Saturday 20 February 2010

"വെളുത്തുള്ളി അച്ചാര്‍ "

 



ആവശ്യ സാധനങ്ങള്‍    ::

വെളുത്തുള്ളി തൊലി കളഞ്ഞത് : 500 gm

ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌:ഒന്നര ഇഞ്ച് കഷണം

പച്ചമുളക് അരിഞ്ഞത്‌ : നാലെണ്ണം

ഓയില്‍ : നാല് ടേബിള്‍ സ്പൂണ്‍

വിനീഗര്‍ :ഒരു കപ്പ്

തിളപ്പിച്ചാറിയ വെള്ളം : അര കപ്പ്

മുളകുപൊടി :നാല് ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി :കാല്‍ ടീസ്പൂണ്‍

ഉപ്പുപൊടി :രണ്ടു ടേബിള്‍ സ്പൂണ്‍ (ആവശ്യാനുസരണം )

പഞ്ചസാര :ഒരു ടീസ്പൂണ്‍ (രുചി ക്രമീകരിക്കാന്‍ )

തയ്യാറാക്കുന്ന വിധം : ഫ്രയിംഗ് പാനില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ ഓയില്‍ ചൂടാവുമ്പോള്‍ ആദ്യം അരിഞ്ഞുവെച്ച ഇഞ്ചിയും അല്‍പ്പ സമയം കഴിഞ്ഞു വെളുത്തുള്ളിയും ,പച്ചമുളകും ചേര്‍ത്തു രണ്ടു മിനുട്ട് വഴറ്റി മാറ്റിവെക്കുക .ഇനി ഈ പാനില്‍ ബാക്കി ഓയില്‍ ചൂടാക്കി മുളകുപൊടി ,മഞ്ഞള്‍പ്പൊടി ,ഉപ്പു ഇവചേര്‍ത്തുചെറു തീയ്യില്‍ അല്‍പ്പസമയം വഴറ്റി (കരിഞ്ഞു പോവാതിരിക്കാന്‍ ശ്രദ്ധിക്കണം )മുന്‍പ് പറഞ്ഞ അളവ് വെള്ളവും ,വിനീഗറും കൂടിചേര്‍ത്ത് ഈ അടുപ്പത്തുള്ള മുളക് മിശ്രണം  ത്തിളച്ചാല്‍ ഇറക്കിവെച്ചു , വഴറ്റി മാറ്റിവെച്ച വെളുത്തുള്ളിക്കൂട്ട് ചേര്‍ത്ത് നല്ലത് പോലെ ഇളക്കി ചേര്‍ക്കുക ..ഇനി ഒരു ടീസ്പൂണ്‍ പഞ്ചസാരക്കൂടി ചേര്‍ത്താല്‍അച്ചാര്‍റെഡി ..നല്ലവണ്ണംആറിയാല്‍തിളപ്പിച്ചാറ്റി ഉണക്കിയ ബോട്ടലില്‍ആക്കി സൂക്ഷിക്കാം ..രണ്ടാഴ്ച്ചയ്ക്ക് ശേഷം ഉപയോഗിച്ച് തുടങ്ങാം ....

ഈ അച്ചാര്‍ കൊളസ്ട്രോള്‍ ,ഗ്യാസ് ട്രബിള്‍ .വയര്‍ sambanda മായ അസുഖങ്ങള്‍ക്കും വളരെ നല്ലതാണ് ...(എരുവ് അധികം വേണ്ടാത്തവര്‍ക്ക് പിരിയന്‍ മുളകുപൊടി ഉപയോഗിച്ചാല്‍ മതി ..ഞാന്‍ അച്ചാറിനു രണ്ടു മുളക് പൊടിയും കൂട്ടി ചേര്‍ത്താണ് ഉപയോഗിക്കാറു ...പിന്നെ ഇവിടുത്തെ വെള്ളുള്ളിയാണെങ്കില്‍ വലിയ ഇനമായത് കൊണ്ട് എളുപ്പം തൊലികളയാം )

 കുറിപ്പ് : വിനീഗറിന്റെ അളവ് ഒരു കപ്പ് എന്ന് ഉദ്ദേശിച്ചത്  ടീകപ്പാണ് പിന്നെ അച്ചാര്‍ തിക്കായിട്ടു മതിയെങ്കില്‍ വിനീഗറിനൊപ്പം തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കേണ്ടുന്ന ആവശ്യമില്ല (അച്ചാറിനു ഗ്രേവി കൂടുതല്‍ വേണ്ടുന്നവര്‍ മാത്രം തിളപ്പിച്ചാറിയ  വെള്ളം ചേര്‍ത്താല്‍ മതി )

20 comments:

poor-me/പാവം-ഞാന്‍ said...

