Sunday, 21 November 2010

ആന്ധ്രാ സ്റ്റൈല്‍ മീന്‍ കറി((പുളുസ്)





ആവശ്യമായ സാധനങ്ങള്‍

സാല്‍മണ്‍ :മുക്കാല്‍ കിലോ (ദശ കട്ടിയുള്ള ഏതുമീനും പറ്റും ..)
പിരിയന്‍മുളക്പൊടി:നാലു ടീസ്പൂണ്‍
മഞ്ഞള്‍ പ്പൊടി :കാല്‍ ടീസ്പൂണ്‍
ഓയില്‍ :മൂന്ന് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി :ഒരുടീസ്പൂന്‍
ഉലുവ :അര ടീസ്പൂണ്‍
കറിവേപ്പില :രണ്ടുതണ്ട്
വാളന്‍ പുളി:നെല്ലിക്കാ വലുപ്പത്തില്‍
ഉപ്പ് :പാകത്തിന്
സവോള വലുത് :രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്:അര ഇഞ്ച് കഷണം
വെളുത്തുള്ളി അരിഞ്ഞത് :പത്തെണ്ണം
പച്ചമുളക് :രണ്ടായ്‌ കീറിയത് :രണ്ടെണ്ണം
തക്കാളി ചെറുതായ്അരിഞ്ഞത് :വലുത് രണ്ട്
വെള്ളം :ഒരു ഗ്ലാസ്

ഇനി തയ്യാറാക്കാം :മീന്‍ കഴുകി അല്‍പ്പം ഉപ്പുപുരട്ടി മാറ്റിവെക്കുക...അടികട്ടിയുള്ള ഒരുവലിയ പാന്‍ ഓയില്‍ ഒഴിച്ച് മൂത്ത് വരുമ്പോള്‍ ഉലുവയും കറിവേപ്പിലയും ചേര്‍ക്കുക .ഉലുവ പൊട്ടി കഴിഞ്ഞാല്‍ വെള്ളുള്ളി ,ഇഞ്ചി ,പച്ചമുളകും ,സവോളയും ചേര്‍ത്തു വഴറ്റുക .ഇനി അരിഞ്ഞതക്കാളി ചേര്‍ത്തു വഴറ്റി മുളകുപൊടി ,മല്ലിപ്പൊടി ,മഞ്ഞള്‍പ്പൊടി ,ആവശ്യം വേണ്ടുന്ന ഉപ്പും ചേര്‍ത്ത് വഴറ്റുക ..ഈകൂട്ടില്‍  മീന്‍ ചേര്‍ത്തു മസാലയോട് മിക്സ് ചെയ്യുക .ഇനി നമ്മുടെ ചേരുവകളില്‍ ബാക്കി വരുന്നത് പുളിയാണ്. അവനെ കൂടി വെള്ളത്തില്‍ പിഴിഞ്ഞ ചേര്‍ത്തേക്കൂ ..എല്ലാകൂടി മിക്സ്‌ ചെയ്തു അടപ്പ് വെ ച്ച് മൂടി  ചെറുതീയ്യില്‍ വറ്റിച്ചു എണ്ണതെളിയുമ്പോള്‍ ഇറക്കി വെക്കുക ...
ഇടിവെട്ട് മീന്‍ കറി  റെഡി....ചപ്പാത്തി ,പറോട്ട,ചോറ് എന്നുവേണ്ട എല്ലത്തിനോടോപ്പവും രുചികരം ...
കുറിപ്പ്  : ഈ കറി  ഫ്രിഡ്ജില്‍ വെച്ചാല്‍  ഒരാഴ്ച്ചവരെ  ഉപയോഗിക്കാം ...പിന്നെ അവരവരുടെ രുചിയനുസരിച്ച് ,എരുവ് ,പുളി,ഉപ്പ് ഇത്യാദികള്‍ ക്രമീകരിക്കാം



14 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

രേഫ്രിജരെറ്ററില്‍ എടുത്തു വച്ചിട്ടുണ്ട് . സാവധാനം എടുത്തു കഴിക്കണം...
രണ്ടു പാത്രം മീന്‍ കറി തന്ന സ്ഥിതിക്ക് രണ്ടു മൂന്ന് 'കുബൂസ്‌' കൂടി തരാമായിരുന്നു!

