Wednesday 29 December 2010

"സ്രാവ് തോരന്‍ "



വേവിച്ചു വെച്ച സ്രാവ്


ചേരുവകള്‍


തോരന്‍
Posted by Picasa
വേണ്ടുന്ന സാധനങ്ങള്‍ :


1. സ്രാവ് കഷണങ്ങള്‍ കഴുകിയത് : 250 ഗ്രാം ,
ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം
2. മഞ്ഞള്‍പ്പൊടി :കാല്‍ടീസ്പൂiണ്‍
3. മുളകുപൊടി :അര ടീസ്പൂണ്‍
4. ഉപ്പ്‌ : പാകത്തിന്

5. പച്ചമുളക് : അരിഞ്ഞത്‌ രണ്ടെണ്ണം
6. വെളുത്തുള്ളി : അരിഞ്ഞത്‌ നാലല്ലി
7. സവോള : വലുതൊന്നരിഞ്ഞത്

8. ഓയില്‍ :രണ്ടു ടേബിള്‍ സ്പൂണ്‍
9. കടുക് : അര ടീസ്പൂണ്‍
10. കരിവേപ്പില്‍ :ഒരു തണ്ട്
11. മഞ്ഞള്‍പൊടി

12.ചിരവിയ തേങ്ങ :മൂന്ന് ടേബിള്‍ സ്പൂണ്‍


തയ്യാറാക്കാം : ഒന്നുമുതല്‍ നാലുവരെയുള്ള ഒന്നിച്ചു മിക്സ് ചെയ്തു ചെറുചൂടില്‍ വേവിച്ചു കുടഞ്ഞിട്ട്‌ മാറ്റി വെക്കുക . (അടുപ്പില്‍ അഞ്ചുമിനുട്ട് മതിയാവും )

ഇനി അടികട്ടിയുള്ള വറവ്ചട്ടി അടുപ്പില്‍ വെച്ചു ഓയില്‍ ഒഴിച്ച് ചൂടായാല്‍ കടുകിട്ട് പൊട്ടിയാല്‍ കറിവേപ്പില മൂപ്പിച്ച് ഇതില്‍ മഞ്ഞള്‍പൊടി , വെളുത്തുള്ളി ,പച്ചമുളക് ,സവോള ചേര്‍ത്തു അഞ്ച് മിനുട്ട് വഴറ്റി , മാറ്റി വെച്ച സ്രാവും ,തേങ്ങയും ചേര്‍ക്കുക നന്നായി ഇളക്കി ചേര്‍ത്തു രണ്ടു മിനുട്ട് മൂടിവെക്കുക ..ഇനി അടുപ്പില്‍ നിന്നും ഇറക്കി വെക്കാം .തോരന്‍ റെഡി .ഒന്ന് പരീക്ഷിച്ചു നോക്കൂ ...
കുറിപ്പ് : ഇതുപോലെ ,എല്ല് മാറ്റിയ ചിക്കന്‍ കൊണ്ടും (വേവിക്കാന്‍ വെള്ളം കൂടുതല്‍ ചേര്‍ക്കേണ്ടി വരും .അല്ലെങ്കില്‍ മൈക്രോ വേവില്‍ വെക്കുകയാണെങ്കില്‍ വേകം വെന്തുകിട്ടും .)മുള്ള് അധിക മില്ലാത്ത ഏത് മീനും ഉപയോഗിക്കാം .(തെക്കന്‍ കേരളത്തില്‍ ഇതിന്റെ മറ്റൊരു അവതാര മാണെന്ന് തോന്നുന്നു പീര വറ്റിക്കല്‍ .അതില്‍ കുടംപുളി ചേര്‍ക്കും .)

Thursday 23 December 2010

"ഒറ്റയാന്മാര്‍ക്ക് ഒരു ഒഴിച്ചുകറി "

     
Posted by Picasa
ചേരുവകള്‍ :                                                                                                                                             



ഉണക്ക്മുളക് :ചുട്ടത് നാലെണ്ണം

പുളി: ചെറുനെല്ലിക്കാവലുപ്പത്തില്‍

ഉപ്പ് :പാകത്തിന്

പച്ച മുളക് :ഒരെണ്ണം

വെള്ളുള്ളി: രണ്ടല്ലി അരിഞ്ഞത്‌

സവാള :ചെറുതൊന്ന് അരിഞ്ഞത്‌

വെളിച്ചെണ്ണ :ഒരു ടേബിള്‍ സ്പൂണ്‍


മിക്സിയില്‍ ചേരുവകളെല്ലാം ഇട്ട് അല്‍പ്പം വെള്ളവും ചേര്‍ത്തു ട്ട്രാന്നു അരമിനുട്ട് അടിച്ച് വെളിച്ചണ്ണയും ,അല്‍പ്പം കൂടി വെള്ളവും ചേര്‍ത്താല്‍ ഒഴിച്ചുകറി റെഡി ...


കുറിപ്പ് : ഉണക്കമുളക് ഇല്ലെങ്കില്‍ പച്ചമുളക് കൊണ്ടും ചെയ്യാം .ജോലി സ്ഥലത്ത് ഒറ്റയ്ക്ക് താമസിച്ചു സ്വയം ഭക്ഷണം പാകം ചെയ്തുകഴിക്കുന്ന മടിച്ചികള്‍ക്കും,മടിയന്മാര്‍ക്കും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഒഴിച്ച് കറി (ഇതിനു കറിയെന്ന വിശേഷണം അത്രയ്ക്കങ്ങ് ചേരില്ല കേട്ടോ ..തേങ്ങ ചേര്‍ക്കാത്ത ചമ്മന്തികറി എന്നോ,പുളിയും മുളകും ചാലിച്ചതെന്നോഎന്തുവേണ മെങ്കിലും ആവാം ...)ഈ കറിയും ചൂടുചോറുംഒരു ഓംലെറ്റ്,അല്ലെങ്കില്‍ രണ്ടു പപ്പടമോ ഉണ്ടെങ്കില്‍ അടിപൊളി ... ,

മറ്റൊരു ചെറു വിഭവം :
സവോള :ഒന്ന് ചെറുതായി അരിഞ്ഞത്‌ 
പച്ചമുളക് :രണ്ടു അരിഞ്ഞത്‌
ഉപ്പ്‌:ആവശ്യാനുസരണം
ഇനി എല്ലാം കൂടി മിക്സിയില്‍ ചെറുതായി ഒന്നടിച്ചാല്‍ മതി .അരഞ്ഞു പോകരുത്,വെള്ളം ചേര്‍ക്കരുത് .വെളിച്ചെണ്ണ കൂടിയാല്‍ രുചികൂടും. ചൂട്ചോറിന്റെ കൂടെ ചേര്‍ത്തു കഴിച്ചു നോക്കൂ .

