Sunday 26 October 2014

"ബട്ടര്‍ ചിക്കന്‍ '

പലരും ആവശ്യപ്പെട്ടതുപ്രകാരം  ,ഇന്നലെ പോസ്റ്റ്‌ ചെയ്ത "ബട്ടര്‍ ചിക്കന്‍റെ" റസീപ്പി ,ഇവിടെ ചേര്‍ക്കുന്നു ..


ഒരുകിലോ ചിക്കന്‍ മീഡിയം പീസാക്കി ക്ലീന്‍ ചെയ്ത്‌, ഇതില്‍ രണ്ടു ടീസ്പൂണ്‍ കഷ്മീരിചില്ലിപൌഡറും ഒരു ടേബിള്‍സ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക്പെയ്സ്റ്റ് ,ആവശ്യം ഉപ്പും ചേര്‍ത്ത്  നന്നായി മിക്സ് ചെയ്തു  അര മണിക്കൂര്‍ മാറ്റിവെക്കുക .(ഒരു ദിവസം മുഴുവന്‍ വെച്ചാല്‍ വളരേ നല്ലത് )

ഒരു പതിനഞ്ചു പിരിയന്‍ മുളക്(കാശ്മീരി )( വാഷ്‌ ചെയ്ത്‌ ഒന്നര ഗ്ലാസ് വെള്ളവും  ചേര്‍ത്ത് വേവിച്ച് തണുത്താല്‍ മിക്സിയില്‍ അരച്ച് പെയ്സ്റ്റാക്കി വെക്കുക .(വേവിച്ചരചെടുക്കുന്നു മുളക് കറികള്‍ക്ക് രുചി കൂട്ടും )

മറ്റു ചേരുവകള്‍ :
ഓയില്‍ :അര കപ്പ്‌ (ചിക്കന്‍  വറത്തെടുക്കാന്‍ )
ബട്ടര്‍ :രണ്ടിഞ്ചു ബ്ലോക്ക്‌(കൂടിയാല്‍ രുചികരം )
ജീരകം :അര ടീസ്പൂണ്‍
സവോള : ഒരെണ്ണം  ചെറുതായ രിഞ്ഞത്
ജിഞ്ചര്‍ ഗാര്‍ലിക് പെയ്സ്റ്റ്:രണ്ടു ടേബിള്‍സ്പൂണ്‍
തക്കാളി :വലുത് മൂന്നെണ്ണം ചെരുതായരിഞ്ഞത്
തക്കാളി ;ഒരെണ്ണം തിളച്ച വെള്ളത്തിലിട്ടു തൊലി മാറ്റി പെയ്സ്റ്റ്ചെയ്തത് .
കാഷ്യു നട്ട്സ്‌: പത്തെണ്ണം
പച്ചമുളക്:  നാലെണ്ണം ചെറുതായി ചീന്തിയത്
മല്ലിപ്പൊടി :രണ്ടു ടേബിള്‍സ്പൂണ്‍
കരാമ്പു : അഞ്ചെണ്ണം ,പട്ട : ഒരിഞ്ചു പീസ്‌ ,
ഏലക്കാ :നാലെണ്ണം,പെരുംജീരകം:ഒരു ടീസ്പൂണ്‍
മേത്തിലീവ്സ്‌ :ഒരു ടീസ്പൂണ്‍(ഇത് ചെറിയ  ബോട്ടലില്‍ കടയില്‍ കിട്ടും )
ഉപ്പ്:പാകത്തിന്
വെള്ളം :രണ്ടു ഗ്ലാസ്‌
മല്ലിയില :രണ്ടു ടേബിള്‍സ്പൂണ്‍
ഫ്രഷ്‌ ക്രീം: ഒരു കപ്പ്‌

