Sunday 27 March 2011

"ഡെഡ് സ്കിന്‍" ഒരുപൊടികൈ..

ചെറിയൊരു പൊടികൈ :

മുഖത്തും  കഴുത്തിലും  കൈകളിലും സ്കിന്‍ വരണ്ടുണങ്ങി  കാണാം .ഈ ഡെഡ്സ്കിന്‍ മാറ്റി പ്രകാശംപരത്താന്‍ നമ്മുടെ നിത്യോപയോഗസാധനങ്ങളില്‍ നിന്നും ഒരു ക്രീം തയ്യാറാക്കി ഉപയോഗിച്ചുനോക്കൂ  ഫലം ഗുണകരം ...ചെലവ് തുച്ചം ..ഗുണം മെച്ചം ...ഷോപ്പില്‍ നിന്നും ഒത്തിരി കാശ് കൊടുത്ത് പരസ്യങ്ങളില്‍ കാണുന്ന (അവരുടെ ഡയലോഗ് കേട്ട് )സ്ക്രബം ,ക്രീമുകളും  വാങ്ങി പുരട്ടി സ്കിന്‍ വിക്രുതമാക്കാതെ  ഇതൊന്നു പരീക്ഷിച്ചു നോക്കൂ .....പ്ലീസ്‌ ...ഇത് ഞാന്‍ സ്വയം തയ്യാറാക്കി പരീക്ഷിച്ചു  ഫലം അറിഞ്ഞതാണ് .

ഇനി  ക്രീം തയ്യാറാക്കാം :

തേന്‍  : ഒരു ടീസ്പൂണ്‍
ഒലീവ്ഓയില്‍  :രണ്ടു ടീസ്പൂണ്‍
വെള്ളം ;അര ടീസ്പൂണ്‍

ഇവ  നന്നായി മിക്സ്‌ ചെയ്ത്  കണ്‍ പുരികം ഒഴിച്ച്  മുഖത്തും ,കഴുത്തിനും ,കൈകളിലും പുരട്ടി  ഒരു എട്ടുപത്ത് മിനുട്ടുവെച്ചശേഷം പുരട്ടിയ സ്ഥലങ്ങള്‍ സാവധാനം റൌണ്ടില്‍ മസാജ് ചെയ്യുക ..അപ്പോള്‍ ഡെഡ് സ്കിന്‍ 

' ധാന്വന്തരം ഗുളികയുടെ" പരുവത്തില്‍ ഇളകിവരും ...ഉരുട്ടല്‍ പരിപാടി  കുറച്ചു സമയം തുടരുക ...കുളികഴിഞ്ഞാല്‍  സ്കിന്നിന്  നല്ല മാറ്റം അനുഭവപ്പെടും .ആഴ്ചയില്‍  രണ്ടോമൂന്നോ തവണ ചെയ്യുകയാണെങ്കില്‍  നല്ലതാണ്...

കുറിപ്പ്‌ : ഒലീവ്ഒയലിനു  പകരം  വെളിച്ചെണ്ണയോ  എള്ള്എണ്ണയോ  ഉപയോഗിക്കാം ...(മെച്ചം ഒലീവ്ഓയില്‍ )
ഇനി ക്രീം തയ്യാറാക്കാന്‍ സമയ മില്ലാത്തവര്‍  കാലത്തുകുളിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ , കയ്യില്‍ അല്‍പ്പം തേന്‍ ഒഴിച്ച് അതില്‍ രണ്ടുമൂന്നു തുള്ളി വെള്ളവും ചേര്‍ത്തു രണ്ടുകയ്യും ചേര്‍ത്തു തിരുമി മുഖത്തും കഴുത്തിലും തേക്കുക അതിനുമുകളില്‍ ഓയിലും ..(വെള്ളം ചേര്‍ക്കുന്നത് തേന്‍ ലൂസാവാനാണ് ...)ബാക്കി കാര്യം മുകളില്‍ പറഞ്ഞിട്ടുണ്ടല്ലോ .
ഇനി പരീക്ഷിക്കുക ..

5 comments:

കുഞ്ഞൂസ് (Kunjuss) said...

ആഹാ,ചേച്ചി ബ്യൂട്ടി പാര്‍ലറും തുടങ്ങിയോ...? കൊള്ളാലോ പരിപാടി.
പരീക്ഷിച്ചു നോക്കട്ടെ , എന്നിട്ട് പറയാം ട്ടോ...

വിജയലക്ഷ്മി said...

കുഞ്ഞൂസ് ;അഭിപ്രായത്തിനു നന്ദി .
പിന്നെ ഒരുകാര്യം മോളെന്തായാലും പരീക്ഷണഫലം അറിയിക്കാന്‍ മറക്കരുത് .

കാന്താരി said...

njan oru pareekshichitt parayaam

വിജയലക്ഷ്മി said...

കാന്താരി :പരീക്ഷണംവിജയിച്ചാല്‍ അറിയിക്കുക.

the man to walk with said...

mm...pareekshichu nokkam..