Monday 29 November 2010

"മാങ്ങാ അച്ചാര്‍ "



കട്ട് ചെയ്തു എണ്ണയില്‍ വഴറ്റിയ മാങ്ങ

അച്ചാര്‍ റെഡി ...ഒന്ന് തണുത്തോട്ടെ..

പുള്ളിക്കാരനെ  കുപ്പീലിറക്കി ...ഒരാഴ്ച വിശ്രമം ...

ആവശ്യ ചേരുവകളും,പാചകരീതിയും ..

മാങ്ങ :മുക്കാല്‍കിലോ കട്ട് ചെയ്തത് .
ഓയില്‍ : ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് പൊടി: രണ്ടു ടേബിള്‍ സ്പൂണ്‍ (ഓട്ടില്‍ വറുത്തത് )
കടുക് പൊടി : ഒരു ടീസ് സ്പൂണ്‍
ഒരു പാനില്‍ ഓയില്‍ ചൂടാക്കി മാങ്ങ ചേര്‍ത്ത് അഞ്ചു മിനുറ്റ്  വഴറ്റി അതില്‍ മേല്‍ പറഞ്ഞ ഉപ്പും ,കടുക് പൊടിയും മിക്സ്‌ ചെയ്തു മാറ്റിവെക്കുക .

ഓയില്‍ :രണ്ടു ടേബിള്‍ സ്പൂണ്‍
കറിവേപ്പില :ഒരു തണ്ട്
കായം പൊടി : ഒരു ടീസ്പൂണ്‍
പിരിയന്‍ മുളക് പൊടി (കാശ്മീരി എരുവ് കുറവാണ് കൊഴുപ്പും ,കളറും കിട്ടും ) അഞ്ചു ടീസ്പൂണ്‍
പാനില്‍  ഓയില്‍ ചൂടായാല്‍ കറിവേപ്പില ഇട്ടു മൂത്താല്‍  തീകുറച്ചു കായംപൊടി ചേര്‍ക്കുക ..ഇനി അടുപ്പ് ഓഫ്‌ ചെയ്തു മുളകുപൊടി ചേര്‍ക്കുക  .  ഈമാസാലകൂട്ടില്‍ ആദ്യംതയ്യാറാക്കി വെച്ച മാങ്ങ ചേര്‍ത്തു മസാലയുമായി നന്നായി ഇളക്കി ചേര്‍ത്ത ശേഷം ,വീണ്ടും അടുപ്പ് കത്തിച്ചു ചെറുതീയില്‍ ഒരഞ്ചുമിനുട്ട് കൂടിഇളക്കി ചേര്‍ത്തു  കൊണ്ടിരിക്കുക ...ഇനി ഇറക്കി വെച്ച്  തണുത്താല്‍ ...ഉണക്കി റെഡിയാക്കി വെച്ച  ബോട്ടലില്‍ നിറച്ചു സൂക്ഷിക്കുക  ..ഒരാഴ്ചക്ക് ശേഷം ഉപയോഗിച്ച് തുടങ്ങാം .ഈ  അച്ചാറില്‍ വെള്ളം ഒട്ടും ചേര്‍ക്കാത്തത് കൊണ്ട്  ഒരു വര്ഷം വരെ കേടുകൂടാതിരിക്കും .
കുറിപ്പ് :  മസാല കരിഞ്ഞു പോകരുതെന്ന് കരുതിയാണ് മുളകുപൊടി ചേര്‍ക്കുമ്പോള്‍ അടുപ്പ് ഓഫ്‌ ചെയ്യാന്‍ പറഞ്ഞത് ..അച്ചാര്‍ ഗ്രേവി വേണമെന്നുണ്ടെങ്കില്‍ അല്‍പ്പം വിനീഗര്‍ ചേര്‍ക്കാം



Sunday 21 November 2010

ആന്ധ്രാ സ്റ്റൈല്‍ മീന്‍ കറി((പുളുസ്)





ആവശ്യമായ സാധനങ്ങള്‍

സാല്‍മണ്‍ :മുക്കാല്‍ കിലോ (ദശ കട്ടിയുള്ള ഏതുമീനും പറ്റും ..)
പിരിയന്‍മുളക്പൊടി:നാലു ടീസ്പൂണ്‍
മഞ്ഞള്‍ പ്പൊടി :കാല്‍ ടീസ്പൂണ്‍
ഓയില്‍ :മൂന്ന് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി :ഒരുടീസ്പൂന്‍
ഉലുവ :അര ടീസ്പൂണ്‍
കറിവേപ്പില :രണ്ടുതണ്ട്
വാളന്‍ പുളി:നെല്ലിക്കാ വലുപ്പത്തില്‍
ഉപ്പ് :പാകത്തിന്
സവോള വലുത് :രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്:അര ഇഞ്ച് കഷണം
വെളുത്തുള്ളി അരിഞ്ഞത് :പത്തെണ്ണം
പച്ചമുളക് :രണ്ടായ്‌ കീറിയത് :രണ്ടെണ്ണം
തക്കാളി ചെറുതായ്അരിഞ്ഞത് :വലുത് രണ്ട്
വെള്ളം :ഒരു ഗ്ലാസ്