മനസ്സില്‍ പാചകം ചെയ്തു കഴിച്ചു...
(സ്വകാര്യ വിഷയം പേരക്കുട്ടികളുമായുള്ള ജീവിതം സുഖമെന്ന് കരുതട്ടെ)

വിജയലക്ഷ്മി said...

ivide etthiyathil sathosham...
perakuttikalumaayulla jeevitham valare sukhakaram santhoshapradam..

നിരക്ഷരൻ said...

എനിക്ക് ഏറ്റവും പ്രിയപ്പെട്ട അച്ചാറാണ് വെളുത്തുള്ളി. പിന്നെ ഗോംഗുര. ഇത് രണ്ടും കഴിഞ്ഞിട്ടേ മറ്റേതെങ്കിലുമുള്ളൂ. ഈ പാചകക്കുറിപ്പിന് നന്ദി. വടക്കേ ഇന്ത്യക്കാരുടെ പ്രിയ എന്നൊക്കെ പേരുള്ള അച്ചാറുകുപ്പികളില്‍ മുങ്ങിത്തപ്പിയാലും ഒന്നോ രണ്ടോ വെളുത്തുള്ളിയാണ് കിട്ടുക. ബാക്കിയൊക്കെ എല്ലാ കുപ്പിയിലും നിറക്കുന്ന മസാല തന്നെ.

ഇനി ഈ റെസിപ്പി വെച്ച് ഉണ്ടാക്കി പോകുന്നിടത്തൊക്കെ കൊണ്ടുപോകാന്‍ നോക്കാം :)

Sapna Anu B.George said...

ചേച്ചി, ദേ ഇന്നലെ ഇന്ൻഡ്യൻവെളുത്തുള്ളി വിന്നഗിരിയിൽ ഇട്ടു വെച്ചു, ഇന്നു തന്നെ ഉണ്ടാക്കുന്നുണ്ട്

വിജയലക്ഷ്മി said...

niraksharan:
sapna:ente achaar ishtappettuvennarinjathil santhosham..

ബഷീർ said...

വളരെ ലളിതമായ രീതിയാണല്ലോ..

വിനീഗർ ഒരു കപ്പ് = ഏകദേശ അളവൊന്നു പറയാമോ ?

ബഷീർ said...

ഓ.ടോ:

ഈ വേഡ് വെരിഫിക്കേഷൻ ഒഴിവാക്കൂ ചേച്ചീ :)

Sureshkumar Punjhayil said...

Adipoli Achar chechy... Ashamsakal...!!!

വിജയലക്ഷ്മി said...

ബഷീര്‍ :അഭിപ്രായത്തിന് നന്ദി മോനെ ..വിനീഗറിന്റെ അളവ് ഒരു കപ്പ് എന്ന് ഉദ്ദേശിച്ചത് ടീ കുപ്പാണ് .പിന്നെ അച്ചാര്‍ തിക്കായിട്ടു മതിയെങ്കില്‍ വിനീഗറിനൊപ്പം തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കേണ്ടുന്ന ആവശ്യമില്ല (അച്ചാറിനു ഗ്രേവി കൂടുതല്‍ വേണ്ടുന്നവര്‍ മാത്രം വെള്ളം ചേര്‍ത്താല്‍ മതി )

shajkumar said...

chechi oru shakalam undaakki koduthu vittaal upakaaramaayi...

വിജയലക്ഷ്മി said...

shajkumar: pariganikkaam ketto..

ഏകതാര said...

ഫോട്ടോ കണ്ടപ്പഴേ കൊതിയായി.
ഞാന്‍ ഒരു ഭീകര അച്ചാര്‍ കൊതിച്ചിയാണ്.
അച്ചാരാണ് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം.
ഓമയ്ക്ക,കാരറ്റ്, ബീറ്റ് റൂട്ട്,റാഡിഷ്‌ ,ബീന്‍സ്‌, ഉള്ളി, തക്കാളി അങ്ങനെ കയ്യില്‍ കിട്ടുന്ന എന്തും ഞാന്‍ അച്ചാറിടും.
പുതിയ പുതിയ അച്ചാര്‍ പാചകവിധികള്‍ ബ്ലോഗില്‍ ഇടണേ ചേച്ചി.

prakashettante lokam said...

