Monday 29 November 2010

"മാങ്ങാ അച്ചാര്‍ "



കട്ട് ചെയ്തു എണ്ണയില്‍ വഴറ്റിയ മാങ്ങ

അച്ചാര്‍ റെഡി ...ഒന്ന് തണുത്തോട്ടെ..

പുള്ളിക്കാരനെ  കുപ്പീലിറക്കി ...ഒരാഴ്ച വിശ്രമം ...

ആവശ്യ ചേരുവകളും,പാചകരീതിയും ..

മാങ്ങ :മുക്കാല്‍കിലോ കട്ട് ചെയ്തത് .
ഓയില്‍ : ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് പൊടി: രണ്ടു ടേബിള്‍ സ്പൂണ്‍ (ഓട്ടില്‍ വറുത്തത് )
കടുക് പൊടി : ഒരു ടീസ് സ്പൂണ്‍
ഒരു പാനില്‍ ഓയില്‍ ചൂടാക്കി മാങ്ങ ചേര്‍ത്ത് അഞ്ചു മിനുറ്റ്  വഴറ്റി അതില്‍ മേല്‍ പറഞ്ഞ ഉപ്പും ,കടുക് പൊടിയും മിക്സ്‌ ചെയ്തു മാറ്റിവെക്കുക .

ഓയില്‍ :രണ്ടു ടേബിള്‍ സ്പൂണ്‍
കറിവേപ്പില :ഒരു തണ്ട്
കായം പൊടി : ഒരു ടീസ്പൂണ്‍
പിരിയന്‍ മുളക് പൊടി (കാശ്മീരി എരുവ് കുറവാണ് കൊഴുപ്പും ,കളറും കിട്ടും ) അഞ്ചു ടീസ്പൂണ്‍
പാനില്‍  ഓയില്‍ ചൂടായാല്‍ കറിവേപ്പില ഇട്ടു മൂത്താല്‍  തീകുറച്ചു കായംപൊടി ചേര്‍ക്കുക ..ഇനി അടുപ്പ് ഓഫ്‌ ചെയ്തു മുളകുപൊടി ചേര്‍ക്കുക  .  ഈമാസാലകൂട്ടില്‍ ആദ്യംതയ്യാറാക്കി വെച്ച മാങ്ങ ചേര്‍ത്തു മസാലയുമായി നന്നായി ഇളക്കി ചേര്‍ത്ത ശേഷം ,വീണ്ടും അടുപ്പ് കത്തിച്ചു ചെറുതീയില്‍ ഒരഞ്ചുമിനുട്ട് കൂടിഇളക്കി ചേര്‍ത്തു  കൊണ്ടിരിക്കുക ...ഇനി ഇറക്കി വെച്ച്  തണുത്താല്‍ ...ഉണക്കി റെഡിയാക്കി വെച്ച  ബോട്ടലില്‍ നിറച്ചു സൂക്ഷിക്കുക  ..ഒരാഴ്ചക്ക് ശേഷം ഉപയോഗിച്ച് തുടങ്ങാം .ഈ  അച്ചാറില്‍ വെള്ളം ഒട്ടും ചേര്‍ക്കാത്തത് കൊണ്ട്  ഒരു വര്ഷം വരെ കേടുകൂടാതിരിക്കും .
കുറിപ്പ് :  മസാല കരിഞ്ഞു പോകരുതെന്ന് കരുതിയാണ് മുളകുപൊടി ചേര്‍ക്കുമ്പോള്‍ അടുപ്പ് ഓഫ്‌ ചെയ്യാന്‍ പറഞ്ഞത് ..അച്ചാര്‍ ഗ്രേവി വേണമെന്നുണ്ടെങ്കില്‍ അല്‍പ്പം വിനീഗര്‍ ചേര്‍ക്കാം



Sunday 21 November 2010

ആന്ധ്രാ സ്റ്റൈല്‍ മീന്‍ കറി((പുളുസ്)





