴറ്റുക .ഇനി ഈ കൂട്ടില്‍ രണ്ടു ഗ്ലാസ്‌ വെള്ളം ചേര്‍ത്ത് ഇളക്കി ചേര്‍ത്ത ശേഷം അരിഞ്ഞുവെച്ച തക്കാളി ,അരച്ചുവെച്ച മുളക് പെയ്സ്റ്റ്‌(എരുവ് നിങ്ങളുടെ ആവശ്യാനുസരണം) ,മല്ലിപ്പൊടി ,കാഷ്യൂ നട്ട്സ്‌ ,പച്ചമുളക് ,മേത്തിലീവ്സ്‌ ,മല്ലിയില ,ഉപ്പ് പാകത്തിന് എല്ലാം ചേര്‍ത്ത് ചെറുതീയ്യില്‍ തക്കാളി വെന്തുടയുന്നത് വരെ കരിഞ്ഞു പോകാതെ ഇടയ്ക്കിടെ ഇളക്കി കൊടുത്ത് ഇറക്കി വെച്ചു നന്നായി തണുത്താല്‍ മിക്സിയില്‍ അരച്ചുനല്ല പെയ്സ്റ്റ് ആക്കുക .
ഇനി അടികട്ടിയുള്ള വലിയൊരു പാത്രം (നോണ്‍ സ്റ്റിക് ആണെങ്കില്‍ വളരേനല്ലത് ) അടുപ്പില്‍ വെച്ചു നന്നായി ചൂടായാല്‍ ബാക്കി ബട്ടര്‍ചേര്‍ത്ത് ഉരുകിയാല്‍ അരച്ചുവെച്ച മസാലകൂട്ടും ,പെയ്സ്റ്റ് ചെയ്ത തക്കാളിയും രണ്ടു കപ്പ്‌ വെള്ളവും ചേര്‍ത്ത് ചെറിയ ഫ്ലെയ്മില്‍ നന്നായി തിളപ്പിച്ച്‌ ഇതിലേക്ക് ഫ്രൈ ചെയ്ത ചിക്കനും ,പകുതി ക്രീമുംചേര്‍ത്ത് നന്നായി ഇളക്കി യോചിപ്പിച്ചു മൂടിവെച്ച്മസാല ചിക്കനില്‍ പിടിച്ച് കുറുകി ഓയില്‍ തെളിയുമ്പോള്‍ ബാക്കി ക്രീമും കൂടി ചേര്‍ത്ത് തിളച്ചപാടെ ഇറക്കി വെക്കുക ...ബട്ടര്‍ ചിക്കീന്‍ റെഡി .
ഈ ഡിഷ്‌ പൊറോട്ട ,ചപ്പാത്തി ,ബട്ടര്‍ നാന്‍ ,പൂരി  ഇവയ്ക്കൊപ്പമെല്ലാംനല്ല കോമ്പിനേഷന്‍ ആണ് .

NB:ഈ ഡിഷ്‌ പറഞ്ഞ പ്രകാരം ശ്രദ്ധയോടെ(കരിഞ്ഞുപോകാതെ ) തയ്യാറാക്കിയാല്‍ വളരെ രുചികരമായ ഡിഷ്‌ ആണെന്ന് ഞാന്‍ ഗാരണ്ടി.ഞാന്‍ ഈ ഡിഷില്‍ ഒരു ചേരുവയും  റെഡിമെയ്ഡ്ചേര്‍ത്തിട്ടില്ല .ബട്ടറും ,ക്രീമും ഒഴികെ എല്ലാം ഫ്രഷ്‌ആണ് .
































Tuesday, 19 February 2013

"സ്പെഷ്യല്‍ മട്ടന്‍ വരട്ടിയത്‌ "

സ്പെഷ്യല്‍  മട്ടന്‍ ഉണ്ടാക്കാന്‍ വേണ്ടുന്ന ചേരുവകള്‍ :


1. മട്ടന്‍  ചെറു പീസുകളായി കട്ട്‌ ചെയ്തത്‌: ;അരകിലോ
അല്‍പ്പം ഉപ്പും മഞ്ഞള്‍പ്പൊടിയും  ചേര്‍ത്തു വേവിച്ചു വെക്കുക .