ഇനി തയ്യാറാക്കാം :മീന്‍ കഴുകി അല്‍പ്പം ഉപ്പുപുരട്ടി മാറ്റിവെക്കുക...അടികട്ടിയുള്ള ഒരുവലിയ പാന്‍ ഓയില്‍ ഒഴിച്ച് മൂത്ത് വരുമ്പോള്‍ ഉലുവയും കറിവേപ്പിലയും ചേര്‍ക്കുക .ഉലുവ പൊട്ടി കഴിഞ്ഞാല്‍ വെള്ളുള്ളി ,ഇഞ്ചി ,പച്ചമുളകും ,സവോളയും ചേര്‍ത്തു വഴറ്റുക .ഇനി അരിഞ്ഞതക്കാളി ചേര്‍ത്തു വഴറ്റി മുളകുപൊടി ,മല്ലിപ്പൊടി ,മഞ്ഞള്‍പ്പൊടി ,ആവശ്യം വേണ്ടുന്ന ഉപ്പും ചേര്‍ത്ത് വഴറ്റുക ..ഈകൂട്ടില്‍  മീന്‍ ചേര്‍ത്തു മസാലയോട് മിക്സ് ചെയ്യുക .ഇനി നമ്മുടെ ചേരുവകളില്‍ ബാക്കി വരുന്നത് പുളിയാണ്. അവനെ കൂടി വെള്ളത്തില്‍ പിഴിഞ്ഞ ചേര്‍ത്തേക്കൂ ..എല്ലാകൂടി മിക്സ്‌ ചെയ്തു അടപ്പ് വെ ച്ച് മൂടി  ചെറുതീയ്യില്‍ വറ്റിച്ചു എണ്ണതെളിയുമ്പോള്‍ ഇറക്കി വെക്കുക ...
ഇടിവെട്ട് മീന്‍ കറി  റെഡി....ചപ്പാത്തി ,പറോട്ട,ചോറ് എന്നുവേണ്ട എല്ലത്തിനോടോപ്പവും രുചികരം ...
കുറിപ്പ്  : ഈ കറി  ഫ്രിഡ്ജില്‍ വെച്ചാല്‍  ഒരാഴ്ച്ചവരെ  ഉപയോഗിക്കാം ...പിന്നെ അവരവരുടെ രുചിയനുസരിച്ച് ,എരുവ് ,പുളി,ഉപ്പ് ഇത്യാദികള്‍ ക്രമീകരിക്കാം



Sunday 14 November 2010

"വെള്ളയപ്പവും മുട്ടക്കറിയും "

ഇതിന്റെ  റസീപ്പി വേണമെന്ന് തോന്നുന്നില്ല   ഈ വിഭവങ്ങള്‍ അറിയാത്തവര്‍ ഉണ്ടാവില്ല ....                                                                                


കറിക്ക് വേണ്ടുന്ന ചേരുവകള്‍

Saturday 30 October 2010

"കൊച്ചുമോന്‍ കൃഷ്‌ മോഹന്‍റെ വിദ്യാരംഭം "(ഫോട്ടോസ് )

ഇത് എഴുത്താശാന്‍

ഇത് അരുമ ശിഷ്യന്‍

ഇത്തിരി  ചമയങ്ങള്‍  

 ആരതി (ഇത് ഗള്‍ഫ്‌ ആണ് ഇത്രയും സംവിധാനമേ തരപ്പെട്ടുള്ളൂ )

നാവ്‌ ഒന്ന് നീട്ടെടാ മോനേ..


അരിയില്‍  ആദ്യാക്ഷരം

നാവിലെഴുത്തു ...


ഗുരുവിന്‍റെ അനുഗ്രഹം ..

മോനോടും കുടുംബത്തോടുമൊപ്പം..

ഗുരുവിന്‍റെ കാലുവാരിയതിലുള്ള സന്തോഷം ..


മാമിയോടൊപ്പം
അമ്മയോടൊപ്പം ..




അമ്മാവനോടൊപ്പം


നാത്തൂന്‍സ്

മോളോടൊപ്പം

മോനും മോളും

മോനോടൊപ്പം





അമ്മയും മോനും

കൊച്ചുമോന്‍  ആദിത്യാ കൃഷ്ണ

Saturday 21 August 2010

"തിരുവോണാശംസകള്‍1!!"


Posted by Picasa
പ്രിയ ബൂലോകരെ ഏവര്‍ക്കും  സമ്പല്‍ സമൃദ്ധവും ,ആയുരാരോഗ്യ സൌഖ്യം നിറഞ്ഞതുമായ തിരുവോണാശംസകള്‍ !!!



Wednesday 28 July 2010

" എഗ്ഗ് + പ്രോണ്‍ +ചിക്കന്‍ ഫ്രൈed റൈസ് "



Posted by Picasaആവശ്യ സാധനങ്ങള്‍ :






ബസുമതി റൈസ് കഴുകി വെച്ചത് :5  ടീ കപ്പ്‌ 
നെയ്യ് :ഒരു ടേബിള്‍ സ്പൂണ്‍               
വെള്ളം  :എട്ടു  ടീ കപ്പ്‌
 കൊഞ്ച് : 250 ഗ്രാം (വലുതാണെങ്കില്‍ രുചികൂടും )തൊലികളഞ്ഞ് ,കഴുകി അര ഇഞ്ച് കനത്തില്‍ അരിഞ്ഞു വെക്കുക  
ചിക്കന്‍ ബോണ്‍ മാറ്റി ചെറുതായി  നുറുക്കിയത് :250 ഗ്രാം അല്‍പ്പം ഉപ്പു പുരട്ടി പത്തു മിനുട്ട് വെച്ചശേഷം അല്‍പ്പം വെള്ളത്തില്‍ പകുതി വേവിച്ചു വെക്കുക ..(അല്ലെങ്കില്‍ വലിയ പീസ്‌ കുക്കറില്‍ വേവിച്ചു ,ചെറുതായി കട്ട്‌ ചെയ്താലും മതി . 
കോഴിമുട്ട  : ആറെണ്ണം  ഉപ്പു ചേര്‍ത്ത് നല്ല പരുവത്തില്‍ അടിച്ചു ഫ്രൈ പാനില്‍ അല്‍പ്പം ഓയിലില്‍  ചിക്കി ഫ്രൈ ചെയ്തെടുക്കുക .
 കാരാട്ട് ,കാപ്സികം ,സവോള ,ഗ്രീന്‍പീസ് ,തക്കാളി (അധികം പഴുക്കാത്ത ,കുരുകളഞ്ഞത്)സ്പ്രിംഗ് ഒണിയന്‍ .ബീന്‍സ് ,സ്വീറ്റ് കോണ്‍
കോണ്‍  ഒഴികെ ബാക്കിയെല്ലാം ചെറുതായി  നുറുക്കിയത് : മുക്കാല്‍  ടീ കപ്പ്‌  വീതം
വെളുത്തുള്ളി അരിഞ്ഞത്‌ : രണ്ടു ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത്‌ :രണ്ടു ടേബിള്‍ സ്പൂണ്‍ 
ഇഞ്ചി അരിഞ്ഞത്‌ :ഒരു ടേബിള്‍ സ്പൂണ്‍ 
ഉപ്പു : ആവശ്യാനുസരണം 
മല്ലിയില അരിഞ്ഞത്‌ : ഒരു കപ്പ്‌ 
  ഓയില്‍ : 100 ml  
കിസ്മിസ് : 50 ഗ്രാം (നിര്‍ബന്ധ മില്ല )_