കുസുമം ആര്‍ പുന്നപ്ര said...

ഉള്ളതു പറയാമല്ലോ വായില്‍ വെള്ളമൂറി..ആ പടം
ഞാന്‍ ഇതു തന്നെ ചെറിയ ഉള്ളിയും കുടം പുളിയും ചേര്‍ത്ത് വെയ്ക്കും

Muralee Mukundan , ബിലാത്തിപട്ടണം said...

ഇടിവെട്ട് മീങ്കറി തന്നെയാണല്ലോ....

ബഷീർ said...

പിരിയൻ മുളക് പൊടി എന്നാൽ സാധാരണ ചുവന്ന മുളക് പൊടി തന്നെയല്ലേ..

ആന്ധ്രക്കാർ എരിവ് കൂടുതൽ കഴിക്കുന്നവരാണെന്ന് തോന്നുന്നു. പിന്നെ പുളൂസ് അടിക്കുന്നവർക്ക് ഈ പുളൂസ് കൊടുക്കാം :)

വിജയലക്ഷ്മി said...

ഇസ്മായില്‍ ,കുബൂസ്‌ പാര്‍സല്‍ ആയി അയച്ചിട്ടുണ്ട് .കാത്തിരിക്കുക
കുസുമം :കുടംപുളിയും ചേരും ...
മുരളി കരി ഇഷ്ടപ്പെട്ടു അല്ലെ
ബഷീര്‍ :പിരിയന്‍ മുളക് എന്നാല്‍ കാശ്മീരി ചില്ലി .ഇതിനു എരുവ് കുറവാണ് ..ഇത് ഉപയോഗിച്ചാല്‍ കറിക്ക് നല്ല ചുവപ്പുനിറവും കൊഴുപ്പും കിട്ടും ..പിന്നെ ആന്ധ്രക്കാർ എരുവ് കൂടുതല്‍ ഉപയോഗിക്കും ..

shajkumar said...

ചേച്ചി...ഈ സല്‍മാന്‍ " മത്സ്യം...പോല്ലാപ്പുണ്ടാക്കുമോ? സ്വപ്നത്തില്‍ കൂട്ടി...എന്ത് രസം!

നിരക്ഷരൻ said...

ഒരു ടപ്പര്‍ വെയര്‍ കൊടുത്ത് വിടട്ടേ ?
അതില്‍ നിറച്ച് തിരിച്ച് കൊടുത്തയക്കാമോ ? :)

ഒരു നുറുങ്ങ് said...

തരാതരം,ഏത് രീതിയില്‍ പാചകം നിര്‍വ്വഹിച്ചാലും തനത് രുചി ലഭിക്കുന്നത് മീന്‍ കറിക്ക് മാത്രം സ്വന്തം.
യാതൊരുവിധ മസാലകളും ചേര്‍ക്കാതെ കനലില്‍ ചുട്ടെടുക്കുന്ന മീനിന്‍റെ രുചി ഏറെ ആസ്വാദ്യകരമാണ്‍.ചുടുന്ന മീന്‍ വളരേ ഫ്രഷായിരിക്കണം.കടലില്‍ നിന്ന് പിടിച്ചയുടനേയാണ്‍,ഇപ്രകാരം പാകം ചെയ്യുന്നതെങ്കില്‍ അതിന്‍റെ രുചി കൂടും.

മീന്‍ കറിയുടെ ഫോട്ടോ കണ്ടപ്പോഴേക്കും വായില്‍ കപ്പലോട്ടം തുടങ്ങി..ഇന്നത്തെ മെനുവില്‍ പരീക്ഷിക്കാന്‍ നല്ല പാതിക്ക് അപ്ളിക്കേഷന്‍ നല്‍കി കാത്തിരിക്കുന്നു.
കുബുസ് ഇസ്മായില്‍ പാര്‍സലയക്കും.

keraladasanunni said...

