Saturday 10 April 2010

" സ്വാദിഷ്ടമായ പുളിങ്കറി "

ആവശ്യമായ സാധനങ്ങള്‍

വെള്ളരിക്ക :ഒരെണ്ണം(ഇളവനായാലും മതി)

തൊലി കളഞ്ഞ് ഒരു ഇഞ്ചു കനത്തില്‍ കട്ട്‌ ചെയ്യുക

മുളകുപൊടി : രണ്ടു ടീസ്പൂണ്‍ (ആവശ്യാനുസരണം

മഞ്ഞള്‍ പ്പൊടി :കാല്‍ ടീസ്പൂണ്‍
ഉപ്പ് :വേണ്ടത്ര

വെള്ളം :വേണ്ടത്ര

പുളി :ഒരു വലിയ നെല്ലിക്കാ വലുപ്പത്തില്‍ (വേണ്ടത്ര )

(തേങ്ങ ചിരവിയത് :ഒരു മുറി

മഞ്ഞള്‍പ്പൊടി :കാല്‍ ടീസ്പൂണ്‍ )ഇവ അല്‍പ്പം വെള്ളം ചേര്‍ത്തു നന്നായി മിക്സിയില്‍ അരക്കുക ഒടുവില്‍ കാല്‍ ടീസ്പൂണ്‍ ജീരകവും ചേര്‍ത്തു അരപ്പ് മാറ്റിവെക്കുക

കറിവേപ്പില:രണ്ടു തണ്ട്‌


വറുത്തിടാന്‍ വേണ്ടുന്ന സാധനങ്ങള്‍:

വെളിച്ചെണ്ണ:രണ്ടു ടേബിള്‍സ്പൂണ്‍(ഓയില്‍ ഏതും)

കറിവേപ്പില:ഒരു തണ്ട്‌

ഉലുവ:മുക്കാല്‍ ടീസ്പൂണ്‍

ഉണക്ക മുളക്:രണ്ടായ്‌ മുറിച്ചത്‌ മൂന്നെണ്ണം


തയ്യാറാക്കുന്ന വിധം: കുക്കറില്‍ വെള്ളരിക്ക മുളകുപൊടിയും,മഞ്ഞള്‍പ്പൊടിയും ഒന്നര ഗ്ലാസ്‌ വെള്ളവും ചേര്‍ത്ത് വേവിക്കുക (ഒരു രണ്ടു വിസല്‍ മതിയാവും )ഇതില്‍ വേണ്ടുന്ന പുളിയും ഉപ്പും ചേര്‍ക്കുക രണ്ടുമിനുട്ടുകൂടി തിളക്കട്ടെ . ഇനി ഇതിലേക്ക് അരപ്പ് ചേര്‍ത്തു ആവശ്യം വേണ്ടുന്ന വെള്ളവും(ചോറ് കുഴച്ചുണ്ണാനുള്ള കറിയാണല്ലോ )ഉപ്പും പുളിയും ചേര്‍ത്തു കറിനന്നായിതിളക്കട്ടെ . ഇനി ഫ്ലെയിംകുറച്ചു ഒരഞ്ചു മിനുട്ട് തിളക്കട്ടെ .മൂടിവെക്കരുത്.തിളച്ചുതൂവിപ്പോവും രണ്ടു തണ്ട് കറിവേപ്പിലയും ചേര്‍ത്തു ഇറക്കി മൂടിവെക്കുക .ഇനി വറവിടാം ചീനച്ചട്ടി ചൂടാവുമ്പോള്‍ ഓയില്‍ ഒഴിച്ച് ചൂടായാല്‍ ഉലുവ ഇട്ടുപൊട്ടിയാല്‍ കറിവേപ്പിലയും മുളകും മൂപ്പിച്ചു കറിയില്‍ ചേര്‍ത്തിളക്കുക .സ്വാദിഷ്ട മായ പുളിങ്കറി റെഡി .(ഇത് മോര് ചേര്‍ത്തും ചെയ്യാം .അപ്പോള്‍ മുളകുപൊടി കുറച്ചിട്ടു നാലഞ്ചു പച്ചമുളക് കൂടി ചേര്‍ക്കും .അരപ്പെല്ലാം ചേര്‍ത്തു തിളച്ച ശേഷം കറിവേപ്പിലയും മോരും ഒടുവിലെ ചേര്‍ക്കാന്‍ പാടുള്ളൂ .ഇനി ഇളക്കാതെ കറി പതഞ്ഞുവരുമ്പോള്‍ ഇറക്കി വെച്ച് വറുത്തിടുക..)ഇപ്പോള്‍ രണ്ടു കറിയുടെ റെസീപ്പി കിട്ടിയില്ലെ.

കുറിപ്പ് :ഈ പോസ്റ്റ്‌ "ബ്ലോഗര്‍ ദിവാരേട്ടന്‍"ആവശ്യ പ്പെട്ടത്കൊണ്ട് പെട്ടന്ന് റെസീപ്പി തയ്യാറാക്കിയതാണ്.രണ്ടു ദിവസം മുന്‍പാണ് എന്‍റെവീട്ടില്‍ പുളിങ്കറി വെച്ചത് ...ആയതിനാല്‍ ഫോട്ടോ ചേര്‍ക്കാന്‍ പറ്റിയില്ല

13 comments:

പാവപ്പെട്ടവൻ said...