ഇനി നമുക്ക് റൈസ് തയ്യാറാക്കാം :റൈസ്,എട്ടു ഗ്ലാസ്‌ വെള്ളം ടേബിള്‍ സ്പൂണ്‍  നെയ്യ് ,അല്‍പ്പം ഉപ്പു  ഇവ ഒന്നിച്ചു പാത്രത്തിലാക്കി  റൈസ്  ഇഷ്ടാനുസരണം  റൈസ് കുക്കറിലോ ,മൈക്രോ വേവിലോ ,കുക്കറിലോ കുഴഞ്ഞു പോകാതെ വേവിച്ചു മാറ്റിവെക്കുക 
ഇനി വലിയൊരു  അടി കട്ടിയുള്ള  പാത്രം  ഗ്യാസ്സടുപ്പില്‍  വെച്ച്  ചൂടായാല്‍ ,ഓയില്‍ മുഴുവനായും ഒഴിക്കുക   .ച്ചുടായാല്‍  കിസ്മിസ്  മൂപ്പിച്ചുകോരി മാറ്റിവെക്കുക    ഇനി അരിഞ്ഞുവെച്ച വെളുത്തുള്ളി ഇട്ടു ഇളക്കി നന്നായി മൂപ്പിക്കുക ...കരിജു പോകരുത് .ഇതില്‍ ചിക്കനും ,കൊഞ്ചുംചേര്‍ത്തു അല്‍പ്പസമയം വേവിക്കുക .അടുത്തതായി  കാരാട്ട്‌ ,ബീന്‍സ് ,സ്വീറ്റ് കോണ്‍ ,ഗ്രീന്‍ പീസ്‌ എന്നിവ ച്ര്‍ത്തു രണ്ടു മിനുട്ട് വഴറ്റുക ഇനി   കാപ്സികം ,സവോള ,തക്കാളി ,ഇഞ്ചി ,പച്ചമുളക് ,വറുത്തു മാറ്റിവെച്ച  കോഴിമുട്ട ചേര്‍ക്കുക ഇനി ഇതിനെല്ലാം കൂടി വേണ്ടുന്ന ഉപ്പു ചേര്‍ക്കാം .കൂടിപോകാതിരിക്കാന്‍ ശ്രദ്ധിക്കണം .അരിവേവിക്കുമ്പോള്‍    ഉപ്പു  ചേര്‍ത്ത താണല്ലോ
അടുത്തതായി  റൈസ് അടുപ്പത്തുള്ള  മിക്സ്‌ലേക്ക്   കുടഞ്ഞിടുക .ഒരു പത്തു മിനുട്ട്  ചെറു ഫ്ലെയ്മില്‍ ഇളക്കി ചേര്‍ക്കുക ലാസ്റ്റില്‍ സ്പ്രിംഗ് ഒണിയന്‍ ,കിസ്മിസ് ,മല്ലിയില ചേര്‍ത്തു യോചിപ്പിക്കുക .സ്വാദിഷ്ടമായ  ഫ്രൈed  റൈസ് തയ്യാര്‍

കുറിപ്പ് :എഗ്ഗും ,ചിക്കനും ,പ്രോണും(ഇവ മൂന്നും വേണമെന്നില്ല).ഇഷ്ടമുള്ളത് ചേര്‍ക്കാം  ഇത് പത്തു പേര്‍ക്ക് ഇഷ്ടം പോലെ കഴിക്കാം ...ഇതിനോടൊപ്പം  മേത്തി ചിക്കന്‍ കൂടിയുണ്ടെങ്കില്‍   ഭക്ഷണം കുശാല്‍ ...
മേത്തി  ചിക്കന്റെ  റസീപ്പി  അടുത്തു തന്നെ പോസ്റ്റ്‌ ചെയ്യാം
..

Saturday 10 April 2010

" സ്വാദിഷ്ടമായ പുളിങ്കറി "

ആവശ്യമായ സാധനങ്ങള്‍

വെള്ളരിക്ക :ഒരെണ്ണം(ഇളവനായാലും മതി)

തൊലി കളഞ്ഞ് ഒരു ഇഞ്ചു കനത്തില്‍ കട്ട്‌ ചെയ്യുക

മുളകുപൊടി : രണ്ടു ടീസ്പൂണ്‍ (ആവശ്യാനുസരണം

മഞ്ഞള്‍ പ്പൊടി :കാല്‍ ടീസ്പൂണ്‍
ഉപ്പ് :വേണ്ടത്ര

വെള്ളം :വേണ്ടത്ര

പുളി :ഒരു വലിയ നെല്ലിക്കാ വലുപ്പത്തില്‍ (വേണ്ടത്ര )

(തേങ്ങ ചിരവിയത് :ഒരു മുറി

മഞ്ഞള്‍പ്പൊടി :കാല്‍ ടീസ്പൂണ്‍ )ഇവ അല്‍പ്പം വെള്ളം ചേര്‍ത്തു നന്നായി മിക്സിയില്‍ അരക്കുക ഒടുവില്‍ കാല്‍ ടീസ്പൂണ്‍ ജീരകവും ചേര്‍ത്തു അരപ്പ് മാറ്റിവെക്കുക

