Tuesday 9 March 2010

"സ്വാദിഷ്ടമായ നാലുമണി പലഹാരം "

   
ഈന്തപ്പഴം കുരുകളഞ്ഞ് നീളത്തിലരിഞ്ഞത് :എട്ടെണ്ണം
കിസ്മിസ്സ് :രണ്ടു ടേബിള്‍ സ്പൂണ്‍
അണ്ടി പരിപ്പ് :നുറുക്കിയത് ::ഒരു ടേബിള്‍ സ്പൂണ്‍
തേങ്ങാ പൂള്‍ നുറുക്കിയത് : രണ്ടു ടേബിള്‍ സ്പൂണ്‍
പഴം റോബസ്റ്റ :രണ്ടെണ്ണം
(മൈസൂര്‍ പഴം ആയാലും നല്ലത് എങ്കില്‍ എണ്ണം കൂട്ടേണ്ടിവരും )
പഞ്ചസാര :ഒരു ടേബിള്‍സ്പൂണ്‍
നെയ്യ് ഒരു ടേബിള്‍സ്പൂണ്‍
ബ്രെഡ്‌ :എട്ടു പീസ്‌ ( അല്ലെങ്കില്‍ കുബൂസ്‌ ചെറുത്‌ നാല് )
ഇവയില്‍ ഏതെങ്കിലും ഒരെണ്ണം മുറിച്ചിട്ട് മിക്സിയില്‍ തരുതരുപ്പായ്‌ പൊടിച്ചെടുക്കുക
പാല്‍ :അര ടീ കപ്പ്‌ ( മിശ്രണം കുഴച്ചെടുക്കാന്‍ പാകത്തിന് )



തയ്യാറാക്കുന്ന വിധം :



ഒരു പാത്രത്തില്‍ ഈന്തപഴം മുതല്‍ നെയ്യ് വരെയുള്ള ചേരുവകള്‍ നന്നായി ഞെരടി ഇതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന ബ്രെഡ്‌(കുബ്ബൂസ്) ചേര്‍ക്കുക ..കുഴയ്ക്കാന്‍ ആവശ്യാനുസരണം പാല്‍ ചേര്‍ക്കാം ........റെഡിയായ കൂട്ട് കയ്യില്‍ നെയ്മയംപുരട്ടി ചെറു ഉരുളകള്‍ ആക്കി വട രൂപത്തില്‍ പരത്തി ചൂടായ തവയില്‍ തിരിച്ചും മറിച്ചു മിട്ടു കരിഞ്ഞു പോകാതെ ചുട്ടെടുക്കുക .
കുറിപ്പ് :"മൈക്രോവേവ് അവന്‍" ഉണ്ടെങ്കില്‍ ജോലി എളുപ്പം കഴിയും ..നെയ്മയം പുരട്ടിയ ട്രെയില്‍ നിരത്തി അവനില്‍ വെച്ച് മൂന്നു മിനുട്ടില്‍ സെറ്റ് ചെയ്തു ഓണ്‍ ചെയ്യുക .ഇനി മറിച്ചിട്ട് രണ്ടു മിനുട്ട് കൂടി ...സ്വാദിഷ്ടവും പോഷകപ്രദവു മായ പലഹാരം തയ്യാര്‍ ..ഇത് കുട്ടികള്‍ക്കും വലിയവര്‍ക്കും വൈകുന്നേരം ചായക്കൊപ്പം കഴിക്കാന്‍ ഇഷ്ടപ്പെടും .


Posted by Picasa

6 comments:

നിരക്ഷരൻ said...

അഡ്രസ്സ് ഞാന്‍ അറിയിക്കാം . പൊതിഞ്ഞ് കൊടുത്തയച്ചാല്‍ ചായയുടെ കാര്യം കുശാലാക്കാം.

അഡ്രസ്സ്:‌-

നിരക്ഷരന്‍
ലോകമേ തറവാട്
ജിപ്സി കോളനി
ബൂലോകം പി.ഓ.
:)

shajkumar said...

തേങ്ങാപ്പൂളു മാത്രം വീട്ടിലുണ്ട്‌ ബാക്കി ഒരു ഉപകരണോം ഇല്ല ചേച്ചീ... ഒരു നാലെണ്ണം അയച്ചു തരുമോ?

വിജയലക്ഷ്മി said...

നിരക്ഷരന്‍ :ഭൂലോക തറവാട്ടിലേക്കാണല്ലോ ഞാനിത് സമര്‍പ്പിച്ചത്...അദ്വാനിക്കാതെ ഭക്ഷിക്കണമെങ്കില്‍ മോന്‍ അലൈന്‍ വരെ ഒന്നുവന്നാല്‍ പ്രശ്നം പരിഹരിക്കാം .
സോന:ഉണ്ടാക്കി കഴിച്ചിട്ട് എങ്ങിനെയുന്ടെന്നു പറയുമല്ലോ
ഷാജുകുമാര്‍ :പ്രശ്നപരിഹാരം മേല്‍പറഞ്ഞത് പോലെ :)

ബഷീർ said...

ഈന്തപ്പഴം എന്നത് ഈത്തപ്പഴം തന്നെയല്ലേ ?

വിജയലക്ഷ്മി said...

ബഷീര്‍ :സംശയം ശരിയാണ് .ഈത്തപ്പഴം തന്നെ യാണ് .

kaattu kurinji said...

Amma: Paripaadi vijayam ayirunnu....