2. വെളിച്ചെണ്ണ : മൂന്നു ടേബിള്‍സ്പൂണ്‍  .
മല്ലിപ്പൊടി :രണ്ടു ടീസ്പൂണ്‍
മുളക്പൊടി: ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി:അര ടീസ്പൂണ്‍
കുരുമുളക് പൊടി:രണ്ടു ടീസ്പൂണ്‍
ഉപ്പ് പൊടി :പാകത്തിന്
 കറിവേപ്പില : രണ്ടു തണ്ട്

3. സവോള സ്ലയ്സ് ചെയ്തത്‌ :മീഡിയംസൈസ്‌ രണ്ടെണ്ണം
പച്ചമുളക് ചീന്തിയത് :രണ്ടെണ്ണം
ഇഞ്ചി : ചെറിയ കഷണം
വെള്ളുള്ളി :ആറുചുള


ഇനി ഫ്രൈ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഫ്ലെയിം കുറച്ചു  മസാല പൊടികള്‍ മൂപ്പിച്ച് ഇതിലേക്ക് സവോളമുതല്‍ വെള്ളുള്ളി വരെയുള്ള മസാലകള്‍ നന്നായി വഴറ്റി തണുത്താല്‍ അരച്ച് പെയ്സ്റ്റാക്കുക.


വഴറ്റിയ മസാല അരക്കാന്‍ റെഡി .
 
                                       
                                          മസാല പെയ്സ്റ്റ്  ..


വീണ്ടും  മൂന്നു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ  ചൂടാക്കി  അതിലേക്കു  അരച്ച മസാല അല്‍പ്പസമയം വഴറ്റി ഇതിലേക്ക് , വേവിച്ചുവേച്ച മട്ടന്‍ ചേര്‍ത്തു നന്നായി ഇളക്കി കൊടുക്കുക .ഓയില്‍  ഇറങ്ങിവരാന്‍  തുടങ്ങിയാല്‍ ഇറക്കി വെക്കുക ."മട്ടന്‍ സ്പെഷ്യല്‍ റെഡി '.
ഇത്  ചോറ്,ചപ്പാത്തി ,പൊറോട്ട  ഇവയില്‍ എതിനോടോപ്പവും നല്ല  കോമ്പിനേഷന്‍ ആണ് .



സ്പെഷ്യല്‍ മട്ടന്‍  റെഡി .

കുറിപ്പ്‌ : ഇതേ സീപ്പിയില്‍  മട്ടനു പകരം  ചിക്കണോ ,ബീഫോ ഉപയോഗിച്ചും  റെഡി യാക്കാം

      ഈ വിഭവം "എന്‍റെ പ്രിയ പെട്ട  ഏട്ടത്തിയമ്മയുടെ ' ഓര്‍മ്മക്കുമുന്നില്‍ സമര്‍പ്പിക്കുന്നു..അവര്‍  ഇപ്പോള്‍ ജീവിച്ചിരിപ്പില്ല ആറുമാസം മുന്‍പ് ഇഹലോകവാസം വെടിഞ്ഞു ..ഏതാണ്ട് മുപ്പതുവര്‍ഷം മുന്‍പ് അവരില്‍ നിന്നാണ് ഈ "റസീപ്പി"ഞാന്‍ പഠിച്ചത് .എന്‍റെ ഫാമിലിക്ക് പ്രിയപ്പെട്ടവരായിരുന്നു അവര്‍ .അതുപോലെതന്നെ അവര്‍ക്ക് ഞങ്ങളും ..
ഞങ്ങളവിടെ എത്തിയാല്‍ നല്ല രുചിയുള്ള  ഒത്തിരി വിഭവങ്ങള്‍ നിരത്തുന്ന കൂട്ടത്തില്‍   പ്രത്യേക വിഭവമായി  ഊണുമേശയില്‍ സ്ഥാനം പിടിക്കും ഈ  സ്പെഷ്യല്‍ ഡിഷ്‌ . ഇപ്പോള്‍ കുറെ വര്‍ഷമായി എന്‍റെ   അതിഥിസല്‍ക്കാര വേളയിലും  ഈ ഡിഷ്‌നു പ്രത്യേകതയുണ്ട്.

