Wednesday 18 March 2009

"സ്വാദിഷ്ടമായ ചിക്കന്‍ അച്ചാര്‍ "



ആവശ്യ മുള്ള സാധനങ്ങള്‍ :
ചിക്കന്‍: എല്ലില്ലാതെ ചെറു കഷണങ്ങളാക്കിയത് 500gm
മഞ്ഞള്‍പ്പൊടിi :കാല്‍ ടീസ്പൂണ്‍
ഇഞ്ചി :ഒരിഞ്ചുകഷണം നേരിയതായരിഞ്ഞത്
വെളുത്തുള്ളി :രണ്ട്ടേബിള്‍സ്പൂണ്‍ നീളത്തിലരിഞ്ഞത്
പച്ചമുളക് :നാലെണ്ണം ചെറുതായരിഞ്ഞത്
മുളകുപ്പൊടി :അഞ്ച് ടേബിള്‍സ്പൂണ്‍
മല്ലിയില :അരിഞ്ഞത് അര കപ്പ്
കറിവേപ്പില :രണ്ടു തണ്ട്
ഉപ്പ്‌ :ആവശ്യത്തിനു
വിനീഗര്‍ :അര കപ്പ്
കൊപ്പറ(തേങ്ങ ) :ചെറുതായിനുറുക്കിയത്ഒരുമുറി
എണ്ണ :ചിക്കന്‍ വറുത്തെടുക്കാനവശ്യത്തിനു
എണ്ണ, മസാലകള്‍ വറുത്തു ചേര്‍ക്കാന്‍:അഞ്ചു ടേബിള്‍സ്പൂണ്‍
വെള്ളം :ഒരു കപ്പ് (ടീകപ്പ്)
പഞ്ചസാര :ഒരുടീസ്പൂണ്‍


ഉണ്ടാക്കുന്ന വിധം :ചെറുതായി നുറുക്കിവെച്ചിരിക്കുന്ന (അരയിഞ്ച് വലുപ്പത്തില്‍ )ചിക്കന്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ,അരടീസ്പൂണ്‍ പൊടിയുപ്പും ചേര്‍ത്തു നല്ലപ്പോലെ മിക്സ് ചെയ്തു 15 മിനുട്ട് മാറ്റി വെക്കുക .ഇനി ഇതു വറുത്തെടുക്കാന്‍ പാകത്തിനുള്ള ഒരു പാനില്‍ എണ്ണച്ചുടാവുമ്പോള്‍ ചിക്കന്‍ കുറേശെ ഇട്ടു കരിഞ്ഞുപോകാതെ വറുത്തുകോരുക.(ഇതിന്റെ പാകം അധികം കൃസ്പ്പി ആകരുത് ,ബാക്കി എണ്ണയില്‍ കറിവേപ്പില ,അരിഞ്ഞുവെച്ചഇഞ്ചി .പച്ചമുളക് ,വെളുത്തുള്ളി ,അരിഞ്ഞുവെച്ച തേങ്ങ ഇവയെല്ലാം വേറെ വേറെ മു‌പ്പിച്ചുകോരി വെക്കുക .ഇതിന്റെ യൊക്കെ പാകമാണ് അച്ചാറിന്റെ രുചി .തീ കുറച്ചുവേണം അടുപ്പ് കത്താന്‍ . വറുത്തുകോരുന്നതൊന്നും കരിഞ്ഞുപോകാതിരിക്കാന്‍വളരെശ്രദ്ധിക്കണം .വറുക്കുന്ന എല്ലസാധനങ്ങളുടെയും വെള്ളം വറ്റി ഒരല്‍പം നിറമാറ്റം വരുമ്പോള്‍ എണ്ണയില്‍ നിന്നും കോരിയെടുക്കണം . ഇനി അച്ചാറിനു വേണ്ടുന്ന പൊടിയുപ്പു വേറെ ഓയില്‍ ഇല്ലാതെ ഒരുപാത്രത്തില്‍ രണ്ടുമിനുട്ട്‌ ചുടാക്കി മാറ്റിവെക്കണം .മൊത്തത്തില്‍ എല്ലാ സാധനങ്ങളും ചൂടാക്കിയിരിക്കണം .ഇനി അച്ചാര്‍ തയ്യാറാക്കാനുള്ള പാത്രം ചെറു തീയില്‍ ച്ചൂടായശേഷം അഞ്ച് ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടായാല്‍ തന്നിരിക്കുന്ന അളവ് മുളകുപ്പൊടിയുംഒരുനുള്ളു മഞ്ഞള്‍പ്പൊടിയും കരിഞ്ഞു പോകാതെ ഒരു മിനുട്ടിളക്കുക ഇതില്‍ വിനീഗറും,ഒരു കപ്പു വെള്ളവും ഒരു ടേബിള്‍സ്പൂണ്‍ വറുത്തഉപ്പും (ഉപ്പു ആവശ്യാനുസരണം ) ഒരു ടീസ്പൂണ്‍ പഞ്ചസാര യും മല്ലിയിലയും ചേര്‍ത്തു ഇളക്കി ഒന്ന് തിളച്ചാല്‍ ചിക്കന്‍ ഒഴികെയുള്ള മസാലകള്‍ ചേര്‍ത്തു നല്ലവണ്ണം ഇളക്കിഉടച്ചു ചേര്‍ത്ത ശേഷം ചിക്കന്‍ ചേര്‍ക്കുക .ഇനി തീയില്‍ നിന്നും ഇറക്കി ,ഇത്തിരി ചൂടാറിയാല്‍ കൈ കഴുകി തുടച്ചാറ്റിയ ശേഷം ചിക്കനും മസാലയും നന്നായി തിരുമ്മി ചേര്‍ക്കുക . വീണ്ടും ഒരു മൂന്നു മിനിട്ടു കൂടി ചെറുതീയില്‍ അടുപ്പില്‍ വെച്ചിളക്കിയാല്‍ സ്വാദിഷ്ടമായ ചിക്കന്‍ അച്ചാര്‍ റെഡി .ഇതുപ്പോലെ മറ്റു ഏതുമാംസം കൊണ്ടും ചെയ്യാം .ഈ അച്ചാറിന്റെ പ്രത്യേകത മറ്റു അച്ചാറുകള്‍ പോലെ അയവിലായിരിക്കില്ല .ഈ അച്ചാറിന്റെ രണ്ടുമൂന്നു പീസ് കിട്ടിയാല്‍ ഉണിനു കുശാലായി ..അച്ചാര്‍ ,തിളച്ചവെള്ളത്തില്‍ കഴുകിയുണക്കിയ ബോട്ടിലില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക .ഇതു ആറുമാസത്തില്‍ കൂടുതല്‍ കേടുകൂടാതുപയോഗിക്കാം .ആറിയ സ്പൂണ്‍ മാത്രമെ ഉപയോഗിക്കാവു .അല്ലാത്ത പക്ഷം പൂപ്പല്‍ വരാം .(പിരിയന്‍ മുളകുപ്പൊടി ഉപയോഗിച്ചാല്‍ നല്ല കളര്‍ ഫുള്‍ ആയിരിക്കും )