Thursday, 23 December 2010

"ഒറ്റയാന്മാര്‍ക്ക് ഒരു ഒഴിച്ചുകറി "

     
Posted by Picasa
ചേരുവകള്‍ :                                                                                                                                             ഉണക്ക്മുളക് :ചുട്ടത് നാലെണ്ണം

പുളി: ചെറുനെല്ലിക്കാവലുപ്പത്തില്‍

ഉപ്പ് :പാകത്തിന്

പച്ച മുളക് :ഒരെണ്ണം

വെള്ളുള്ളി: രണ്ടല്ലി അരിഞ്ഞത്‌

സവാള :ചെറുതൊന്ന് അരിഞ്ഞത്‌

വെളിച്ചെണ്ണ :ഒരു ടേബിള്‍ സ്പൂണ്‍


മിക്സിയില്‍ ചേരുവകളെല്ലാം ഇട്ട് അല്‍പ്പം വെള്ളവും ചേര്‍ത്തു ട്ട്രാന്നു അരമിനുട്ട് അടിച്ച് വെളിച്ചണ്ണയും ,അല്‍പ്പം കൂടി വെള്ളവും ചേര്‍ത്താല്‍ ഒഴിച്ചുകറി റെഡി ...


കുറിപ്പ് : ഉണക്കമുളക് ഇല്ലെങ്കില്‍ പച്ചമുളക് കൊണ്ടും ചെയ്യാം .ജോലി സ്ഥലത്ത് ഒറ്റയ്ക്ക് താമസിച്ചു സ്വയം ഭക്ഷണം പാകം ചെയ്തുകഴിക്കുന്ന മടിച്ചികള്‍ക്കും,മടിയന്മാര്‍ക്കും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഒഴിച്ച് കറി (ഇതിനു കറിയെന്ന വിശേഷണം അത്രയ്ക്കങ്ങ് ചേരില്ല കേട്ടോ ..തേങ്ങ ചേര്‍ക്കാത്ത ചമ്മന്തികറി എന്നോ,പുളിയും മുളകും ചാലിച്ചതെന്നോഎന്തുവേണ മെങ്കിലും ആവാം ...)ഈ കറിയും ചൂടുചോറുംഒരു ഓംലെറ്റ്,അല്ലെങ്കില്‍ രണ്ടു പപ്പടമോ ഉണ്ടെങ്കില്‍ അടിപൊളി ... ,

മറ്റൊരു ചെറു വിഭവം :
സവോള :ഒന്ന് ചെറുതായി അരിഞ്ഞത്‌ 
പച്ചമുളക് :രണ്ടു അരിഞ്ഞത്‌
ഉപ്പ്‌:ആവശ്യാനുസരണം
ഇനി എല്ലാം കൂടി മിക്സിയില്‍ ചെറുതായി ഒന്നടിച്ചാല്‍ മതി .അരഞ്ഞു പോകരുത്,വെള്ളം ചേര്‍ക്കരുത് .വെളിച്ചെണ്ണ കൂടിയാല്‍ രുചികൂടും. ചൂട്ചോറിന്റെ കൂടെ ചേര്‍ത്തു കഴിച്ചു നോക്കൂ .

11 comments:

കുഞ്ഞൂസ് (Kunjuss) said...

പുളിക്കു പകരം ഞാൻ തക്കാളിയാ ഉപയോഗിക്കുന്നത് ചേച്ചീ...ചിലപ്പോൾ ഒന്നു കടുകു വറുത്തിടുകയും ചെയ്യും,അപ്പോൽ ഒരു പ്രത്യേക സ്വാദാണു ട്ടോ..

വിജയലക്ഷ്മി said...

mole abhipraayatthinnu nandi.thakkaali chattini njan undaakkaarundu...pakshe athu vazhattiyaanu cheyyaaru.kadukum kariveppilayum varavidum..nalaruchiyaanu...ithu pachayaayi cheyyunna oru eluppa tharikida :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

hei , njan madiyanalla..

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

മിക്സിയില്‍ ചേരുവകളെല്ലാം ഇട്ട് അല്‍പ്പം വെള്ളവും ചേര്‍ത്തപ്പോള്‍ "ട്ട്രാന്നു" കേള്‍ക്കുന്നില്ല ചേച്ചീ.
ശബ്ദം വേറെയാ കേള്‍ക്കുന്നേ! അതുകൊണ്ട് രുചിക്ക് വ്യത്യാസം ഉണ്ടാകുമോ?

പട്ടേപ്പാടം റാംജി said...

സംഗതി കൊള്ളാം.
എളുപ്പമുണ്ട്.ഒന്ന് ചെയ്തു നോക്കണം.

shajkumar said...

ചേച്ചി അഥവാ ഒറ്റയ്ക്കല്ല താമസം എങ്കില്‍ ഈ കറി വയ്ക്കുന്നത് കൊണ്ട് വല്ല കൊഴപ്പോം...

വിജയലക്ഷ്മി said...

വഴിപോക്കന്‍ :ഒറ്റയാന്‍ എന്നഉദ്ദേശത്തിന്‍റെ അര്‍ത്ഥം മാറ്റി ചിന്തിച്ചുവെന്നു തോന്നുന്നു .
ഇസ്മായില്‍ :തമാശിച്ചതാണല്ലേ ?
പട്ടേപ്പാടം:അഭിപ്രായത്തിന് നന്ദി .
ഷാജ്കുമാര്‍ :ഒരു കുഴപ്പവുമില്ല ഇഷ്ടം പോലെ ...

the man to walk with said...

onnu pareekshikkaam..

thanks

DIV▲RΣTT▲Ñ said...

"സ്വയം ഭക്ഷണം പാകം ചെയ്തുകഴിക്കുന്ന മടിച്ചികള്‍ക്കും,മടിയന്മാര്‍ക്കും"

ഇത് എന്നെ ഉദ്ദ്യേശിച് ആണ്... എന്നെ മാത്രം ഉദ്ദ്യേശിച്ച് ആണ്. ചെയ്തു നോക്കട്ടെ, എന്നിട്ട് പറയാം ബാക്കി.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഒഴിച്ചുകൂട്ടാനും,തൊട്ടുകൂട്ടാനും അപ്പോളിത്ര എളുപ്പവഴികളും ഉണ്ട് അല്ലേ...!

വിജയലക്ഷ്മി said...

ഇവിടെയെത്തിയ എല്ലാവര്‍ക്കും നന്ദി ....