Monday, 28 November 2011

"ദഹി ബൈങ്കന്‍"











ചേരുവകള്‍ :

വഴുതിനങ്ങ:നാലെണ്ണം  മീഡിയം സൈസില്‍  കട്ട്‌ ചെയ്തത് 

(വെള്ളുള്ളി : അഞ്ചല്ലി നന്നായി ചതച്ചത് 

ഇഞ്ചി അരയിഞ്ച് കഷണം :ചെറുതായി അരിഞ്ഞു ചതതച്ചത്
മല്ലിയില :രണ്ടു ടേബിള്‍സ്പൂണ്‍

പച്ചമുളക് :നാലെണ്ണം ) ഇവ  പെയ്സ്റ്റ്  ആക്കി വെക്കുക 

തൈര് : നാല് ടേബിള്‍സ്പൂണ്‍

പച്ച  മാങ്ങാ വേവിച്ചത്  : രണ്ടു  ടേബിള്‍സ്പൂണ്‍

 തൈരിന് പുളികൂടുതലാണെങ്കില്‍  മാങ്ങ ഒരു സ്പൂണ്‍ മതി 

പെരുംജീരകം പൊടി:ഒരു ടേബിള്‍സ്പൂണ്‍

ഓയില്‍ :ആവശ്യാനുസരണം

ഉപ്പ് ആവശ്യാനുസരണം

മഞ്ഞള്‍പ്പൊടി:അര  ടീസ്പൂണ്‍

താളിക്കാന്‍ :
ഉലുവ :അര ടീസ്പൂണ്‍
ജീരകം : കാല്‍ ടീസ്പൂണ്‍
ഉണക്ക മുളക് :രണ്ടായ്‌ മുറിച്ചത് മൂന്നെണ്ണം 
കടുക് :അര  ടീസ്പൂണ്‍
കറിവേപ്പില :രണ്ടു കതിര്‍ 


തയ്യാറാക്കാം :ആദ്യമായി  തയ്യാറാക്കി വെച്ച പെയ്സ്റ്റും ,മഞ്ഞള്‍പ്പൊടിയും പെരുംജീരകപൊടിയും ,ഉപ്പും , വേവിച്ച മാങ്ങയും  നന്നായി മിക്സ്‌ ചെയ്ത കൂട്ടില്‍ ,  കട്ട്‌ ചെയ്തുവെച്ച വഴുതിന മാരിനെറ്റ്‌ ചെയ്ത്‌ അല്‍പ്പസമയം വെച്ച് മസാല കൂട്ടില്‍ നിന്നും വഴുതിന മാറ്റി യെടുത്ത് അല്‍പ്പം ഒയലില്‍  ഷാലോഫ്രൈ  ചെയ്തുമാറ്റി വെക്കുക .
ഒരുപാനില്‍  രണ്ടു  ടേബിള്‍ സ്പൂണ്‍  ഓയില്‍  ചൂടാക്കി ഉലുവ മുതല്‍ കറിവേപ്പില വരെ യുള്ള സാധനങ്ങള്‍ മൂപ്പിച്ച് ,ബാക്കി വന്ന മസാല കൂട്ട്  ഇതിലേക്ക് ചേര്‍ത്തു പച്ച മണം മാറുന്നത് വരെ വഴറ്റുക .ഇനി  മാറ്റിവെച്ച വഴുതിന മിക്സ്‌ ചെയ്യ്തു വഴറ്റുക .ഇനി അടുപ്പിന്റെ ഫ്ലേം നന്നായി കുറയ്ക്കുക . ലാസ്റ്റ്‌ ചേരുവ എന്നനിലയില്‍  തൈര്‌ചേര്‍ത്ത് ഇളക്കി   ഇറക്കിവെക്കാം . ഇതാ  ദഹി ബൈങ്കന്‍  റെഡി .ചപ്പാത്തിക്കും ചോറിനും  നല്ല കറിയാണിത് .

Saturday, 6 August 2011

ആപ്പിള്‍ അച്ചാര്‍



ആപ്പിള്‍ തോട്ടം


റെഡ്‌ ആപ്പിള്‍ 


ഇത്  ഡാംസണ്‍  ഫ്രൂട്ട്



റെഡ്‌ ആപ്പിള്‍


















നല്ലപുളിയുള്ള  പച്ച ആപ്പിള്‍ :പന്ത്രണ്ടെണ്ണം (ഏതാണ്ട്  രണ്ടുകിലോ )കട്ട് ചെയ്തത്

ഉപ്പുപൊടി വറുത്തത്  : മൂന്നു ടേബിള്‍സ്പൂണ്‍  (ആവശ്യാനുസരണം

ഇഞ്ചി , വെളുത്തുള്ളി   ചെറുതായി അരിഞ്ഞത്: രണ്ടു

ടേബിള്‍സ്പൂണ്‍വീതം(എളുപ്പത്തിനു പെയ്സ്റ്റ് ഉപയോഗിക്കാം )