കറിവേപ്പില:രണ്ടു തണ്ട്‌


വറുത്തിടാന്‍ വേണ്ടുന്ന സാധനങ്ങള്‍:

വെളിച്ചെണ്ണ:രണ്ടു ടേബിള്‍സ്പൂണ്‍(ഓയില്‍ ഏതും)

കറിവേപ്പില:ഒരു തണ്ട്‌

ഉലുവ:മുക്കാല്‍ ടീസ്പൂണ്‍

ഉണക്ക മുളക്:രണ്ടായ്‌ മുറിച്ചത്‌ മൂന്നെണ്ണം


തയ്യാറാക്കുന്ന വിധം: കുക്കറില്‍ വെള്ളരിക്ക മുളകുപൊടിയും,മഞ്ഞള്‍പ്പൊടിയും ഒന്നര ഗ്ലാസ്‌ വെള്ളവും ചേര്‍ത്ത് വേവിക്കുക (ഒരു രണ്ടു വിസല്‍ മതിയാവും )ഇതില്‍ വേണ്ടുന്ന പുളിയും ഉപ്പും ചേര്‍ക്കുക രണ്ടുമിനുട്ടുകൂടി തിളക്കട്ടെ . ഇനി ഇതിലേക്ക് അരപ്പ് ചേര്‍ത്തു ആവശ്യം വേണ്ടുന്ന വെള്ളവും(ചോറ് കുഴച്ചുണ്ണാനുള്ള കറിയാണല്ലോ )ഉപ്പും പുളിയും ചേര്‍ത്തു കറിനന്നായിതിളക്കട്ടെ . ഇനി ഫ്ലെയിംകുറച്ചു ഒരഞ്ചു മിനുട്ട് തിളക്കട്ടെ .മൂടിവെക്കരുത്.തിളച്ചുതൂവിപ്പോവും രണ്ടു തണ്ട് കറിവേപ്പിലയും ചേര്‍ത്തു ഇറക്കി മൂടിവെക്കുക .ഇനി വറവിടാം ചീനച്ചട്ടി ചൂടാവുമ്പോള്‍ ഓയില്‍ ഒഴിച്ച് ചൂടായാല്‍ ഉലുവ ഇട്ടുപൊട്ടിയാല്‍ കറിവേപ്പിലയും മുളകും മൂപ്പിച്ചു കറിയില്‍ ചേര്‍ത്തിളക്കുക .സ്വാദിഷ്ട മായ പുളിങ്കറി റെഡി .(ഇത് മോര് ചേര്‍ത്തും ചെയ്യാം .അപ്പോള്‍ മുളകുപൊടി കുറച്ചിട്ടു നാലഞ്ചു പച്ചമുളക് കൂടി ചേര്‍ക്കും .അരപ്പെല്ലാം ചേര്‍ത്തു തിളച്ച ശേഷം കറിവേപ്പിലയും മോരും ഒടുവിലെ ചേര്‍ക്കാന്‍ പാടുള്ളൂ .ഇനി ഇളക്കാതെ കറി പതഞ്ഞുവരുമ്പോള്‍ ഇറക്കി വെച്ച് വറുത്തിടുക..)ഇപ്പോള്‍ രണ്ടു കറിയുടെ റെസീപ്പി കിട്ടിയില്ലെ.

കുറിപ്പ് :ഈ പോസ്റ്റ്‌ "ബ്ലോഗര്‍ ദിവാരേട്ടന്‍"ആവശ്യ പ്പെട്ടത്കൊണ്ട് പെട്ടന്ന് റെസീപ്പി തയ്യാറാക്കിയതാണ്.രണ്ടു ദിവസം മുന്‍പാണ് എന്‍റെവീട്ടില്‍ പുളിങ്കറി വെച്ചത് ...ആയതിനാല്‍ ഫോട്ടോ ചേര്‍ക്കാന്‍ പറ്റിയില്ല

Friday 26 March 2010

" വഴറ്റിയരച്ച ചമ്മന്തി "

നമ്മുടെ വീടുകളില്‍ എപ്പോഴും ഉണ്ടാകാറുള്ള  സാധനങ്ങളില്‍ നിന്നും കുറഞ്ഞ ചിലവില്‍ രുചികരമായ ചമ്മന്തി ..

ചേരുവകള്‍ :

വെളിച്ചെണ്ണ : അഞ്ചു ടേബിള്‍ സ്പൂണ്‍

സവോള വലുത് :മൂന്നെണ്ണം നേര്‍മയായി അരിഞ്ഞത്‌


ഉണക്കുമുളക് :പത്തെണ്ണം

കറിവേപ്പില :രണ്ടു തണ്ട്

കായം : ചെറു കഷണം (പൊടിയാണെങ്കില്‍ വടിച്ച് അര ടീസ്പൂണ്‍ )

ഇഞ്ചി :അര ഇഞ്ച് കഷണം

പച്ചമുളക് :മൂന്നെണ്ണം

വെളുത്തുള്ളി ഒരുകൂട്(വലിയ പതിനഞ്ചല്ലി )

വാളന്‍പുളി :മീഡിയം നെല്ലിക്ക വലുപ്പത്തില്‍

   ജീരകം: ഒരു നുള്ള് (നിര്‍ബന്ധമില്ല )

ശര്‍ക്കര : അരഇഞ്ച് കഷണം

ഉപ്പ്‌ : ഒരു ടീസ്പൂണ്‍ (ആവശ്യാനുസരണം )