വെളുത്തുള്ളി അച്ചാ‍ര്‍ കണ്ടു. നാവില്‍ വെള്ളമൂറുന്നു. കൈയെത്താവുന്ന ദൂരത്താണെങ്കില്‍ പോയി അല്പം രുചിക്കാമായിരുന്നു.
എനിക്ക് അച്ചാര്‍ വലിയ പ്രിയം ആണ്. പക്ഷെ ബീനാമ്മ പലതും ഉണ്ടാക്കിത്തരില്ല.
ഈ പ്രായത്തില്‍ അച്ചാര്‍ നല്ലതല്ലത്രെ.
കഴിഞ്ഞ ആഴ്ച നാരങ്ങാ അച്ചാര്‍ ഉണ്ടാക്കി. ഇവിടെ ഒരു കിലോക്ക് 15 രൂപയേ ഉള്ളൂ.
എനിക്ക് നെല്ലിക്കാ അച്ചാര്‍ ഇഷ്ടമാ. അത് ഒരിക്കല്‍ ഉണ്ടാക്കി. പിന്നെ ഇട്ടില്ല.
അവള്‍ക്ക് പ്രഷര്‍ ഉണ്ട്. എനിക്കില്ലതാനും. എന്നാലും വയസ്സ് കാലത്ത് അച്ചാര്‍ അമിതമായി ഉപയോഗിക്കേണ്ട എന്നാ ഓള് പറേണ്.
ഇനി ഞാന് തന്നെ അടുക്കളയില്‍ കയറിയാലോ വിജയ ചേച്ചീ..........

വിജയലക്ഷ്മി said...

പ്രകാശേട്ട :വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ..പിന്നെ അത്യാവശ്യം ചിലപ്പോഴൊക്കെ അടുക്കളയില്‍ കയറുന്നത് ആരോഗ്യത്തിനു നല്ലതാ അപ്പോള്‍ മനസ്സിന് ചെറുപ്പം വെക്കും :)

mini//മിനി said...

അച്ചാറിന്റെ ഡാറ്റ സേവ് ചെയ്ത് വെച്ചിട്ടുണ്ട്. ബാക്കി ഉണ്ടാക്കി കഴിച്ചിട്ട് എഴുതാം. പിന്നെ ഒരു കാര്യം; ഞാനും ഒരു കണ്ണൂരുകാരിയാ, ഇപ്പോഴും കണ്ണൂരിൽതന്നെയുള്ള ഒരു അടുക്കള മടിച്ചി. ഇപ്പോൾ ബ്ലോഗെഴുതുന്നു, സമയം കിട്ടുമെങ്കിൽ കണ്ണൂർ കഥാപാത്രമായ സംഭവങ്ങൾ വായിക്കുമെന്ന് വിശ്വസിക്കുന്നു. ഒപ്പം ഫോട്ടോ, കഥ, നർമ്മം, ആദിയായവയും ഉണ്ട്. ഒരു പുളിരസത്തിന്റെ ഫോട്ടോ ഇവിടെ തുറന്നാൽ കാണാം. അച്ചാറിനു പറ്റിയതാ,,,
http://mini-chithrasalaphotos.blogspot.com/2010/02/blog-post_25.html

Anonymous said...

njan takkalisoucin pinnale vannathaa,evide vannapol kaanunilla,evidepoyi ???????????

Jyothi Sanjeev : said...

thakkaali sauce kazhinjappo ithaa athilum adipoliyaaya mattoru recipe. ithu super, ithu undaakkeetu kuttikalude acchane njanonnu soapidunnund :) nandi chechi valare nandi ithrayum nalla recipe post cheythathinu.

വിജയലക്ഷ്മി said...

kandaari:thakkaali sauce link molkku njan thannittundu.
jyothi:velutthulli achaar undaakki kodukkoo.engineyundennu parayane.

saju said...

കൊള്ളാം. നന്നായിട്ടുട്.

It's me said...

പുതിയ ഒരു ഐറ്റം കിട്ടി .. പഞ്ചസാര .. ഞാൻ പഞ്ചസാര ചേർക്കറിലായിരുന്നു .. ഇനി നോക്കട്ടെ ☺☺