പച്ചമുളക്  ചെറു തായരിഞ്ഞത് :നാലെണ്ണം

വെജിറ്റബിള്‍ ഓയില്‍ ::നൂറ്റ ന്‍പത് മില്ലി( ആവശ്യാനുസരണം)

കറിവേപ്പില : രണ്ടുതണ്ട് 

(പിരിയന്‍ മുളക്പൊടി : ആറു ടേബിള്‍സ്പൂണ്‍ (അര ബൌള്‍)

കായം പൊടി : ഒരു ടീസ്പൂണ്‍

കടുക് പൊടി : ഒന്നര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി: ഒരുനുള്ള്) :ഇവ  നാലും ഒന്നിച്ചു മിക്സ്‌ ചെയ്തു വെക്കുക .


അച്ചാറിന് ആപ്പിള്‍ തയ്യാക്കുന്ന വിധം :  ആപ്പിള്‍  കഴുകി തുടച്ചു വെക്കുക .കട്ടുചെയ്തിടാന്‍  ഒരു ബൌളില്‍ വറുത്തുപ്പുപൊടി വിതറു ക . ആപ്പിള്‍ കട്ടുചെയ്തിടുമ്പോള്‍  നിറം മാറിപോകാതിരിക്കാനും  വേകത്തില്‍  ഉപ്പുപിടിക്കാനുമാണ്  ഈ തയ്യാറെടുപ്പ്...കട്ടുചെയ്യുമ്പോള്‍  മദ്ധ്യത്തിലുള്ള കുരുകിടക്കുന്ന ഭാഗം  അരിഞ്ഞുമാറ്റി  കട്ട് ചെയ്യുക ...

ഇനി അച്ചാര്‍  തയ്യാറാക്കാം : ഒരു വലിയ ഫ്രൈങ്ങ് പാനില്‍ പകുതി  ഓയില്‍ ചൂടാക്കി കറിവേപ്പില ഇട്ടു മൊരിഞ്ഞുവരുമ്പോള്‍ അരിഞ്ഞുവെച്ച  ഇഞ്ചി ,വെള്ളുള്ളി ,പച്ചമുളക് ചേര്‍ത്ത്വഴറ്റുക .ഈ കൂട്ടിലേക്ക് ഉപ്പുപുരട്ടി മാറ്റിവെച്ച  ആപ്പിള്‍ കഷണങ്ങള്‍ ചേര്‍ത്ത് ചെറുതീയ്യില്‍ ആപ്പിള്‍ കഷണങ്ങള്‍  പതംവരുന്നതുവരെ വഴറ്റി മാറ്റി വെക്കുക ..

മറ്റൊരു  പാത്രത്തില്‍  ബാക്കി  ഓയില്‍ ചൂടാക്കി  തീ  സിംമ്മി ലാക്കി  മിക്സ്‌ ചെയ്തുവെച്ച  മുളകുപൊടി കൂട്ട്  ഓയലില്‍ ചേര്‍ത്തു  മികസ് ചെയ്തു (കരിഞ്ഞുപോകാതെ ) ആപ്പിള്‍ കൂട്ടില്‍ ചേര്‍ത്തു  ചെറു തീയ്യില്‍  അഞ്ചു മിനുട്ട്  നന്നായി ഇളക്കിചെര്‍ത്തു  അടുപ്പില്‍നിന്നും  ഇറക്കി  തണുക്കാന്‍ വെക്കുക .സ്വാദിഷ്ടമായ ആപ്പിള്‍ അച്ചാര്‍  റെഡി .

കുറിപ്പ് : ഈ അച്ചാറില്‍ വെള്ളം ഒട്ടും ചേര്‍ക്കുന്നില്ല ..അതിനാല്‍  ക്ലീന്‍ ബോട്ടലില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍  ഒരു വര്‍ഷംവരെ  കേടുകൂടാതെയിരിക്കും.. 
ആപ്പിള്‍ കൊണ്ട് ,ഉപ്പിലിട്ടത് ,കടുമാങ്ങ തയ്യാറാക്കും പോലെ  കടുആപ്പിള്‍ വരെ ചെയ്യാം ..ഫോട്ടോസ് കാണുക ..മോളുടെ വീട്ടിലെ ആപ്പിള്‍ തോട്ടത്തില്‍ പറിച്ചെടുത്ത ആപ്പിള്‍ കൊണ്ടാണ്  ഇത് തയ്യാറാക്കിയത് ...ആപ്പിള്‍ മുപ്പെത്തിയാല്‍  മധുരംവെക്കുമല്ലോ  അപ്പോള്‍ ഇതുപോലെ  തയ്യാറാക്കാന്‍  പറ്റുമോ  എന്നറിയില്ല .മൂപ്പെത്താന്‍ ഇനിയും രണ്ടുമാസം വേണം .

