Monday 29 November 2010

"മാങ്ങാ അച്ചാര്‍ "



കട്ട് ചെയ്തു എണ്ണയില്‍ വഴറ്റിയ മാങ്ങ

അച്ചാര്‍ റെഡി ...ഒന്ന് തണുത്തോട്ടെ..

പുള്ളിക്കാരനെ  കുപ്പീലിറക്കി ...ഒരാഴ്ച വിശ്രമം ...

ആവശ്യ ചേരുവകളും,പാചകരീതിയും ..

മാങ്ങ :മുക്കാല്‍കിലോ കട്ട് ചെയ്തത് .
ഓയില്‍ : ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് പൊടി: രണ്ടു ടേബിള്‍ സ്പൂണ്‍ (ഓട്ടില്‍ വറുത്തത് )
കടുക് പൊടി : ഒരു ടീസ് സ്പൂണ്‍
ഒരു പാനില്‍ ഓയില്‍ ചൂടാക്കി മാങ്ങ ചേര്‍ത്ത് അഞ്ചു മിനുറ്റ്  വഴറ്റി അതില്‍ മേല്‍ പറഞ്ഞ ഉപ്പും ,കടുക് പൊടിയും മിക്സ്‌ ചെയ്തു മാറ്റിവെക്കുക .

ഓയില്‍ :രണ്ടു ടേബിള്‍ സ്പൂണ്‍
കറിവേപ്പില :ഒരു തണ്ട്
കായം പൊടി : ഒരു ടീസ്പൂണ്‍
പിരിയന്‍ മുളക് പൊടി (കാശ്മീരി എരുവ് കുറവാണ് കൊഴുപ്പും ,കളറും കിട്ടും ) അഞ്ചു ടീസ്പൂണ്‍
പാനില്‍  ഓയില്‍ ചൂടായാല്‍ കറിവേപ്പില ഇട്ടു മൂത്താല്‍  തീകുറച്ചു കായംപൊടി ചേര്‍ക്കുക ..ഇനി അടുപ്പ് ഓഫ്‌ ചെയ്തു മുളകുപൊടി ചേര്‍ക്കുക  .  ഈമാസാലകൂട്ടില്‍ ആദ്യംതയ്യാറാക്കി വെച്ച മാങ്ങ ചേര്‍ത്തു മസാലയുമായി നന്നായി ഇളക്കി ചേര്‍ത്ത ശേഷം ,വീണ്ടും അടുപ്പ് കത്തിച്ചു ചെറുതീയില്‍ ഒരഞ്ചുമിനുട്ട് കൂടിഇളക്കി ചേര്‍ത്തു  കൊണ്ടിരിക്കുക ...ഇനി ഇറക്കി വെച്ച്  തണുത്താല്‍ ...ഉണക്കി റെഡിയാക്കി വെച്ച  ബോട്ടലില്‍ നിറച്ചു സൂക്ഷിക്കുക  ..ഒരാഴ്ചക്ക് ശേഷം ഉപയോഗിച്ച് തുടങ്ങാം .ഈ  അച്ചാറില്‍ വെള്ളം ഒട്ടും ചേര്‍ക്കാത്തത് കൊണ്ട്  ഒരു വര്ഷം വരെ കേടുകൂടാതിരിക്കും .
കുറിപ്പ് :  മസാല കരിഞ്ഞു പോകരുതെന്ന് കരുതിയാണ് മുളകുപൊടി ചേര്‍ക്കുമ്പോള്‍ അടുപ്പ് ഓഫ്‌ ചെയ്യാന്‍ പറഞ്ഞത് ..അച്ചാര്‍ ഗ്രേവി വേണമെന്നുണ്ടെങ്കില്‍ അല്‍പ്പം വിനീഗര്‍ ചേര്‍ക്കാം



9 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഉപ്പ് പൊടി വറുക്കുന്നത് എന്തിനാ ചേച്ചീ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെയെന്റെ വാമഭാഗത്തിന്റെ സ്റ്റൈൽ മാങ്ങ കുനുകുനുന്നനെയരിഞ്ഞ് വേവീക്കാതെയുള്ള പരിപാടികളാണ് കേട്ടൊ
പിന്നെ ഇവിടത്തെ പച്ചമാങ്ങയുടെ വില കാരണം... കുപ്പിയച്ചാർ തന്നെ ശരണം...

വിജയലക്ഷ്മി said...

ഇസ്മായില്‍ : വെള്ളം ഒട്ടും ചേര്‍ക്കാത്ത അച്ചാര്‍ ആയത് കൊണ്ടാണ് ഉപ്പുപൊടി വറുക്കുന്നത് .ഉപ്പിലെ ഈര്‍പ്പം ചൂടാക്കി കളഞ്ഞാല്‍ അച്ചാര്‍ പെട്ടന്ന് പൂപ്പല്‍ വന്നു കേടാകില്ല ..
മുരളി :വാമഭാഗത്തിന്‍റെ സ്റ്റൈല്‍ അച്ചാര്‍ അതിനു ഞങ്ങള്‍ കടുമാങ്ങാ എന്ന് പറയും .മാങ്ങ കുനുകുനെ നുറുക്കി ,ആവശ്യം വേണ്ടുന്ന മുളകുപൊടി ,ഉപ്പ് ,കായം പൊടി ,കടുക് പൊടി ,അല്‍പ്പം വെള്ളം ഇവയെല്ലാം പച്ചയായി തന്നെ ഒന്നിച്ചു മിക്സ് ചെയ്‌താല്‍ കടുമാങ്ങാ റെഡി .
പിന്നെ ഇവിടെയും മാങ്ങക്കു നല്ല വിലകൊടുക്കണം .നാട്ടില്‍ കിട്ടുന്ന അത്രയും ഫ്രഷ്‌ മാങ്ങ കിട്ടുക എളുപ്പമല്ല .