ഇനി ഡിഷ്‌  തയ്യാറാക്കാം : ഒരു ഫ്രൈ പാനില്‍  ഓയില്‍ ഒഴിച്ച് ചൂടാവുമ്പോള്‍ മസാല മിക്സ് ചെയ്തുവെച്ച  ചിക്കന്‍പീസസ് നിരത്തിവെച്ച് ചെറിയ ഫ്ലെയ്മില്‍  ഹാഫ്‌ വേ യില്‍ (മൊരിഞ്ഞ് പോകരുത് ) വറൂത്തു കോരി വെക്കുക . ബാക്കിവന്ന  ഓയലില്‍  പകുതി ബട്ടര്‍ ചേര്‍ത്ത് ഒരുതണ്ട് കറിവേപ്പില ഉതിര്‍ത്തത് , ജീരകം ,പട്ട ,കരാമ്പൂ ,ഏലക്കായ,പെരുംജീരകം,ജിഞ്ചര്‍ ഗാര്‍ലിക് ,അരിഞ്ഞുവെച്ച സവോള ഇവ ഓരോന്നും ചേര്‍ത്ത് നന്നായി വഴറ്റുക .ഇനി ഈ കൂട്ടില്‍ രണ്ടു ഗ്ലാസ്‌ വെള്ളം ചേര്‍ത്ത് ഇളക്കി ചേര്‍ത്ത ശേഷം അരിഞ്ഞുവെച്ച തക്കാളി ,അരച്ചുവെച്ച മുളക് പെയ്സ്റ്റ്‌(എരുവ് നിങ്ങളുടെ ആവശ്യാനുസരണം) ,മല്ലിപ്പൊടി ,കാഷ്യൂ നട്ട്സ്‌ ,പച്ചമുളക് ,മേത്തിലീവ്സ്‌ ,മല്ലിയില ,ഉപ്പ് പാകത്തിന് എല്ലാം ചേര്‍ത്ത് ചെറുതീയ്യില്‍ തക്കാളി വെന്തുടയുന്നത് വരെ കരിഞ്ഞു പോകാതെ ഇടയ്ക്കിടെ ഇളക്കി കൊടുത്ത് ഇറക്കി വെച്ചു നന്നായി തണുത്താല്‍ മിക്സിയില്‍ അരച്ചുനല്ല പെയ്സ്റ്റ് ആക്കുക .
ഇനി അടികട്ടിയുള്ള വലിയൊരു പാത്രം (നോണ്‍ സ്റ്റിക് ആണെങ്കില്‍ വളരേനല്ലത് ) അടുപ്പില്‍ വെച്ചു നന്നായി ചൂടായാല്‍ ബാക്കി ബട്ടര്‍ചേര്‍ത്ത് ഉരുകിയാല്‍ അരച്ചുവെച്ച മസാലകൂട്ടും ,പെയ്സ്റ്റ് ചെയ്ത തക്കാളിയും രണ്ടു കപ്പ്‌ വെള്ളവും ചേര്‍ത്ത് ചെറിയ ഫ്ലെയ്മില്‍ നന്നായി തിളപ്പിച്ച്‌ ഇതിലേക്ക് ഫ്രൈ ചെയ്ത ചിക്കനും ,പകുതി ക്രീമുംചേര്‍ത്ത് നന്നായി ഇളക്കി യോചിപ്പിച്ചു മൂടിവെച്ച്മസാല ചിക്കനില്‍ പിടിച്ച് കുറുകി ഓയില്‍ തെളിയുമ്പോള്‍ ബാക്കി ക്രീമും കൂടി ചേര്‍ത്ത് തിളച്ചപാടെ ഇറക്കി വെക്കുക ...ബട്ടര്‍ ചിക്കീന്‍ റെഡി .
ഈ ഡിഷ്‌ പൊറോട്ട ,ചപ്പാത്തി ,ബട്ടര്‍ നാന്‍ ,പൂരി  ഇവയ്ക്കൊപ്പമെല്ലാംനല്ല കോമ്പിനേഷന്‍ ആണ് .

NB:ഈ ഡിഷ്‌ പറഞ്ഞ പ്രകാരം ശ്രദ്ധയോടെ(കരിഞ്ഞുപോകാതെ ) തയ്യാറാക്കിയാല്‍ വളരെ രുചികരമായ ഡിഷ്‌ ആണെന്ന് ഞാന്‍ ഗാരണ്ടി.ഞാന്‍ ഈ ഡിഷില്‍ ഒരു ചേരുവയും  റെഡിമെയ്ഡ്ചേര്‍ത്തിട്ടില്ല .ബട്ടറും ,ക്രീമും ഒഴികെ എല്ലാം ഫ്രഷ്‌ആണ് .