തിളപ്പിച്ചാറിയ വെള്ളം : മൂന്നു ടേബിള്‍ സ്പോണ്‍



തയ്യാറാക്കുന്ന വിധം : ഒരു അടികട്ടിയുള്ള പാനില്‍ (നോണ്‍സ്റ്റിക് പാന്‍ ആണെങ്കില്‍ വളരെ നല്ലത് ) വെളിച്ചെണ്ണ ചൂടാവുമ്പോള്‍ ഉനക്ക് മുളകും കറിവേപ്പിലയും ,കായവും ഇട്ടു മൂപ്പിച്ചു കോരി മാറ്റിവെക്കുക .ബാക്കി ഓയിലില്‍  ജീരകം , സവോള ,ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി ,ഇവ വഴറ്റുക (മിനിമം അഞ്ചു മിനുട്ട് )ശേഷം കുരുനീക്കിയ പുളി ,ഉപ്പ്‌ ചേര്‍ത്തു രണ്ടുമിനുട്ട്‌ കൂടി ഇളക്കി ചേര്‍ത്ത ശേഷം ഇറക്കി തണുത്ത ശേഷം ഈ ക്കൂട്ടിനോടൊപ്പം മാറ്റി വെച്ച മുളകും ,കറിവേപ്പിലയും ,തിളപ്പിച്ചാറിയ വെള്ളവും ,ശര്‍ക്കര കഷണവും മിക്സിയില്‍ നന്നായി അരച്ചെടുക്കുക .രുചികരമായ സമ്മന്തി തയ്യാറായി ...(ഈ സമ്മന്തി അമ്മികല്ലില്‍ അരച്ചെടുക്കുകയാണെങ്കില്‍ രുചി ഇരട്ടിയാകും ) ഈ സമ്മന്തി ഒരാഴ്ച്ചയോളം കേടാവാതെ ഇരിക്കും ...ഊണിനും ,ദോശക്കും ,iddli ക്കും ഈ സമ്മന്തി അതി രുചികരം ..ഊണിനു ഇതിനോടൊപ്പം രണ്ടു പപ്പടം കൂടി ആയാല്‍ മറ്റു കറികളൊന്നും വേണമെന്ന് തോന്നില്ല ..(ഇത് എന്റെ കാര്യമാണ് കേട്ടോ )


കുറിപ്പ് :ഓയില്‍ ഏതുവേണമെങ്കിലും ഉപയോഗിക്കാം ..വെളിച്ചെണ്ണ യാണെങ്കില്‍ രുചികൂടും .

   ഒരു 100gm ഉണക്കുമുളക് വറുത്തു മിക്സിയില്‍ പൊടിച്ചു ബോട്ടലില്‍ സൂക്ഷിച്ചാല്‍ പലവിധ സമ്മന്തി ഉണ്ടാക്കാന്‍ എളുപ്പമാകും  ഇതുമുന്നത്തെ  പോസ്റ്റില്‍  സൂചിപ്പിച്ചിട്ടുണ്ട് .(മറ്റു കൂട്ടുകളോടോപ്പം മുളക് അരഞ്ഞു വരാന്‍ അല്‍പ്പം താമസം വരും)

 .ക്യാമറയുടെ  തകരാറുകാരണം  ഫോട്ടോ ചേര്‍ക്കാന്‍ പറ്റിയില്ല .

Saturday 20 March 2010

"വീട്ടമ്മമാര്‍ക്ക് പാചകം എളുപ്പമാക്കാന്‍ ചില പൊടികൈ "


Posted by Picasa1:  ആദ്യം മസാലപ്പൊടി തയ്യാറാക്കാം ..


ആവശ്യസാധനങ്ങള്‍ :

മല്ലി :300gm

ഉണക്ക്മുളക് :50gm

കുരുമുളക് :ഒരു ടേബിള്‍ സ്പൂണ്‍

ഉലുവ :ഒരുടീസ്സ്പൂണ്‍

കറിവേപ്പില :രണ്ടുതണ്ട്

മഞ്ഞള്‍പ്പൊടി :ഒരു ടീസ്പൂണ്‍

ജീരകം :അര സ്പൂണ്‍

തയ്യാറാക്കാം :വറുക്കാന്‍ പാകമുള്ള പാത്രംചൂടായാല്‍ മല്ലി ,മുളക് ,കുരുമുളക് ,കറിവേപ്പില ഇതിലിട്ട്ചെറുതീയില്‍ വറുക്കുക ഇവ ഏതാണ്ട് മൂത്തുവരുമ്പോള്‍ ഉലുവ
.ജീരകം ചേര്‍ക്കുക ഇവപൊട്ടാന്‍തുടങ്ങുമ്പോള്‍ ഇറക്കിവെച്ചു മഞ്ഞള്‍പ്പൊടി ചേര്‍ത്തു ഇളക്കി തണുപ്പിച്ചു മിക്സിയില്‍നല്ല മിനുസമായ്‌ പൊടിക്കുക .ഈമാസാലപ്പൊടി ഒരു ബോട്ടലില്‍സൂക്ഷിക്കുക .ആവശ്യാനുസരണം കറികള്‍ക്കുവേണ്ടി ഉപയോഗിക്കാം ..കടലക്കറി ,കൂട്ടുകറി,സാമ്പാറിനാണെങ്കില്‍അല്‍പ്പം കായം ,മുട്ടക്കറിയാണെങ്കിലും ഇറച്ചിക്കറി യാണെങ്കിലും അല്പം കുരുമുളക് പൊടി .ഇങ്ങിനെ പല കറികളും എളുപ്പം തയ്യാറാക്കാന്‍ ഈ മസാലപ്പൊടി ഉപകരിക്കും .


2 : ഷോപ്പില്‍ കിട്ടുന്ന ഉണക്കു തേങ്ങാപ്പൊടി (പാല്‍പ്പൊടിയല്ല ):250gm

കറിവേപ്പില :രണ്ടുതണ്ട്

ഉപ്പ് :ഒരുനുള്ള്

ഇനി തയ്യാറാക്കാം :പാത്രം ചൂടായാല്‍ ഉപ്പ്,സവോള രണ്ടു മിനുട്ട് വഴറ്റുക ശേഷം തേങ്ങാപ്പൊടി ,കറിവേപ്പില ചേര്‍ത്തു ചെറുതീയ്യില്‍ കരിഞ്ഞു പോവാതെ ഗോള്‍ഡന്‍ നിറമാവുമ്പോള്‍ ഇറക്കി തണുക്കുമ്പോള്‍ ബോട്ടലില്‍ സൂക്ഷിക്കുക ..ഇത് സാമ്പാറിനും .കടലക്കറി ,മുട്ടക്കറി ഇവയ്ക്കെല്ലാം അരക്കാന്‍ എളുപ്പമാകും .

3 : ഉണക്ക മുളക് :നൂറു ഗ്രാം

ഇത് വറുത്ത് പൊടിച്ച് ബോട്ടലില്‍ സൂക്ഷിക്കുക

മിക്സിയില്‍ ചമ്മന്തി ഉണ്ടാക്കുമ്പോള്‍ ജോലി എളുപ്പമാകും പിന്നെ സാമ്പാറിലുംമറ്റും എരുവ് കുറഞ്ഞുപോയാല്‍ ചേര്‍ക്കാം


4 : കുരുമുളക് :നൂറുഗ്രാം
ഇതും വറുത്ത്പൊടിച്ചു സൂക്ഷിക്കുക..
ഈ വക ജോലികളെല്ലാം ഒരുദിവസം ചെയ്തുവെച്ചാല്‍ കുറെ ദിവസങ്ങള്‍ ജോലി എളുപ്പമാക്കാം . വറുക്കാന്‍ ഒന്നിനും ഓയില്‍ ചേര്‍ക്കേണ്ടതില്ല

Tuesday 9 March 2010

"സ്വാദിഷ്ടമായ നാലുമണി പലഹാരം "

   
ഈന്തപ്പഴം കുരുകളഞ്ഞ് നീളത്തിലരിഞ്ഞത് :എട്ടെണ്ണം
കിസ്മിസ്സ് :രണ്ടു ടേബിള്‍ സ്പൂണ്‍
അണ്ടി പരിപ്പ് :നുറുക്കിയത് ::ഒരു ടേബിള്‍ സ്പൂണ്‍
തേങ്ങാ പൂള്‍ നുറുക്കിയത് : രണ്ടു ടേബിള്‍ സ്പൂണ്‍
പഴം റോബസ്റ്റ :രണ്ടെണ്ണം
(മൈസൂര്‍ പഴം ആയാലും നല്ലത് എങ്കില്‍ എണ്ണം കൂട്ടേണ്ടിവരും )
പഞ്ചസാര :ഒരു ടേബിള്‍സ്പൂണ്‍
നെയ്യ് ഒരു ടേബിള്‍സ്പൂണ്‍
ബ്രെഡ്‌ :എട്ടു പീസ്‌ ( അല്ലെങ്കില്‍ കുബൂസ്‌ ചെറുത്‌ നാല് )
ഇവയില്‍ ഏതെങ്കിലും ഒരെണ്ണം മുറിച്ചിട്ട് മിക്സിയില്‍ തരുതരുപ്പായ്‌ പൊടിച്ചെടുക്കുക
പാല്‍ :അര ടീ കപ്പ്‌ ( മിശ്രണം കുഴച്ചെടുക്കാന്‍ പാകത്തിന് )



തയ്യാറാക്കുന്ന വിധം :



ഒരു പാത്രത്തില്‍ ഈന്തപഴം മുതല്‍ നെയ്യ് വരെയുള്ള ചേരുവകള്‍ നന്നായി ഞെരടി ഇതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന ബ്രെഡ്‌(കുബ്ബൂസ്) ചേര്‍ക്കുക ..കുഴയ്ക്കാന്‍ ആവശ്യാനുസരണം പാല്‍ ചേര്‍ക്കാം ........റെഡിയായ കൂട്ട് കയ്യില്‍ നെയ്മയംപുരട്ടി ചെറു ഉരുളകള്‍ ആക്കി വട രൂപത്തില്‍ പരത്തി ചൂടായ തവയില്‍ തിരിച്ചും മറിച്ചു മിട്ടു കരിഞ്ഞു പോകാതെ ചുട്ടെടുക്കുക .
കുറിപ്പ് :"മൈക്രോവേവ് അവന്‍" ഉണ്ടെങ്കില്‍ ജോലി എളുപ്പം കഴിയും ..നെയ്മയം പുരട്ടിയ ട്രെയില്‍ നിരത്തി അവനില്‍ വെച്ച് മൂന്നു മിനുട്ടില്‍ സെറ്റ് ചെയ്തു ഓണ്‍ ചെയ്യുക .ഇനി മറിച്ചിട്ട് രണ്ടു മിനുട്ട് കൂടി ...സ്വാദിഷ്ടവും പോഷകപ്രദവു മായ പലഹാരം തയ്യാര്‍ ..ഇത് കുട്ടികള്‍ക്കും വലിയവര്‍ക്കും വൈകുന്നേരം ചായക്കൊപ്പം കഴിക്കാന്‍ ഇഷ്ടപ്പെടും .


Posted by Picasa

Wednesday 3 March 2010

"തക്കാളി സോസ് "

 ആവശ്യസാധനങ്ങള്‍ :

തക്കാളി വലുത് :നാലെണ്ണം

(പച്ചമുളക്‌ അരിഞ്ഞത് :ഒരെണ്ണം


ഇഞ്ചി പേസ്റ്റ് : അരടീസ്പൂണ്‍


വെളുത്തുള്ളി പേസ്റ്റ്: അരടീസ്പൂണ്‍

മല്ലി ഇല അരിഞ്ഞത് :ഒരു ടേബിള്‍ സ്പൂണ്‍


ഏലകായ ചതച്ചത് :ഒരെണ്ണം

ഗ്രാമ്പൂ ചതച്ചത് :രണ്ടെണ്ണം


പട്ട : ചെറുകഷണം


ജീരകം ചതച്ചത് : അരടീസ്പൂണ്‍ )