Sunday, 27 March 2011

"ഡെഡ് സ്കിന്‍" ഒരുപൊടികൈ..

ചെറിയൊരു പൊടികൈ :

മുഖത്തും  കഴുത്തിലും  കൈകളിലും സ്കിന്‍ വരണ്ടുണങ്ങി  കാണാം .ഈ ഡെഡ്സ്കിന്‍ മാറ്റി പ്രകാശംപരത്താന്‍ നമ്മുടെ നിത്യോപയോഗസാധനങ്ങളില്‍ നിന്നും ഒരു ക്രീം തയ്യാറാക്കി ഉപയോഗിച്ചുനോക്കൂ  ഫലം ഗുണകരം ...ചെലവ് തുച്ചം ..ഗുണം മെച്ചം ...ഷോപ്പില്‍ നിന്നും ഒത്തിരി കാശ് കൊടുത്ത് പരസ്യങ്ങളില്‍ കാണുന്ന (അവരുടെ ഡയലോഗ് കേട്ട് )സ്ക്രബം ,ക്രീമുകളും  വാങ്ങി പുരട്ടി സ്കിന്‍ വിക്രുതമാക്കാതെ  ഇതൊന്നു പരീക്ഷിച്ചു നോക്കൂ .....പ്ലീസ്‌ ...ഇത് ഞാന്‍ സ്വയം തയ്യാറാക്കി പരീക്ഷിച്ചു  ഫലം അറിഞ്ഞതാണ് .

ഇനി  ക്രീം തയ്യാറാക്കാം :

തേന്‍  : ഒരു ടീസ്പൂണ്‍
ഒലീവ്ഓയില്‍  :രണ്ടു ടീസ്പൂണ്‍
വെള്ളം ;അര ടീസ്പൂണ്‍

ഇവ  നന്നായി മിക്സ്‌ ചെയ്ത്  കണ്‍ പുരികം ഒഴിച്ച്  മുഖത്തും ,കഴുത്തിനും ,കൈകളിലും പുരട്ടി  ഒരു എട്ടുപത്ത് മിനുട്ടുവെച്ചശേഷം പുരട്ടിയ സ്ഥലങ്ങള്‍ സാവധാനം റൌണ്ടില്‍ മസാജ് ചെയ്യുക ..അപ്പോള്‍ ഡെഡ് സ്കിന്‍ 

' ധാന്വന്തരം ഗുളികയുടെ" പരുവത്തില്‍ ഇളകിവരും ...ഉരുട്ടല്‍ പരിപാടി  കുറച്ചു സമയം തുടരുക ...കുളികഴിഞ്ഞാല്‍  സ്കിന്നിന്  നല്ല മാറ്റം അനുഭവപ്പെടും .ആഴ്ചയില്‍  രണ്ടോമൂന്നോ തവണ ചെയ്യുകയാണെങ്കില്‍  നല്ലതാണ്...

കുറിപ്പ്‌ : ഒലീവ്ഒയലിനു  പകരം  വെളിച്ചെണ്ണയോ  എള്ള്എണ്ണയോ  ഉപയോഗിക്കാം ...(മെച്ചം ഒലീവ്ഓയില്‍ )
ഇനി ക്രീം തയ്യാറാക്കാന്‍ സമയ മില്ലാത്തവര്‍  കാലത്തുകുളിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ , കയ്യില്‍ അല്‍പ്പം തേന്‍ ഒഴിച്ച് അതില്‍ രണ്ടുമൂന്നു തുള്ളി വെള്ളവും ചേര്‍ത്തു രണ്ടുകയ്യും ചേര്‍ത്തു തിരുമി മുഖത്തും കഴുത്തിലും തേക്കുക അതിനുമുകളില്‍ ഓയിലും ..(വെള്ളം ചേര്‍ക്കുന്നത് തേന്‍ ലൂസാവാനാണ് ...)ബാക്കി കാര്യം മുകളില്‍ പറഞ്ഞിട്ടുണ്ടല്ലോ .
ഇനി പരീക്ഷിക്കുക ..