
ആവശ്യസാധനങ്ങള്‍ :
മല്ലി :300gm
ഉണക്ക്മുളക് :50gm
കുരുമുളക് :ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ :ഒരുടീസ്സ്പൂണ്‍
കറിവേപ്പില :രണ്ടുതണ്ട്
മഞ്ഞള്‍പ്പൊടി :ഒരു ടീസ്പൂണ്‍
ജീരകം :അര സ്പൂണ്‍
തയ്യാറാക്കാം :വറുക്കാന്‍ പാകമുള്ള പാത്രംചൂടായാല്‍ മല്ലി ,മുളക് ,കുരുമുളക് ,കറിവേപ്പില ഇതിലിട്ട്ചെറുതീയില്‍ വറുക്കുക ഇവ ഏതാണ്ട് മൂത്തുവരുമ്പോള്‍ ഉലുവ
.ജീരകം ചേര്‍ക്കുക ഇവപൊട്ടാന്‍തുടങ്ങുമ്പോള്‍ ഇറക്കിവെച്ചു മഞ്ഞള്‍പ്പൊടി ചേര്‍ത്തു ഇളക്കി തണുപ്പിച്ചു മിക്സിയില്‍നല്ല മിനുസമായ് പൊടിക്കുക .ഈമാസാലപ്പൊടി ഒരു ബോട്ടലില്‍സൂക്ഷിക്കുക .ആവശ്യാനുസരണം കറികള്‍ക്കുവേണ്ടി ഉപയോഗിക്കാം ..കടലക്കറി ,കൂട്ടുകറി,സാമ്പാറിനാണെങ്കില്‍അല്‍പ്പം കായം ,മുട്ടക്കറിയാണെങ്കിലും ഇറച്ചിക്കറി യാണെങ്കിലും അല്പം കുരുമുളക് പൊടി .ഇങ്ങിനെ പല കറികളും എളുപ്പം തയ്യാറാക്കാന്‍ ഈ മസാലപ്പൊടി ഉപകരിക്കും .
2 : ഷോപ്പില്‍ കിട്ടുന്ന ഉണക്കു തേങ്ങാപ്പൊടി (പാല്‍പ്പൊടിയല്ല ):250gm
കറിവേപ്പില :രണ്ടുതണ്ട്
ഉപ്പ് :ഒരുനുള്ള്
ഇനി തയ്യാറാക്കാം :പാത്രം ചൂടായാല്‍ ഉപ്പ്,സവോള രണ്ടു മിനുട്ട് വഴറ്റുക ശേഷം തേങ്ങാപ്പൊടി ,കറിവേപ്പില ചേര്‍ത്തു ചെറുതീയ്യില്‍ കരിഞ്ഞു പോവാതെ ഗോള്‍ഡന്‍ നിറമാവുമ്പോള്‍ ഇറക്കി തണുക്കുമ്പോള്‍ ബോട്ടലില്‍ സൂക്ഷിക്കുക ..ഇത് സാമ്പാറിനും .കടലക്കറി ,മുട്ടക്കറി ഇവയ്ക്കെല്ലാം അരക്കാന്‍ എളുപ്പമാകും .
3 : ഉണക്ക മുളക് :നൂറു ഗ്രാം
ഇത് വറുത്ത് പൊടിച്ച് ബോട്ടലില്‍ സൂക്ഷിക്കുക
മിക്സിയില്‍ ചമ്മന്തി ഉണ്ടാക്കുമ്പോള്‍ ജോലി എളുപ്പമാകും പിന്നെ സാമ്പാറിലുംമറ്റും എരുവ് കുറഞ്ഞുപോയാല്‍ ചേര്‍ക്കാം
4 : കുരുമുളക് :നൂറുഗ്രാം
ഇതും വറുത്ത്പൊടിച്ചു സൂക്ഷിക്കുക..
ഈ വക ജോലികളെല്ലാം ഒരുദിവസം ചെയ്തുവെച്ചാല്‍ കുറെ ദിവസങ്ങള്‍ ജോലി എളുപ്പമാക്കാം . വറുക്കാന്‍ ഒന്നിനും ഓയില്‍ ചേര്‍ക്കേണ്ടതില്ല
8 comments:
thanx for tips
നന്നായിട്ടുണ്ട് ചേച്ചി
kandaari:
sapna : nandi
Best wishes Chechy....! ( How are you...!!!)
അറിവുകൾ പകർന്ന് തന്നതിനു നന്ദി.
suresh:
mini:
abhipraayatthinu nandi
പൊടിക്കൈകള്‍ പറഞ്ഞു തന്നതിന് വളരെ നന്ദി ചേച്ചീ....
കുഞ്ഞൂസ് :ഇവിടെ എത്തിയതിനു നന്ദി ..
Post a Comment