അല്ല ചേച്ചി കവിത എഴുത്ത് തീരയും ഇല്ലാണ്ടായോ ..........? ഇപ്പോള്‍ മിക്കവാറും പാചകകലയാണ്‌ എഴുതുന്നത്‌

വിജയലക്ഷ്മി said...

sona::)
paavappettavan:
aniyaa,kavithayezhutthu nirtthiyilla.nirtthilla...athintethaaya thanimyil thudarnnukondirikkunnu....paachakakala enikku otthiri ishtamulla vibhaagamaanu..typecheyyaanulla madiyum aarogyaparamaaya vishamathakalkaaranam athikamaai postidaan pattunnilla..

ബഷീർ said...

ഇതൊക്കെ വായിച്ച് കൊതി കയറുകയല്ലാതെ ഇപ്പോൾ ഒരു വഴിയില്ല :)

ബഷീർ said...

പാവപ്പെട്ടവൻ സൂചിപ്പിച്ചത് പോലെ പാചകത്തിനിടയ്ക്ക് വാചകം മറക്കണ്ട :)

Anonymous said...

vellari pachadiyum,thaalichadum matrame ariyullo,ith undaakanam,enikk vellari orupaadishtaa

വിജയലക്ഷ്മി said...

ബഷീര്‍:കവിത വിട്ടുള്ള ഒരു പരിപാടിയും എനിക്കില്ല കേട്ടോ ...ഇത് ഒരു ചെറു വശം .
കാന്താരി :പരീക്ഷണം ഉടനെ തുടങ്ങിക്കോളൂ ..

ദിവാരേട്ടN said...

ചേച്ചി, ഇത്രയും പെട്ടന്ന് "പുളിശ്ശേരി പോസ്റ്റ്‌" ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. വളരെ നന്ദി. മോര് ഒഴിച്ച് ആണ് ഉണ്ടാക്കിയത്. ഒരു കടുംകൈ ചെയ്തു. ഒരു അച്ച് ശര്‍ക്കര കൂടി ചേര്‍ത്തു. സാധാരണ cooking ല്‍, ഞാന്‍ കൈ വയ്ക്കുന്ന ദിവസം, ഭാര്യയും മക്കളും ഭക്ഷണം പുറത്തു നിന്നും വരുത്തുകയാണ് പതിവ്. ഇപ്രാവശ്യം അത് വേണ്ടി വന്നില്ല. ആ ക്രെഡിറ്റ്‌ ചേച്ചിക്ക്. Thanks a lot....

വിജയലക്ഷ്മി said...

ദിവാരേട്ടന്‍ :പുളിശ്ശെരിഎല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ടുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം .ശര്‍ക്കര ഒരുകഷണം ചേര്‍ക്കുന്നത് എരുപുളിഉപ്പ് ക്രമീകരിക്കാന്‍ വളരെ നല്ലതാണ് ..
പിന്നെ എന്‍റെ മറ്റൊരു ബ്ലോഗുണ്ട് .കാണുമല്ലോ .അതിന്റെ ലിങ്ക് ഈ ബ്ലോഗില്‍ സൈഡ് നോക്കുക ..

വെള്ളത്തിലാശാന്‍ said...

നന്ദി.. ഇത് ഭാര്യ യോട് പറഞ്ഞു ഉടനെ തന്നെ ഉണ്ടാക്കുന്നതാണ്..

വിജയലക്ഷ്മി said...

vellatthilaashaan:nandi iniyum varika..

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മയുടെ പുളിങ്കറിയുടെ സ്വാദോർത്തുപോയി...

ഓഫ് പീക്ക്:-
പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ. ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി പരിചയപ്പെടലും,ചർച്ചയും,കൊച്ചുകലാപരിപാടികളും.
നാ‍ലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ് ഗോപി) സിനിമ 'ജനകന്‍ 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്
Date&Time :- 09-05-2010 & 10.30am To 19.00 pm
Venue&Place:- AsaiDosai Kerala Restuarant,3 Barking Road,EastHam,London, E 6 1 PW.
:-Boleyn Cinema Comlex,5 Barking Road,EastHam,London, E 6 1 PW.
How to get here ?:- Catch Distrct or Hammersmith&City Underground Trains towards Eastbound(Barking or Upminister ) staydown at Upton Park TubeStation ,turn right walk 5 mints& there is Boleyn (near WestHam Football stadium) or Contact
Muralee :-07930134340
Pradeep :-07805027379
Vishnu :-07540426428

ഹേമാംബിക | Hemambika said...

പുളിങ്കറി !
എന്റമ്മ , രണ്ടു നിറത്തില് പുളിങ്കറി
ഉണ്ടാക്കും. തവിട്ടും , മഞ്ഞയും. തവിട്ടു പുളിങ്കറിയില്‍ മല്ലി അരച്ച് ചേര്‍ക്കും അതാ. എനിക്കിഷ്ട്ടം തവിട്ടു പുളിങ്കറി തന്നെ.
ചിറക്കലില്‍ അങ്ങനെ ആണോ ?

വിജയലക്ഷ്മി said...

bilaatthipattanam:abhipraayatthinu nandi..pinne orukaaryam ammayudaakki tharunna kariyude ruchi onnuvere thanneyaanu.aa ruchiye marikadakkaan aavilla aniyaa.
Hemambika: molu kannoorkaariyaanennarinjathil santhosham.molu chodichaprkaaram parayukayaanu,chirakkalil malli chertthu pulinkari vekkaarilla.onnukil saampaaril,allenkil masaalakari ivayil maathrme malli cherkkaarulloo..pinne nammude thonnalinanusarichu palavidatthilum karikalundaakkaam..molude ammayude ruchikkotthu avarundaakkunnu athrathanne.