പാവപ്പെട്ടവൻ said...

മാങ്ങ അച്ചാറിട്ടു ഒന്നു ഭരണിയിൽ തട്ടുമ്പുറത്തു സൂക്ഷിക്കണം .പഴകുമ്പോൾ കഴിക്കണം
ഒരു ആഗ്രഹം

പട്ടേപ്പാടം റാംജി said...

മാങ്ങ കണ്ടപ്പോള്‍ വായില്‍ വെള്ളം ഊറി.
അച്ചാര് കഴിക്കുമ്പോള്‍ എനിക്ക് നെഞ്ചെരിച്ചില്‍ വരും.

കുഞ്ഞൂസ് (Kunjuss) said...

ചേച്ചീ...ഞാന്‍ നേരത്തെ വന്നു ഈ കുറിപ്പ് നോക്കിയിട്ട് പോയി.പിന്നെ മാങ്ങാ വാങ്ങിച്ചു കൊണ്ട് വന്നു ഇതുപോലെ അച്ചാര്‍ ഇട്ടുവച്ചു.ഞങ്ങളുടെ നാട്ടിലെ അച്ചാറില്‍ നിന്നും വ്യത്യസ്തമായതാണിത്, എല്ലാവര്‍ക്കും വളരെ ഇഷ്ടമായീ ട്ടോ... ചേച്ചിക്ക് നന്ദിയും സ്നേഹവും!

വിജയലക്ഷ്മി said...

the man to walk with: നന്ദി
പാവപ്പെട്ടവന്‍ :ആഗ്രഹം ശരിയാണ് ...പണ്ടുകാലങ്ങളില്‍ അച്ചാര്‍ ഭരണി കളിലാക്കി ഭദ്രമായി കെട്ടി തട്ടിന്‍ പുറത്തു സൂക്ഷിക്കുക പതിവാണ് ..കുട്ടിക്കാലത്ത് വേനല്‍ക്കാല അവധിക്കു സ്കൂള്‍ അടച്ചാല്‍ അടുത്തവീട്ടിലെ കുട്ടികളൊക്കെ വീട്ടില്‍ കളിക്കാന്‍ വരും .എന്റെ ഏട്ടന്മ്മാരും കൂടെചേരും.പിന്നെ കള്ളനും പൊലീസും,ഒളിച്ചുകളിയും മറ്റുമായിരിക്കും പ്രധാന ഇനം ..ഒളിച്ചിരിക്കാന്‍ പ്രധാന മായി കണ്ടെത്തുക തട്ടിന്‍ പുറമായിരിക്കും ...അപ്പോഴാണ്‌ കുറെ വെള്ള തലപ്പാവ് ധരിച്ച ഭരണി കൂട്ടങ്ങളെ കണ്ടെത്തുക...ആരും കാണാതെ അവിടെ ഒരുമോഷണം നടത്തും ..തലപ്പാവസിച്ചു ഭരണിയില്‍ കയ്യിട്ടു ഉപ്പിലിട്ട മാങ്ങയോ .നാരങ്ങയോ .അച്ചാറോ കവര്‍ച്ച നടത്തി വയറിലാക്കും
ഇതിനു മുന്‍പന്തിയില്‍ എട്ടനായിരിക്കും ...ആ കട്ടുതിന്നലിനൊക്കെ എന്തുരസമായിരുന്നു ...ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊക്കെ വെറും മുത്തശ്ശി കഥ മാത്രം ...
പാവപ്പെട്ടവന്റെ കമന്റ് ഒരുപാട് നല്ല ഓര്‍മ്മകളിലെത്തിച്ചു .നന്ദി
പട്ടേപ്പാടം :മാങ്ങകണ്ടാല്‍ ആര്‍ക്കും വായില്‍ കപ്പലോടിക്കാം ...പൈന്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഈ നെന്ചെരിച്ചലിന്റെ കാര്യം ...
കുഞ്ഞൂസ്:വെത്യസ്തമായ അച്ചാറിന്റെ റസീപ്പി ഇഷ്ടപ്പെട്ടു വെന്നറിയിച്ചതില്‍ സന്തോഷം ...

കുസുമം ആര്‍ പുന്നപ്ര said...

ആ..എല്ലാം നോക്കുന്നുണ്ട്.എന്‍റ സ്റ്റൈല് വേറെ പാചകമാണേ.. ഇറച്ചി കഴിയ്ക്കില്ലേലും വെയ്ക്കും

വിജയലക്ഷ്മി said...

കുസുമം:വായനക്കും അഭിപ്രായത്തിനും നന്ദി .