Saturday 10 April 2010

" സ്വാദിഷ്ടമായ പുളിങ്കറി "

ആവശ്യമായ സാധനങ്ങള്‍

വെള്ളരിക്ക :ഒരെണ്ണം(ഇളവനായാലും മതി)

തൊലി കളഞ്ഞ് ഒരു ഇഞ്ചു കനത്തില്‍ കട്ട്‌ ചെയ്യുക

മുളകുപൊടി : രണ്ടു ടീസ്പൂണ്‍ (ആവശ്യാനുസരണം

മഞ്ഞള്‍ പ്പൊടി :കാല്‍ ടീസ്പൂണ്‍
ഉപ്പ് :വേണ്ടത്ര

വെള്ളം :വേണ്ടത്ര

പുളി :ഒരു വലിയ നെല്ലിക്കാ വലുപ്പത്തില്‍ (വേണ്ടത്ര )

(തേങ്ങ ചിരവിയത് :ഒരു മുറി

മഞ്ഞള്‍പ്പൊടി :കാല്‍ ടീസ്പൂണ്‍ )ഇവ അല്‍പ്പം വെള്ളം ചേര്‍ത്തു നന്നായി മിക്സിയില്‍ അരക്കുക ഒടുവില്‍ കാല്‍ ടീസ്പൂണ്‍ ജീരകവും ചേര്‍ത്തു അരപ്പ് മാറ്റിവെക്കുക

കറിവേപ്പില:രണ്ടു തണ്ട്‌


വറുത്തിടാന്‍ വേണ്ടുന്ന സാധനങ്ങള്‍:

വെളിച്ചെണ്ണ:രണ്ടു ടേബിള്‍സ്പൂണ്‍(ഓയില്‍ ഏതും)

കറിവേപ്പില:ഒരു തണ്ട്‌

ഉലുവ:മുക്കാല്‍ ടീസ്പൂണ്‍

ഉണക്ക മുളക്:രണ്ടായ്‌ മുറിച്ചത്‌ മൂന്നെണ്ണം


തയ്യാറാക്കുന്ന വിധം: കുക്കറില്‍ വെള്ളരിക്ക മുളകുപൊടിയും,മഞ്ഞള്‍പ്പൊടിയും ഒന്നര ഗ്ലാസ്‌ വെള്ളവും ചേര്‍ത്ത് വേവിക്കുക (ഒരു രണ്ടു വിസല്‍ മതിയാവും )ഇതില്‍ വേണ്ടുന്ന പുളിയും ഉപ്പും ചേര്‍ക്കുക രണ്ടുമിനുട്ടുകൂടി തിളക്കട്ടെ . ഇനി ഇതിലേക്ക് അരപ്പ് ചേര്‍ത്തു ആവശ്യം വേണ്ടുന്ന വെള്ളവും(ചോറ് കുഴച്ചുണ്ണാനുള്ള കറിയാണല്ലോ )ഉപ്പും പുളിയും ചേര്‍ത്തു കറിനന്നായിതിളക്കട്ടെ . ഇനി ഫ്ലെയിംകുറച്ചു ഒരഞ്ചു മിനുട്ട് തിളക്കട്ടെ .മൂടിവെക്കരുത്.തിളച്ചുതൂവിപ്പോവും രണ്ടു തണ്ട് കറിവേപ്പിലയും ചേര്‍ത്തു ഇറക്കി മൂടിവെക്കുക .ഇനി വറവിടാം ചീനച്ചട്ടി ചൂടാവുമ്പോള്‍ ഓയില്‍ ഒഴിച്ച് ചൂടായാല്‍ ഉലുവ ഇട്ടുപൊട്ടിയാല്‍ കറിവേപ്പിലയും മുളകും മൂപ്പിച്ചു കറിയില്‍ ചേര്‍ത്തിളക്കുക .സ്വാദിഷ്ട മായ പുളിങ്കറി റെഡി .(ഇത് മോര് ചേര്‍ത്തും ചെയ്യാം .അപ്പോള്‍ മുളകുപൊടി കുറച്ചിട്ടു നാലഞ്ചു പച്ചമുളക് കൂടി ചേര്‍ക്കും .അരപ്പെല്ലാം ചേര്‍ത്തു തിളച്ച ശേഷം കറിവേപ്പിലയും മോരും ഒടുവിലെ ചേര്‍ക്കാന്‍ പാടുള്ളൂ .ഇനി ഇളക്കാതെ കറി പതഞ്ഞുവരുമ്പോള്‍ ഇറക്കി വെച്ച് വറുത്തിടുക..)ഇപ്പോള്‍ രണ്ടു കറിയുടെ റെസീപ്പി കിട്ടിയില്ലെ.

കുറിപ്പ് :ഈ പോസ്റ്റ്‌ "ബ്ലോഗര്‍ ദിവാരേട്ടന്‍"ആവശ്യ പ്പെട്ടത്കൊണ്ട് പെട്ടന്ന് റെസീപ്പി തയ്യാറാക്കിയതാണ്.രണ്ടു ദിവസം മുന്‍പാണ് എന്‍റെവീട്ടില്‍ പുളിങ്കറി വെച്ചത് ...ആയതിനാല്‍ ഫോട്ടോ ചേര്‍ക്കാന്‍ പറ്റിയില്ല