ഇറച്ചിയും മിനും കഴിച്ച് ശീലിക്കാത്തതിനാല്‍
ആസ്വദിക്കാന്‍ പറ്റില്ലല്ലോ.

വിജയലക്ഷ്മി said...

ഷാജ്കുമാര്‍ :അനിയാ സാല്‍മന്‍
തൊട്ടാല്‍ കൈപൊള്ളും അത്രയ്ക്ക് വിലയാണ്...അതുകൊണ്ട് സ്വപ്നത്തില്‍ രുചിക്കുന്ന തായിരിക്കും നല്ലത് ...
നിരക്ഷരന്‍ :റാപ്പര്‍ വെയര്‍ വെയ്റ്റ് ചെയ്യുന്നു ...
ഒരു നുറുങ്ങു :താങ്കളുടെ അഭിപ്രായം ശരിയാണ് ...പിന്നെ കുബൂസ്‌ മൊത്തമായും ഇസ്മായില്‍നു അയച്ചിട്ടുണ്ട് ..അങ്ങേരെ സമീപിക്കുക :)
കേരള ദാസ നണ്ണി:സസ്യബൂക്ക് ആണല്ലേ ..താങ്കള്‍ക്ക് ഉപയുക്തമായ റസീപ്പിയും പോസ്റ്റു ചെയ്യാം.

പട്ടേപ്പാടം റാംജി said...

ചിത്രം കണ്ടപ്പോള്‍ തന്നെ വായില്‍ വെള്ളം ഊറി.
പിന്നെ ഞങ്ങള്‍ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന കറികള്‍ കണ്ടാല്‍ ചാടി വീഴും. സമയം പരമാവധി കുറച്ച് എങ്ങിനെ പെട്ടെന്ന് കറികള്‍ ഉണ്ടാക്കാം എന്നാണ് ചിന്ത.

Anonymous said...

meen varattiyath enna peril thalasseriyil ee curriyund,evide chorinte koode nirbandam polaanith,ee curry,manchatty cherutheeyil pakam cheythaal kooduthal sadundaavum(patttumengil naadan aduppil)ith andra style aanennu eppol arinju

Sureshkumar Punjhayil said...

Thanks for sharing it chechy...!!!

വിജയലക്ഷ്മി said...

പട്ടേപ്പാടം : ഇത് എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന കറിയാണല്ലോ .കുറച്ചുകൂടുതല്‍ഉണ്ടാക്കി വെച്ചാല്‍ ഒരാഴ്ച്ചയോളം ഉപയോഗിക്കാമല്ലോ.

കാന്താരി :തലശ്ശേരിക്കാരുടെ മീന്‍ വരട്ടല്‍ പാചകരീതി ഇങ്ങിനെയല്ലല്ലോ മോളെ .വരട്ടുംപോള്‍ ഉലുവ വറുത്തിടാറില്ല .മസാലകളും ,മഞ്ഞള്‍പ്പൊടി ,മുളക്പൊടി ഇവയൊന്നും ഓയലില്‍ വഴറ്റുക പതിവില്ല .എല്ലാം പച്ചയായി തന്നെയാണ് ഉപയോഗിക്കാറു .കറി ഇറക്കിവെക്കാറാവുംപോള്‍ വെളിച്ചെണ്ണ ചേര്‍ത്തു ഇറക്കുകയല്ലേ പതിവ് ..
തെക്കന്‍ കേരളത്തില്‍ ഏതാണ്ട് ഇതേരീതിയില്‍ മീന്‍കറിവെക്കാറുണ്ട് ..അവര്‍ കുടംപുളി യാണ് ഉപയോഗിക്കുക ...കോട്ടയത്ത് കാരി സുഹൃത്ത് (ഞാന്‍ കോഴിക്കോട് താമസിക്കുന്ന അവസരം )പറഞ്ഞു തന്ന മീന്‍ കറി റസീപ്പി ഏതാണ്ട് ഇതുപോലെ യാണ് .

സുരേഷ് കുമാര് :വായനക്ക് നന്ദി ..