Friday, 21 January 2011

"സാമ്പാര്‍, പച്ചടി , കൊഞ്ച് വരട്ടിയത്‌.'.


സാമ്പാര്‍

സാമ്പാറിന് ആവശ്യ സാധനങ്ങള്‍ :


(തുവര പരിപ്പ് : അര ടീകപ്പ്‌

വെളുത്തുള്ളി :പത്തല്ലി

വെള്ളം : പരിപ്പ് വേവാന്‍ ആവശ്യത്തിന്)


(വറുത്ത തേങ്ങ : നാലുടേബിള്‍സ്പൂണ്‍(അരച്ചത്‌ )

കായം പൊടി : അര ടീസ്പൂണ്‍

മല്ലിയില : നാല് തണ്ട്

കറിവേപ്പില :രണ്ടു തണ്ട് )


മസാല പ്പൊടി :മൂന്നു ടേബിള്‍സ്പൂണ്‍

ഉപ്പ്‌ :ആവശ്യാനുസരണം

വെള്ളം :ആവശ്യാനുസരണം

മസാലയുടെയും ,വറുത്ത തേങ്ങയുടെയും വിശദാംശം താഴെ ലിങ്കില്‍ കിട്ടും ..
http://kaaazhcha.blogspot.com/2010/03/blog-post_20.html


വേണ്ടുന്ന പച്ചകറികള്‍ :

(തക്കാളി ; രണ്ടെണ്ണംവലുതു.ഒരെണ്ണം നാലെന്ന തോതില്‍ കട്ട് ചെയ്തത്

വെണ്ടയ്ക്ക :ആറെണ്ണം:ഒന്നര ഇഞ്ച്‌ നീളത്തില്‍ കട്ട് ചെയ്തത്

പുളി : ആവശ്യാനുസരണം )


(ചെറിയ ഉള്ളി തൊലി കളഞ്ഞത് :നമ്മുടെ ഒരുകൈ നിറയെ :

സവോളയാ ണെങ്കില്‍ രണ്ടെണ്ണം മതിയാവും

ചേന : രണ്ടിഞ്ചു നീളത്തില്‍ കട്ട് ചെയ്തത് ഒരു പത്തു കഷണം

വഴുതിന ; മീഡിയം രണ്ടെണ്ണം നെടുകെ നാലായ് മുറിച്ചത്

മുരിങ്ങാകായ :രണ്ടെണ്ണം കഷണങ്ങളാക്കിയത് (വെണ്ടയെക്കാള്‍ കൂടിയ നീളത്തില്‍ )
പച്ചമുളക് : ആറെണ്ണം രണ്ടായ് പിളര്‍ന്നത്)


വറവിടാന്‍ :

( ഓയില്‍ :രണ്ടു ടേബിള്‍സ്പൂണ്‍

കടുക് : ഒരു ടീസ്പൂണ്‍

ഉണക്ക മുളക് :മൂന്നെണ്ണം രണ്ടായി മുറിച്ചത്

കറിവേപ്പില : ഒരുതണ്ട് )

ഇപ്പോള്‍ കുക്കര്‍ ഇല്ലാത്ത വീടുകള്‍ ഉണ്ടാവില്ലല്ലോ .എളുപ്പത്തില്‍ സാമ്പാര്‍ വെക്കാന്‍ എന്നെ സംബന്ധിച്ചിടത്തോളം കുക്കര്‍ ആണ് എളുപ്പം ..കുക്കറില്‍ തുവര പരിപ്പ് കഴുകിയിട്ട് വെള്ളുള്ളിയും ആവശ്യം വെള്ളവും ചേര്‍ത്തു വേവിക്കുക ...
ഇതിലേക്ക് അളവ് മസാലപ്പൊടി ,അല്‍പ്പം ഉപ്പും ,തക്കാളിയും വെണ്ടക്കയും ഒഴികെ മറ്റു കട്ട് ചെയ്തുവെച്ച പച്ചകറി കളെല്ലാം ചേര്‍ത്തു ആവശ്യം വെള്ളവും ചേര്‍ത്തു കുക്കര്‍ അടച്ചു അടുപ്പില്‍ വെച്ചു രണ്ടു വിസില്‍ വരുന്നതുവരെ വെയ്റ്റ് ചെയ്യുക .ഇനി കുക്കര്‍ തുറന്നു ഇതില്‍ തക്കാളിയും ,വെണ്ടക്കയും ,ആവശ്യത്തിന് പുളിയും ചേര്‍ത്തു കുക്കര്‍ അടപ്പിട്ടു ഒരുവിസല്‍ കൂടി വരുന്നത് വരെ വെയ്റ്റ് ചെയ്യുക (അല്ലെങ്കില്‍ അഞ്ച് മിനുട്ട് കൂടി തിളപ്പിക്കുക )ഇനി ഇതിലേക്ക് വറുത്തരച്ചുവെച്ചതേങ്ങയും ,വേണ്ടുന്നവെള്ളവും ,കായംപൊടിയും ,മല്ലിയിലയും ,കറിവേപ്പിലയും ചേര്‍ത്തു നന്നായി തിളപ്പിക്കുക.ഉപ്പും ,പുളിയും,എരുവും പകത്തിനുണ്ടോ എന്ന് ടെയിസ്റ്റ് നോക്കുക ..എല്ലാം ക്രമീകരിക്കാന്‍ വളരെ ചെറിയ കഷണം ശര്‍ക്കര (വെല്ലം)ചേര്‍ത്താല്‍ നന്നായിരിക്കും ...നിര്‍ബന്ധമില്ല കേട്ടോ ..ഇനി ഇറക്കിവെച്ചു വറവിട്ടാല്‍ (താളിച്ചാല്‍ )സാമ്പാര്‍ റെഡി . തെക്കന്‍ കേരളത്തില്‍ തേങ്ങ വറുത്ത് അരക്കാറില്ല ....അങ്ങിനെയും ഉണ്ടാക്കാം ...ഞങ്ങള്‍ക്കിത്‌ നിര്‍ബന്ധമാണ്‌ .തേങ്ങയില്ലാതെ ശരിയാവില്ല .വടക്കന്‍ കേരളത്തില്‍ വിവാഹ സദ്യക്ക് പ്രധാന കറിയാണ് സാമ്പാര്‍ ..

