Saturday 6 February 2016

സാമ്പാറിന്  ആവശ്യ സാധനങ്ങള്‍ :

( തുവര പരിപ്പ് : അര ടീകപ്പ്‌ 

വെളുത്തുള്ളി :പത്തല്ലി

വെള്ളം : പരിപ്പ് വേവാന്‍ ആവശ്യത്തിന്)

(വറുത്ത തേങ്ങ : നാലുടേബിള്‍സ്പൂണ്‍(അരച്ചത്‌ )

കായം പൊടി : അര ടീസ്പൂണ്‍

മല്ലിയില : നാല് തണ്ട്
കറിവേപ്പില :രണ്ടു തണ്ട് )

മസാല പ്പൊടി :മൂന്നു ടേബിള്‍സ്പൂണ്‍
ഉപ്പ്‌ :ആവശ്യാനുസരണം
വെള്ളം :ആവശ്യാനുസരണം
 മസാലയുടെയും ,വറുത്ത തേങ്ങയുടെയും വിശദാംശം താഴെ ലിങ്കില്‍ കിട്ടും ..
http://kaaazhcha.blogspot.com/2010/03/blog-post_20.html
വേണ്ടുന്ന പച്ചകറികള്‍ :
(തക്കാളി ; രണ്ടെണ്ണംവലുതു.ഒരെണ്ണം നാലെന്ന തോതില്‍  കട്ട് ചെയ്തത്
 വെണ്ടയ്ക്ക :ആറെണ്ണം:ഒന്നര ഇഞ്ച്‌ നീളത്തില്‍ കട്ട് ചെയ്തത്
പുളി : ആവശ്യാനുസരണം )


(ചെറിയ ഉള്ളി തൊലി കളഞ്ഞത് :നമ്മുടെ ഒരുകൈ നിറയെ :
(സവോളയാ ണെങ്കില്‍  രണ്ടെണ്ണം മതിയാവും )
ചേന : രണ്ടിഞ്ചു  നീളത്തില്‍  കട്ട് ചെയ്തത് ഒരു പത്തു കഷണം
വഴുതിന ; മീഡിയം രണ്ടെണ്ണം  നെടുകെ നാലായ് മുറിച്ചത്
മുരിങ്ങാകായ  :രണ്ടെണ്ണം കഷണങ്ങളാക്കിയത് (വെണ്ടയെക്കാള്‍ കൂടിയ നീളത്തില്‍ )
പച്ചമുളക് : ആറെണ്ണം രണ്ടായ് പിളര്‍ന്നത്)

വറവിടാന്‍ :
( ഓയില്‍ :രണ്ടു ടേബിള്‍സ്പൂണ്‍
കടുക് : ഒരു ടീസ്പൂണ്‍
ഉണക്ക മുളക് :മൂന്നെണ്ണം രണ്ടായി മുറിച്ചത്
കറിവേപ്പില : ഒരുതണ്ട് )

ഇപ്പോള്‍  കുക്കര്‍ ഇല്ലാത്ത വീടുകള്‍ ഉണ്ടാവില്ലല്ലോ .എളുപ്പത്തില്‍ സാമ്പാര്‍ വെക്കാന്‍ എന്നെ സംബന്ധിച്ചിടത്തോളം  കുക്കര്‍ ആണ് എളുപ്പം ..കുക്കറില്‍ തുവര പരിപ്പ് കഴുകിയിട്ട് വെള്ളുള്ളിയും ആവശ്യം വെള്ളവും ചേര്‍ത്തു വേവിക്കുക ...
ഇതിലേക്ക് അളവ് മസാലപ്പൊടി ,അല്‍പ്പം ഉപ്പും ,തക്കാളിയും വെണ്ടക്കയും ഒഴികെ മറ്റു കട്ട് ചെയ്തുവെച്ച പച്ചകറി കളെല്ലാം ചേര്‍ത്തു ആവശ്യം വെള്ളവും ചേര്‍ത്തു കുക്കര്‍ അടച്ചു അടുപ്പില്‍ വെച്ചു രണ്ടു വിസില്‍ വരുന്നതുവരെ  വെയ്റ്റ് ചെയ്യുക .ഇനി കുക്കര്‍ തുറന്നു ഇതില്‍ തക്കാളിയും ,വെണ്ടക്കയും ,ആവശ്യത്തിന് പുളിയും ചേര്‍ത്തു കുക്കര്‍ അടപ്പിട്ടു ഒരുവിസല്‍ കൂടി വരുന്നത് വരെ വെയ്റ്റ് ചെയ്യുക (അല്ലെങ്കില്‍ അഞ്ച് മിനുട്ട് കൂടി
തിളപ്പിക്കുക )ഇനി ഇതിലേക്ക് വറുത്തരച്ചു വെച്ച തേങ്ങയും ,വേണ്ടുന്ന വെള്ളവും ,കായംപൊടിയും ,മല്ലിയിലയും ,കറിവേപ്പിലയും ചേര്‍ത്തു നന്നായി തിളപ്പിക്കുക.ഉപ്പും ,പുളിയും,എരുവും  പകത്തിനുണ്ടോ എന്ന് ടെയിസ്റ്റ് നോക്കുക ..എല്ലാം ക്രമീകരിക്കാന്‍ വളരെ ചെറിയ കഷണം ശര്‍ക്കര (വെല്ലം)ചേര്‍ത്താല്‍ നന്നായിരിക്കും ...നിര്‍ബന്ധമില്ല കേട്ടോ ..ഇനി ഇറക്കിവെച്ചു  വറവിട്ടാല്‍ (താളിച്ചാല്‍ )സാമ്പാര്‍ റെഡി . തെക്കന്‍ കേരളത്തില്‍ തേങ്ങ വറുത്ത് അരക്കാറില്ല ....അങ്ങിനെയും ഉണ്ടാക്കാം ...ഞങ്ങള്‍ക്കിത്‌ നിര്‍ബന്ധമാണ്‌ .തേങ്ങയില്ലാതെ ശരിയാവില്ല .വടക്കന്‍ കേരളത്തില്‍ വിവാഹ സദ്യക്ക് പ്രധാന കറിയാണ് സാമ്പാര്‍ ..
 കുറിപ്പ് : മാര്‍ക്കറ്റില്‍ കിട്ടുന്ന സാമ്പാര്‍ പൊടി ഉപയോഗിച്ചും തയ്യാറാക്കാം ...പക്ഷെ കറിക്ക്  അത്ര സ്ട്രോങ്ങ്‌ കിട്ടില്ല ,(ഞാന്‍ ഉപയോഗിക്കാറില്ല )...വീട്ടില്‍ ഈ പറഞ്ഞ പച്ചകറികളൊന്നും ഇല്ലെങ്കിലും വെള്ളരി മാത്ര മുണ്ടെങ്കില്‍ സാമ്പാര്‍ വെക്കാം ,ചെറിയ ഉള്ളികൊണ്ടും വെക്കാം ,കൂടെ പച്ചമുളക് വേണം .അത്രമാത്രം .ബാക്കി ചേരുവകളും ചെയ്യേണ്ടുന്ന രീതിയുമൊക്കെ ഇതുതന്നെ .

No comments: