Saturday 6 August 2011

ആപ്പിള്‍ അച്ചാര്‍



ആപ്പിള്‍ തോട്ടം


റെഡ്‌ ആപ്പിള്‍ 


ഇത്  ഡാംസണ്‍  ഫ്രൂട്ട്



റെഡ്‌ ആപ്പിള്‍


















നല്ലപുളിയുള്ള  പച്ച ആപ്പിള്‍ :പന്ത്രണ്ടെണ്ണം (ഏതാണ്ട്  രണ്ടുകിലോ )കട്ട് ചെയ്തത്

ഉപ്പുപൊടി വറുത്തത്  : മൂന്നു ടേബിള്‍സ്പൂണ്‍  (ആവശ്യാനുസരണം

ഇഞ്ചി , വെളുത്തുള്ളി   ചെറുതായി അരിഞ്ഞത്: രണ്ടു

ടേബിള്‍സ്പൂണ്‍വീതം(എളുപ്പത്തിനു പെയ്സ്റ്റ് ഉപയോഗിക്കാം )

പച്ചമുളക്  ചെറു തായരിഞ്ഞത് :നാലെണ്ണം

വെജിറ്റബിള്‍ ഓയില്‍ ::നൂറ്റ ന്‍പത് മില്ലി( ആവശ്യാനുസരണം)

കറിവേപ്പില : രണ്ടുതണ്ട് 

(പിരിയന്‍ മുളക്പൊടി : ആറു ടേബിള്‍സ്പൂണ്‍ (അര ബൌള്‍)

കായം പൊടി : ഒരു ടീസ്പൂണ്‍

കടുക് പൊടി : ഒന്നര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി: ഒരുനുള്ള്) :ഇവ  നാലും ഒന്നിച്ചു മിക്സ്‌ ചെയ്തു വെക്കുക .


അച്ചാറിന് ആപ്പിള്‍ തയ്യാക്കുന്ന വിധം :  ആപ്പിള്‍  കഴുകി തുടച്ചു വെക്കുക .കട്ടുചെയ്തിടാന്‍  ഒരു ബൌളില്‍ വറുത്തുപ്പുപൊടി വിതറു ക . ആപ്പിള്‍ കട്ടുചെയ്തിടുമ്പോള്‍  നിറം മാറിപോകാതിരിക്കാനും  വേകത്തില്‍  ഉപ്പുപിടിക്കാനുമാണ്  ഈ തയ്യാറെടുപ്പ്...കട്ടുചെയ്യുമ്പോള്‍  മദ്ധ്യത്തിലുള്ള കുരുകിടക്കുന്ന ഭാഗം  അരിഞ്ഞുമാറ്റി  കട്ട് ചെയ്യുക ...

ഇനി അച്ചാര്‍  തയ്യാറാക്കാം : ഒരു വലിയ ഫ്രൈങ്ങ് പാനില്‍ പകുതി  ഓയില്‍ ചൂടാക്കി കറിവേപ്പില ഇട്ടു മൊരിഞ്ഞുവരുമ്പോള്‍ അരിഞ്ഞുവെച്ച  ഇഞ്ചി ,വെള്ളുള്ളി ,പച്ചമുളക് ചേര്‍ത്ത്വഴറ്റുക .ഈ കൂട്ടിലേക്ക് ഉപ്പുപുരട്ടി മാറ്റിവെച്ച  ആപ്പിള്‍ കഷണങ്ങള്‍ ചേര്‍ത്ത് ചെറുതീയ്യില്‍ ആപ്പിള്‍ കഷണങ്ങള്‍  പതംവരുന്നതുവരെ വഴറ്റി മാറ്റി വെക്കുക ..

മറ്റൊരു  പാത്രത്തില്‍  ബാക്കി  ഓയില്‍ ചൂടാക്കി  തീ  സിംമ്മി ലാക്കി  മിക്സ്‌ ചെയ്തുവെച്ച  മുളകുപൊടി കൂട്ട്  ഓയലില്‍ ചേര്‍ത്തു  മികസ് ചെയ്തു (കരിഞ്ഞുപോകാതെ ) ആപ്പിള്‍ കൂട്ടില്‍ ചേര്‍ത്തു  ചെറു തീയ്യില്‍  അഞ്ചു മിനുട്ട്  നന്നായി ഇളക്കിചെര്‍ത്തു  അടുപ്പില്‍നിന്നും  ഇറക്കി  തണുക്കാന്‍ വെക്കുക .സ്വാദിഷ്ടമായ ആപ്പിള്‍ അച്ചാര്‍  റെഡി .