കുറിപ്പ് : ഈ  സാമ്പാര്‍ പത്തു പേര്‍ക്ക് യഥേഷ്ടം കൂട്ടി  ഭക്ഷണം കഴിക്കാം ... മാര്‍ക്കറ്റില്‍ കിട്ടുന്ന സാമ്പാര്‍ പൊടി ഉപയോഗിച്ചും തയ്യാറാക്കാം ...പക്ഷെ കറിക്ക് അത്ര സ്ട്രോങ്ങ്‌ കിട്ടില്ല ,(ഞാന്‍ ഉപയോഗിക്കാറില്ല )...വീട്ടില്‍ ഈ പറഞ്ഞ പച്ചകറികളൊന്നും ഇല്ലെങ്കിലും വെള്ളരി മാത്ര മുണ്ടെങ്കില്‍ സാമ്പാര്‍ വെക്കാം ,ചെറിയ ഉള്ളികൊണ്ടും വെക്കാം ,കൂടെ പച്ചമുളക് വേണം .അത്രമാത്രം .ബാക്കി ചേരുവകളും ചെയ്യേണ്ടുന്ന രീതിയുമൊക്കെ ഇതുതന്നെ .




പച്ച ചീര പച്ചടി 

ആവശ്യ സാധനങ്ങള്‍ :


ചീര കഴുകി അരിഞ്ഞത്::രണ്ടു ടീകപ്പ്‌
പച്ചമുളക് കൂടിയ എരുവുള്ളതാണെങ്കില്‍ : നാലെണ്ണം അരിഞ്ഞത്
ഉപ്പ് :പാകത്തിന്

ചിരകിയ തേങ്ങ അമര്‍ത്തി അളന്നത് :ഒരു ടീ കപ്പ്‌
കടുക് നന്നായ്‌ ചതച്ചത് :ഒരു ടീസ്പൂണ്
കട്ടിതൈര് : ഒരു കപ്പ്‌

താളിക്കാന്‍ ;
ഓയില്‍ :രണ്ടു ടേബിള്‍ സ്പൂണ്‍
കടുക് :ഒരു ടീസ്പൂണ്‍
ഉണക്കമുളക് രണ്ടായി മുറിച്ചത് :മൂന്നെണ്ണം
കറിവേപ്പില :ഒരു thandu
തയ്യാറാക്കുന്ന വിധം :ഒരുപത്രത്തില്‍ ചീരയും അല്‍പ്പം ഉപ്പും പച്ചമുളകും ഒരു ടേബിള്‍ സ്പൂണ്‍ വെള്ളവും കുടഞ്ഞു ചെറുതീയ്യില്‍ വേവിച്ചെടുത്ത് തണുപ്പിക്കുക .തേങ്ങ കട്ടിയില്‍ അരച്ചെടുക്കുക (വെള്ളം കുറച്ചു ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കാം.) ഇനി വേവിച്ച ചീരകൂട്ടും, തൈരും ,പൊടിച്ച കടുകും,അരച്ച തേങ്ങയും എല്ലാം നന്നായി മിക്സ് ചെയ്യുക .ഉപ്പിന്‍റെപാകം നോക്കുക .ഇതിലേക്ക് താളിക്കുക ...പച്ചടി തയ്യാര്‍




കൊഞ്ച് വരട്ടിയത്‌










































10 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പോട്ടംസ് ഇടാന്‍ ആര്‍ക്കും പറ്റും.
ഉണ്ടാക്കുന്ന വിധം പറഞ്ഞു താ ചേച്ചീ....

കുഞ്ഞൂസ് (Kunjuss) said...

ഇതെന്താ ചേച്ചീ, ഫോട്ടോസ് കാണിച്ചു കൊതിപ്പിക്കുകയാണോ?

വിജയലക്ഷ്മി said...

ഇസ്മയില്‍,കുഞ്ഞൂസ് ഉണ്ടാക്കുന്ന വിധം ഇടാമേ....
ടൈപ്പ് ചെയ്യാനുള്ള മടി കാരണം എടുത്തുവെച്ച ഫോട്ടോ പോസ്റ്റ്‌ ചെയ്തു ഇത്രമാത്രം ..സാവകാശം റസീപ്പി ചേര്‍ക്കാം .

വിജയലക്ഷ്മി said...
This comment has been removed by the author.
Mohamedkutty മുഹമ്മദുകുട്ടി said...

വായില്‍ വെള്ളമൂറുന്നു. പൊണ്ടാട്ടിയോട് പറഞ്ഞു നോക്കട്ടെ!

the man to walk with said...

:)

Muralee Mukundan , ബിലാത്തിപട്ടണം said...

രണ്ട് റെസിപ്പിക്ക് രൊമ്പ നന്ദി.ഇനി കൊഞ്ചിനെ കൊഞ്ചിക്കുമല്ലോ..അല്ലേ

ബഷീർ said...

ചേച്ചീ‍.. ഞാൻ അങ്ങോട്ട് വരാം.. സാമ്പാർ റെഡിയല്ലേ :)

ശ്രീ said...

കൊള്ളാമല്ലോ

വിജയലക്ഷ്മി said...

sree:ruchikkaan etthiyathinu nandi..