Wednesday 29 December 2010

"സ്രാവ് തോരന്‍ "



വേവിച്ചു വെച്ച സ്രാവ്


ചേരുവകള്‍


തോരന്‍
Posted by Picasa
വേണ്ടുന്ന സാധനങ്ങള്‍ :


1. സ്രാവ് കഷണങ്ങള്‍ കഴുകിയത് : 250 ഗ്രാം ,
ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം
2. മഞ്ഞള്‍പ്പൊടി :കാല്‍ടീസ്പൂiണ്‍
3. മുളകുപൊടി :അര ടീസ്പൂണ്‍
4. ഉപ്പ്‌ : പാകത്തിന്

5. പച്ചമുളക് : അരിഞ്ഞത്‌ രണ്ടെണ്ണം
6. വെളുത്തുള്ളി : അരിഞ്ഞത്‌ നാലല്ലി
7. സവോള : വലുതൊന്നരിഞ്ഞത്

8. ഓയില്‍ :രണ്ടു ടേബിള്‍ സ്പൂണ്‍
9. കടുക് : അര ടീസ്പൂണ്‍
10. കരിവേപ്പില്‍ :ഒരു തണ്ട്
11. മഞ്ഞള്‍പൊടി

12.ചിരവിയ തേങ്ങ :മൂന്ന് ടേബിള്‍ സ്പൂണ്‍


തയ്യാറാക്കാം : ഒന്നുമുതല്‍ നാലുവരെയുള്ള ഒന്നിച്ചു മിക്സ് ചെയ്തു ചെറുചൂടില്‍ വേവിച്ചു കുടഞ്ഞിട്ട്‌ മാറ്റി വെക്കുക . (അടുപ്പില്‍ അഞ്ചുമിനുട്ട് മതിയാവും )

ഇനി അടികട്ടിയുള്ള വറവ്ചട്ടി അടുപ്പില്‍ വെച്ചു ഓയില്‍ ഒഴിച്ച് ചൂടായാല്‍ കടുകിട്ട് പൊട്ടിയാല്‍ കറിവേപ്പില മൂപ്പിച്ച് ഇതില്‍ മഞ്ഞള്‍പൊടി , വെളുത്തുള്ളി ,പച്ചമുളക് ,സവോള ചേര്‍ത്തു അഞ്ച് മിനുട്ട് വഴറ്റി , മാറ്റി വെച്ച സ്രാവും ,തേങ്ങയും ചേര്‍ക്കുക നന്നായി ഇളക്കി ചേര്‍ത്തു രണ്ടു മിനുട്ട് മൂടിവെക്കുക ..ഇനി അടുപ്പില്‍ നിന്നും ഇറക്കി വെക്കാം .തോരന്‍ റെഡി .ഒന്ന് പരീക്ഷിച്ചു നോക്കൂ ...
കുറിപ്പ് : ഇതുപോലെ ,എല്ല് മാറ്റിയ ചിക്കന്‍ കൊണ്ടും (വേവിക്കാന്‍ വെള്ളം കൂടുതല്‍ ചേര്‍ക്കേണ്ടി വരും .അല്ലെങ്കില്‍ മൈക്രോ വേവില്‍ വെക്കുകയാണെങ്കില്‍ വേകം വെന്തുകിട്ടും .)മുള്ള് അധിക മില്ലാത്ത ഏത് മീനും ഉപയോഗിക്കാം .(തെക്കന്‍ കേരളത്തില്‍ ഇതിന്റെ മറ്റൊരു അവതാര മാണെന്ന് തോന്നുന്നു പീര വറ്റിക്കല്‍ .അതില്‍ കുടംപുളി ചേര്‍ക്കും .)

Thursday 23 December 2010

"ഒറ്റയാന്മാര്‍ക്ക് ഒരു ഒഴിച്ചുകറി "

     
Posted by Picasa
ചേരുവകള്‍ :                                                                                                                                             



ഉണക്ക്മുളക് :ചുട്ടത് നാലെണ്ണം

പുളി: ചെറുനെല്ലിക്കാവലുപ്പത്തില്‍

ഉപ്പ് :പാകത്തിന്

പച്ച മുളക് :ഒരെണ്ണം

വെള്ളുള്ളി: രണ്ടല്ലി അരിഞ്ഞത്‌

സവാള :ചെറുതൊന്ന് അരിഞ്ഞത്‌

വെളിച്ചെണ്ണ :ഒരു ടേബിള്‍ സ്പൂണ്‍


മിക്സിയില്‍ ചേരുവകളെല്ലാം ഇട്ട് അല്‍പ്പം വെള്ളവും ചേര്‍ത്തു ട്ട്രാന്നു അരമിനുട്ട് അടിച്ച് വെളിച്ചണ്ണയും ,അല്‍പ്പം കൂടി വെള്ളവും ചേര്‍ത്താല്‍ ഒഴിച്ചുകറി റെഡി ...


കുറിപ്പ് : ഉണക്കമുളക് ഇല്ലെങ്കില്‍ പച്ചമുളക് കൊണ്ടും ചെയ്യാം .ജോലി സ്ഥലത്ത് ഒറ്റയ്ക്ക് താമസിച്ചു സ്വയം ഭക്ഷണം പാകം ചെയ്തുകഴിക്കുന്ന മടിച്ചികള്‍ക്കും,മടിയന്മാര്‍ക്കും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഒഴിച്ച് കറി (ഇതിനു കറിയെന്ന വിശേഷണം അത്രയ്ക്കങ്ങ് ചേരില്ല കേട്ടോ ..തേങ്ങ ചേര്‍ക്കാത്ത ചമ്മന്തികറി എന്നോ,പുളിയും മുളകും ചാലിച്ചതെന്നോഎന്തുവേണ മെങ്കിലും ആവാം ...)ഈ കറിയും ചൂടുചോറുംഒരു ഓംലെറ്റ്,അല്ലെങ്കില്‍ രണ്ടു പപ്പടമോ ഉണ്ടെങ്കില്‍ അടിപൊളി ... ,

മറ്റൊരു ചെറു വിഭവം :
സവോള :ഒന്ന് ചെറുതായി അരിഞ്ഞത്‌ 
പച്ചമുളക് :രണ്ടു അരിഞ്ഞത്‌
ഉപ്പ്‌:ആവശ്യാനുസരണം
ഇനി എല്ലാം കൂടി മിക്സിയില്‍ ചെറുതായി ഒന്നടിച്ചാല്‍ മതി .അരഞ്ഞു പോകരുത്,വെള്ളം ചേര്‍ക്കരുത് .വെളിച്ചെണ്ണ കൂടിയാല്‍ രുചികൂടും. ചൂട്ചോറിന്റെ കൂടെ ചേര്‍ത്തു കഴിച്ചു നോക്കൂ .