വിനീഗര്‍ : രണ്ടു ടേബിള്‍ സ്പൂണ്‍



പഞ്ചസാര :രണ്ടുടേബിള്‍ സ്പൂണ്‍



ഉപ്പ് :ആവശ്യത്തിന്

തയ്യാറാക്കുന്നവിധം :ഒരുപാത്രത്തില്‍ വെള്ളം തിളപ്പിച്ച്‌ തക്കാളി അതിലിട്ടു അഞ്ചുമിനുട്ട് മൂടി വെക്കുക .ശേഷം പച്ച വെള്ളത്തിലിട്ടാല്‍ എളുപ്പം തൊലി മാറ്റാന്‍ പറ്റും .തൊലി മാറ്റിയ തക്കാളി മിക്സിയില്‍ അരച്ച് പ്യൂരി റെഡിയാക്കി വെക്കുക .പച്ചമുളക് മുതല്‍ ജീരകം വരെയുള്ള മസാലകള്‍ ,നല്ല നേരിയ ഒരു തുണിയില്‍ ലൂസ്സായി കിഴി കെട്ടി വെക്കുക .ഇനി ഒരുപാന്‍ (നോണ്‍ സ്റ്റിക് പാന്‍ ആയാല്‍ വളരെ നല്ലത് ) അടുപ്പില്‍ വെച്ച് ചൂടായാല്‍ മാറ്റി വെച്ച പ്യൂരി പാനില്‍ ഒഴിച്ച് കെട്ടിവെച്ച കിഴി കൊണ്ട് ഇളക്കുക..കയ്യില്‍ചൂട് തട്ടുമെന്ന പേടി ഉണ്ടെങ്കില്‍ കിഴിയെ ഇതിലിട്ട് ഒരു തവി കൊണ്ട് ഇളക്കികൊണ്ടിരിക്കുക ..കൂട്ട് തിളച്ചാല്‍ വിനീഗര്‍,പഞ്ചസാര ,ഉപ്പ് ഇവ ചേര്‍ക്കുക .ഇനി ഒരു പത്തുമിനുട്ട് കൂടി ചെറുതീയ്യില്‍ കുറുക്കുക .ഇനി ഇറക്കി വെച്ച് കിഴിയെ തവി കൊണ്ട് അമര്‍ത്തി സത്ത് ഇളക്കിചേര്‍ത്തു കൊണ്ടിരിക്കണം..തണുത്താല്‍ ക്ലീന്‍ ബോട്ടലില്‍ സൂക്ഷിക്കുക.



Posted by Picasa

Saturday 20 February 2010

"വെളുത്തുള്ളി അച്ചാര്‍ "

 



ആവശ്യ സാധനങ്ങള്‍    ::

വെളുത്തുള്ളി തൊലി കളഞ്ഞത് : 500 gm

ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌:ഒന്നര ഇഞ്ച് കഷണം

പച്ചമുളക് അരിഞ്ഞത്‌ : നാലെണ്ണം

ഓയില്‍ : നാല് ടേബിള്‍ സ്പൂണ്‍

വിനീഗര്‍ :ഒരു കപ്പ്

തിളപ്പിച്ചാറിയ വെള്ളം : അര കപ്പ്

മുളകുപൊടി :നാല് ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി :കാല്‍ ടീസ്പൂണ്‍

ഉപ്പുപൊടി :രണ്ടു ടേബിള്‍ സ്പൂണ്‍ (ആവശ്യാനുസരണം )

പഞ്ചസാര :ഒരു ടീസ്പൂണ്‍ (രുചി ക്രമീകരിക്കാന്‍ )

തയ്യാറാക്കുന്ന വിധം : ഫ്രയിംഗ് പാനില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ ഓയില്‍ ചൂടാവുമ്പോള്‍ ആദ്യം അരിഞ്ഞുവെച്ച ഇഞ്ചിയും അല്‍പ്പ സമയം കഴിഞ്ഞു വെളുത്തുള്ളിയും ,പച്ചമുളകും ചേര്‍ത്തു രണ്ടു മിനുട്ട് വഴറ്റി മാറ്റിവെക്കുക .ഇനി ഈ പാനില്‍ ബാക്കി ഓയില്‍ ചൂടാക്കി മുളകുപൊടി ,മഞ്ഞള്‍പ്പൊടി ,ഉപ്പു ഇവചേര്‍ത്തുചെറു തീയ്യില്‍ അല്‍പ്പസമയം വഴറ്റി (കരിഞ്ഞു പോവാതിരിക്കാന്‍ ശ്രദ്ധിക്കണം )മുന്‍പ് പറഞ്ഞ അളവ് വെള്ളവും ,വിനീഗറും കൂടിചേര്‍ത്ത് ഈ അടുപ്പത്തുള്ള മുളക് മിശ്രണം  ത്തിളച്ചാല്‍ ഇറക്കിവെച്ചു , വഴറ്റി മാറ്റിവെച്ച വെളുത്തുള്ളിക്കൂട്ട് ചേര്‍ത്ത് നല്ലത് പോലെ ഇളക്കി ചേര്‍ക്കുക ..ഇനി ഒരു ടീസ്പൂണ്‍ പഞ്ചസാരക്കൂടി ചേര്‍ത്താല്‍അച്ചാര്‍റെഡി ..നല്ലവണ്ണംആറിയാല്‍തിളപ്പിച്ചാറ്റി ഉണക്കിയ ബോട്ടലില്‍ആക്കി സൂക്ഷിക്കാം ..രണ്ടാഴ്ച്ചയ്ക്ക് ശേഷം ഉപയോഗിച്ച് തുടങ്ങാം ....

ഈ അച്ചാര്‍ കൊളസ്ട്രോള്‍ ,ഗ്യാസ് ട്രബിള്‍ .വയര്‍ sambanda മായ അസുഖങ്ങള്‍ക്കും വളരെ നല്ലതാണ് ...(എരുവ് അധികം വേണ്ടാത്തവര്‍ക്ക് പിരിയന്‍ മുളകുപൊടി ഉപയോഗിച്ചാല്‍ മതി ..ഞാന്‍ അച്ചാറിനു രണ്ടു മുളക് പൊടിയും കൂട്ടി ചേര്‍ത്താണ് ഉപയോഗിക്കാറു ...പിന്നെ ഇവിടുത്തെ വെള്ളുള്ളിയാണെങ്കില്‍ വലിയ ഇനമായത് കൊണ്ട് എളുപ്പം തൊലികളയാം )

 കുറിപ്പ് : വിനീഗറിന്റെ അളവ് ഒരു കപ്പ് എന്ന് ഉദ്ദേശിച്ചത്  ടീകപ്പാണ് പിന്നെ അച്ചാര്‍ തിക്കായിട്ടു മതിയെങ്കില്‍ വിനീഗറിനൊപ്പം തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കേണ്ടുന്ന ആവശ്യമില്ല (അച്ചാറിനു ഗ്രേവി കൂടുതല്‍ വേണ്ടുന്നവര്‍ മാത്രം തിളപ്പിച്ചാറിയ  വെള്ളം ചേര്‍ത്താല്‍ മതി )