Tuesday 19 February 2013

"സ്പെഷ്യല്‍ മട്ടന്‍ വരട്ടിയത്‌ "

സ്പെഷ്യല്‍  മട്ടന്‍ ഉണ്ടാക്കാന്‍ വേണ്ടുന്ന ചേരുവകള്‍ :


1. മട്ടന്‍  ചെറു പീസുകളായി കട്ട്‌ ചെയ്തത്‌: ;അരകിലോ
അല്‍പ്പം ഉപ്പും മഞ്ഞള്‍പ്പൊടിയും  ചേര്‍ത്തു വേവിച്ചു വെക്കുക .

2. വെളിച്ചെണ്ണ : മൂന്നു ടേബിള്‍സ്പൂണ്‍  .
മല്ലിപ്പൊടി :രണ്ടു ടീസ്പൂണ്‍
മുളക്പൊടി: ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി:അര ടീസ്പൂണ്‍
കുരുമുളക് പൊടി:രണ്ടു ടീസ്പൂണ്‍
ഉപ്പ് പൊടി :പാകത്തിന്
 കറിവേപ്പില : രണ്ടു തണ്ട്

3. സവോള സ്ലയ്സ് ചെയ്തത്‌ :മീഡിയംസൈസ്‌ രണ്ടെണ്ണം
പച്ചമുളക് ചീന്തിയത് :രണ്ടെണ്ണം
ഇഞ്ചി : ചെറിയ കഷണം
വെള്ളുള്ളി :ആറുചുള


ഇനി ഫ്രൈ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഫ്ലെയിം കുറച്ചു  മസാല പൊടികള്‍ മൂപ്പിച്ച് ഇതിലേക്ക് സവോളമുതല്‍ വെള്ളുള്ളി വരെയുള്ള മസാലകള്‍ നന്നായി വഴറ്റി തണുത്താല്‍ അരച്ച് പെയ്സ്റ്റാക്കുക.


വഴറ്റിയ മസാല അരക്കാന്‍ റെഡി .
 
                                       
                                          മസാല പെയ്സ്റ്റ്  ..


വീണ്ടും  മൂന്നു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ  ചൂടാക്കി  അതിലേക്കു  അരച്ച മസാല അല്‍പ്പസമയം വഴറ്റി ഇതിലേക്ക് , വേവിച്ചുവേച്ച മട്ടന്‍ ചേര്‍ത്തു നന്നായി ഇളക്കി കൊടുക്കുക .ഓയില്‍  ഇറങ്ങിവരാന്‍  തുടങ്ങിയാല്‍ ഇറക്കി വെക്കുക ."മട്ടന്‍ സ്പെഷ്യല്‍ റെഡി '.
ഇത്  ചോറ്,ചപ്പാത്തി ,പൊറോട്ട  ഇവയില്‍ എതിനോടോപ്പവും നല്ല  കോമ്പിനേഷന്‍ ആണ് .



സ്പെഷ്യല്‍ മട്ടന്‍  റെഡി .

കുറിപ്പ്‌ : ഇതേ സീപ്പിയില്‍  മട്ടനു പകരം  ചിക്കണോ ,ബീഫോ ഉപയോഗിച്ചും  റെഡി യാക്കാം

      ഈ വിഭവം "എന്‍റെ പ്രിയ പെട്ട  ഏട്ടത്തിയമ്മയുടെ ' ഓര്‍മ്മക്കുമുന്നില്‍ സമര്‍പ്പിക്കുന്നു..അവര്‍  ഇപ്പോള്‍ ജീവിച്ചിരിപ്പില്ല ആറുമാസം മുന്‍പ് ഇഹലോകവാസം വെടിഞ്ഞു ..ഏതാണ്ട് മുപ്പതുവര്‍ഷം മുന്‍പ് അവരില്‍ നിന്നാണ് ഈ "റസീപ്പി"ഞാന്‍ പഠിച്ചത് .എന്‍റെ ഫാമിലിക്ക് പ്രിയപ്പെട്ടവരായിരുന്നു അവര്‍ .അതുപോലെതന്നെ അവര്‍ക്ക് ഞങ്ങളും ..
ഞങ്ങളവിടെ എത്തിയാല്‍ നല്ല രുചിയുള്ള  ഒത്തിരി വിഭവങ്ങള്‍ നിരത്തുന്ന കൂട്ടത്തില്‍   പ്രത്യേക വിഭവമായി  ഊണുമേശയില്‍ സ്ഥാനം പിടിക്കും ഈ  സ്പെഷ്യല്‍ ഡിഷ്‌ . ഇപ്പോള്‍ കുറെ വര്‍ഷമായി എന്‍റെ   അതിഥിസല്‍ക്കാര വേളയിലും  ഈ ഡിഷ്‌നു പ്രത്യേകതയുണ്ട്.