
വേണ്ടുന്ന സാധനങ്ങള്‍ :
1. സ്രാവ് കഷണങ്ങള്‍ കഴുകിയത് : 250 ഗ്രാം ,
ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം
2. മഞ്ഞള്‍പ്പൊടി :കാല്‍ടീസ്പൂiണ്‍
3. മുളകുപൊടി :അര ടീസ്പൂണ്‍
4. ഉപ്പ് : പാകത്തിന്
5. പച്ചമുളക് : അരിഞ്ഞത് രണ്ടെണ്ണം
6. വെളുത്തുള്ളി : അരിഞ്ഞത് നാലല്ലി
7. സവോള : വലുതൊന്നരിഞ്ഞത്
8. ഓയില്‍ :രണ്ടു ടേബിള്‍ സ്പൂണ്‍
9. കടുക് : അര ടീസ്പൂണ്‍
10. കരിവേപ്പില്‍ :ഒരു തണ്ട്
11. മഞ്ഞള്‍പൊടി
12.ചിരവിയ തേങ്ങ :മൂന്ന് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കാം : ഒന്നുമുതല്‍ നാലുവരെയുള്ള ഒന്നിച്ചു മിക്സ് ചെയ്തു ചെറുചൂടില്‍ വേവിച്ചു കുടഞ്ഞിട്ട് മാറ്റി വെക്കുക . (അടുപ്പില്‍ അഞ്ചുമിനുട്ട് മതിയാവും )
ഇനി അടികട്ടിയുള്ള വറവ്ചട്ടി അടുപ്പില്‍ വെച്ചു ഓയില്‍ ഒഴിച്ച് ചൂടായാല്‍ കടുകിട്ട് പൊട്ടിയാല്‍ കറിവേപ്പില മൂപ്പിച്ച് ഇതില്‍ മഞ്ഞള്‍പൊടി , വെളുത്തുള്ളി ,പച്ചമുളക് ,സവോള ചേര്‍ത്തു അഞ്ച് മിനുട്ട് വഴറ്റി , മാറ്റി വെച്ച സ്രാവും ,തേങ്ങയും ചേര്‍ക്കുക നന്നായി ഇളക്കി ചേര്‍ത്തു രണ്ടു മിനുട്ട് മൂടിവെക്കുക ..ഇനി അടുപ്പില്‍ നിന്നും ഇറക്കി വെക്കാം .തോരന്‍ റെഡി .ഒന്ന് പരീക്ഷിച്ചു നോക്കൂ ...
കുറിപ്പ് : ഇതുപോലെ ,എല്ല് മാറ്റിയ ചിക്കന്‍ കൊണ്ടും (വേവിക്കാന്‍ വെള്ളം കൂടുതല്‍ ചേര്‍ക്കേണ്ടി വരും .അല്ലെങ്കില്‍ മൈക്രോ വേവില്‍ വെക്കുകയാണെങ്കില്‍ വേകം വെന്തുകിട്ടും .)മുള്ള് അധിക മില്ലാത്ത ഏത് മീനും ഉപയോഗിക്കാം .(തെക്കന്‍ കേരളത്തില്‍ ഇതിന്റെ മറ്റൊരു അവതാര മാണെന്ന് തോന്നുന്നു പീര വറ്റിക്കല്‍ .അതില്‍ കുടംപുളി ചേര്‍ക്കും .)