കുറിപ്പ് : ഈ അച്ചാറില്‍ വെള്ളം ഒട്ടും ചേര്‍ക്കുന്നില്ല ..അതിനാല്‍  ക്ലീന്‍ ബോട്ടലില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍  ഒരു വര്‍ഷംവരെ  കേടുകൂടാതെയിരിക്കും.. 
ആപ്പിള്‍ കൊണ്ട് ,ഉപ്പിലിട്ടത് ,കടുമാങ്ങ തയ്യാറാക്കും പോലെ  കടുആപ്പിള്‍ വരെ ചെയ്യാം ..ഫോട്ടോസ് കാണുക ..മോളുടെ വീട്ടിലെ ആപ്പിള്‍ തോട്ടത്തില്‍ പറിച്ചെടുത്ത ആപ്പിള്‍ കൊണ്ടാണ്  ഇത് തയ്യാറാക്കിയത് ...ആപ്പിള്‍ മുപ്പെത്തിയാല്‍  മധുരംവെക്കുമല്ലോ  അപ്പോള്‍ ഇതുപോലെ  തയ്യാറാക്കാന്‍  പറ്റുമോ  എന്നറിയില്ല .മൂപ്പെത്താന്‍ ഇനിയും രണ്ടുമാസം വേണം .

14 comments:

നിരക്ഷരൻ said...

എന്ത് സാധനം കൊണ്ടും അച്ചാറുണ്ടാക്കാമെന്ന് ഇപ്പോ മനസ്സിലായി :)

കുഞ്ഞൂസ് (Kunjuss) said...

ഇതൊന്നു പരീക്ഷിച്ചിട്ട് തന്നെ...

Mohamedkutty മുഹമ്മദുകുട്ടി said...

ആപ്പിള്‍ തോട്ടമുള്ളവര്‍ ഭാഗ്യവാന്മാര്‍. കടയില്‍ നിന്നു വാങ്ങുന്ന മെഴുകു പുരട്ടിയ ആപ്പിള്‍ കൊണ്ടൊന്നും ഇതുണ്ടാക്കിയാല്‍ ശരിയാവില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

ആപ്പിളിവിടെ സുലഭമാണല്ലോ
അപ്പോൾ ഇനി ആപ്പിളച്ചാറ് ,നമ്മുടെ മാങ്ങക്ക് പകരം വെക്കാം അല്ലേ

വിജയലക്ഷ്മി said...

നിരക്ഷരന്‍: ,കുഞ്ഞൂസ് ,മുഹമ്മദിക്കാ ,മുരളി എല്ലാരും ഒന്ന് പരീക്ഷിച്ചു നോക്കൂ ...എല്ലാവര്ക്കും നന്ദി .

വിജയലക്ഷ്മി said...
This comment has been removed by the author.
വിജയലക്ഷ്മി said...

നിരക്ഷരന്‍: ,കുഞ്ഞൂസ് ,മുഹമ്മദിക്കാ ,മുരളി എല്ലാരും ഒന്ന് പരീക്ഷിച്ചു നോക്കൂ ...എല്ലാവര്ക്കും നന്ദി .

Sidheek Thozhiyoor said...

ഞാന്‍ ചക്ക മുതല്‍ മരച്ചീനി വരെ അച്ചാറിട്ടു കഴിഞ്ഞു , ഇനി ഇതൂടെ ഒന്ന് നോക്കട്ടെ.

ബഷീർ said...

ആപ്പിളു കൊണ്ടുള്ള അച്ചാറു ആദ്യമായിട്ടാ കാണുന്നത്.. :) തത്കാലം കണ്ടു തൃപ്തിയടയുന്നു

വിജയലക്ഷ്മി said...

സിദ്ധിക്ക :
ബഷീര്‍:
രണ്ടുപേരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി

ഉമ്മു അമ്മാര്‍ said...

ഞാന്‍ ഇവിടെ ആദ്യമായിട്ട ചേച്ചീ ,,,, ആദ്യം ആപ്പിള്‍ തോട്ടമൊക്കെ കാണിച്ചപ്പോള്‍ ഞാന്‍ കരുതി ഇത്ര്ന്തു പരിപാടി എന്നും പിന്നയല്ലേ കാര്യം മനസ്സിലായത് .. അച്ചാറ് കണ്ടപ്പോള്‍ വായില്‍കപ്പലോട്ടന്‍ വെള്ളം ആയി .. ഏതായാലും ഇനി ഇവിടെ എന്നെ സ്ഥിരം കാണാം കേട്ടോ .. ഇവിടുള്ള പലതും പല സമയത്തായി ഞാന്‍ പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു ... ആദ്യം മട്ടന്‍ ചാപ്സ് എന്നിട്ട് ബാക്കി പറയാം...

വിജയലക്ഷ്മി said...

ഉമ്മു അമ്മാര്‍ :അഭിപ്രായത്തിന് നന്ദി ..എല്ലാറസീപ്പിയും പരീക്ഷിച്ചു അഭിപ്രായം അറിയിക്കൂ .ഇനിയും ഈ വഴി വരൂ .

kochumol(കുങ്കുമം) said...

എന്തായാലും ഞാനും ഒന്നും പരീക്ഷിച്ചു നോക്കും ട്ടോ ...

വിജയലക്ഷ്മി said...

thank u kochumol :)