ആവശ്യമായ സാധനങ്ങള്‍

സാല്‍മണ്‍ :മുക്കാല്‍ കിലോ (ദശ കട്ടിയുള്ള ഏതുമീനും പറ്റും ..)
പിരിയന്‍മുളക്പൊടി:നാലു ടീസ്പൂണ്‍
മഞ്ഞള്‍ പ്പൊടി :കാല്‍ ടീസ്പൂണ്‍
ഓയില്‍ :മൂന്ന് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി :ഒരുടീസ്പൂന്‍
ഉലുവ :അര ടീസ്പൂണ്‍
കറിവേപ്പില :രണ്ടുതണ്ട്
വാളന്‍ പുളി:നെല്ലിക്കാ വലുപ്പത്തില്‍
ഉപ്പ് :പാകത്തിന്
സവോള വലുത് :രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്:അര ഇഞ്ച് കഷണം
വെളുത്തുള്ളി അരിഞ്ഞത് :പത്തെണ്ണം
പച്ചമുളക് :രണ്ടായ്‌ കീറിയത് :രണ്ടെണ്ണം
തക്കാളി ചെറുതായ്അരിഞ്ഞത് :വലുത് രണ്ട്
വെള്ളം :ഒരു ഗ്ലാസ്

ഇനി തയ്യാറാക്കാം :മീന്‍ കഴുകി അല്‍പ്പം ഉപ്പുപുരട്ടി മാറ്റിവെക്കുക...അടികട്ടിയുള്ള ഒരുവലിയ പാന്‍ ഓയില്‍ ഒഴിച്ച് മൂത്ത് വരുമ്പോള്‍ ഉലുവയും കറിവേപ്പിലയും ചേര്‍ക്കുക .ഉലുവ പൊട്ടി കഴിഞ്ഞാല്‍ വെള്ളുള്ളി ,ഇഞ്ചി ,പച്ചമുളകും ,സവോളയും ചേര്‍ത്തു വഴറ്റുക .ഇനി അരിഞ്ഞതക്കാളി ചേര്‍ത്തു വഴറ്റി മുളകുപൊടി ,മല്ലിപ്പൊടി ,മഞ്ഞള്‍പ്പൊടി ,ആവശ്യം വേണ്ടുന്ന ഉപ്പും ചേര്‍ത്ത് വഴറ്റുക ..ഈകൂട്ടില്‍  മീന്‍ ചേര്‍ത്തു മസാലയോട് മിക്സ് ചെയ്യുക .ഇനി നമ്മുടെ ചേരുവകളില്‍ ബാക്കി വരുന്നത് പുളിയാണ്. അവനെ കൂടി വെള്ളത്തില്‍ പിഴിഞ്ഞ ചേര്‍ത്തേക്കൂ ..എല്ലാകൂടി മിക്സ്‌ ചെയ്തു അടപ്പ് വെ ച്ച് മൂടി  ചെറുതീയ്യില്‍ വറ്റിച്ചു എണ്ണതെളിയുമ്പോള്‍ ഇറക്കി വെക്കുക ...
ഇടിവെട്ട് മീന്‍ കറി  റെഡി....ചപ്പാത്തി ,പറോട്ട,ചോറ് എന്നുവേണ്ട എല്ലത്തിനോടോപ്പവും രുചികരം ...
കുറിപ്പ്  : ഈ കറി  ഫ്രിഡ്ജില്‍ വെച്ചാല്‍  ഒരാഴ്ച്ചവരെ  ഉപയോഗിക്കാം ...പിന്നെ അവരവരുടെ രുചിയനുസരിച്ച് ,എരുവ് ,പുളി,ഉപ്പ് ഇത്യാദികള്‍ ക്രമീകരിക്കാം



Sunday 14 November 2010

"വെള്ളയപ്പവും മുട്ടക്കറിയും "

ഇതിന്റെ  റസീപ്പി വേണമെന്ന് തോന്നുന്നില്ല   ഈ വിഭവങ്ങള്‍ അറിയാത്തവര്‍ ഉണ്ടാവില്ല ....                                                                                


കറിക്ക് വേണ്ടുന്ന ചേരുവകള്‍