Friday, 24 July 2009

" ഇവര്‍ എന്റെ കൊച്ചു മക്കള്‍ "


ഞാനൊരു ആണ്‍കുട്ടിയാണ് കേട്ടോ....പേരു ആദിത്യ കൃഷ്ണ " ഫ്രം അലൈന്‍ " ..


എന്റെ അമ്മയ്ക്കൊരു ആഗ്രഹം :) ....



എന്നെ സാരിയില്‍ കാണേണമെന്നു ....കാണാന്‍ കൊള്ളാമോ ?





ഇത്തിരി ജിം ചെയ്താലോ ? എല്ലാവരോടും ഒന്നു പിടിച്ചു നില്‍ക്കണ്ടേ :)


ഞാനൊരു പാവം കുസൃതി യാണ് കേട്ടോ .....

" എന്റെ കണ്മണികള്‍ "

ഞാന്‍ കൃഷ്‌ മോഹന്‍ "ഫ്രം യു .കെ ...
അമ്മ അടുക്കളയില്‍ ആണെന്ന് തോന്നുന്നു ...ആരും കാണില്ല !ഒന്നു ബെഡ് റൂം വരെ പോയ് വരാം ..






ഹാവൂ ....ഈ ജിമ്മില്‍ കളി വലിയ കഷ്ടമാണേ :(

പപ്പ എങ്ങിനെയാണാവോ ഇതൊക്കെ ചെയ്യുന്നത് ?


ഇനി വിശ്രമിക്കട്ടെ ...കൊച്ചു കുഞ്ഞല്ലേ ഞാന്‍ :)




ഞാനൊന്നു കറങ്ങാന്‍ പോണു .....കൂട്ടിനു വരുന്നോ ആരെങ്കിലും ?

Tuesday, 21 July 2009

"കുബ്ബൂസ് സോള്‍ട്ട് മാംഗോ ട്രീ "




കുബൂസ് അറിയാത്തതും കഴിക്കാത്തതുമായ ,ഗള്‍ഫ് കാരുണ്ടാവില്ലല്ലോ ...അവര്‍ക്കായ്‌ , കുബൂസ് കൊണ്ടു എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന , രുചികരമായ ബ്രേക്ഫാസ്റ്റ് റസീപ്പി .ഒന്നു പരീക്ഷിച്ചുനോക്കൂ ..

ആവശ്യസാധനങ്ങള്‍:
വലിയ കുബൂസ് : 2എണ്ണം മിക്സിയില്‍ പൊടിച്ചത്
പച്ച മുളക് :4 എണ്ണം ചെറുതായ്‌ അരിഞ്ഞത്
സവോള ഒരെണ്ണം : ചെറുതായ്‌ അരിഞ്ഞത്
ഇഞ്ചീ : ചെറുതായ്‌ അരിഞ്ഞത് ഒരു ടീസ്പൂണ്‍
ചിരവിയ തേങ്ങ : 1 ടീ കപ്പ്‌
ഉപ്പ് : അര ടീസ്പൂണ്‍
മഞ്ഞള്‍ പ്പൊടി :അര ടീസ്പൂണ്‍
വെള്ളം :അര ടീ കപ്പ്‌
എണ്ണ :3ടേബിള്‍ സ്പൂണ്‍
കടുക് :1 ടീസ്പൂണ്‍
കറിവേപ്പില :ഒരു തണ്ട്
ഉണക്ക മുളക് :2 എണ്ണം കഷണങ്ങളാക്കിയത്
തയ്യാറാക്കുന്ന വിധം :
കുബ്ബൂസ് ,തേങ്ങയും ഒന്നിച്ചു ചേര്‍ത്തിളക്കി മാറ്റി വെക്കുക .ഇതു തയ്യാറാക്കാന്‍ പാകത്തിനുള്ള ,ഉരുളിയോ അല്ലെങ്കില്‍ നോണ്‍ സ്റ്റിക് പാത്രമോ സ്റ്റൌവ്വില്‍വെച്ചു ചൂടായാല്‍ എണ്ണ യൊഴിച്ചു കടുക് പൊട്ടിയാല്‍ ഉണക്കുമുളകും ,കറിവേപ്പിലയും ചേര്‍ത്തു മൂത്താല്‍ തീ കുറച്ചു , മഞ്ഞള്‍ പ്പൊടി ,സവാള ,പച്ചമുളക് ,ഇഞ്ചി ഇവ ചേര്ത്തു വഴറ്റുക .ഇനി ഈകൂട്ടില്‍ അര ടീസ്പൂണ്‍ ഉപ്പും അര കപ്പ്‌ വെള്ളവും ചേര്‍ത്തു ഒന്നു തിളച്ചാല്‍ കുബ്ബൂസ്മിക്സ് ഇതില്‍ ചേര്‍ത്തു , ചേരുവകളുമായ് ഒരഞ്ചുമിനുട്ടനല്ലവണ്ണം ഇളക്കി യോജിപ്പിക്കുക ."കുബൂസ് ഉപ്പുമാവ് "റെഡി .തീയണച്ച് ചൂടോടുകൂടി കഴിക്കാന്‍ തയ്യാറായി ക്കോളൂ .ഇതു നാലുപേര്‍ക്ക് കഴിക്കാനുണ്ടാവും ..(കുബ്ബൂസ് വലുത് എന്നുദ്ദേശിക്കുന്നത് ,ഏതാണ്ട് നെയ്റോസ്റ്റ് വലുപ്പ മാണ്‌കേട്ടോ .ചെറുതാണെങ്കില്‍ നാലെണ്ണം വേണ്ടിവരും .)ഇതു രണ്ടു ദിവസം ഫ്രിഡ്ജില്‍വെച്ച കുബ്ബൂസാണെങ്കില്‍ മിക്സിയില്‍ പൊടിച്ചെടുക്കാന്‍ എളുപ്പ മായിരിക്കും .ഒഴിവു സമയങ്ങളില്‍ പൊടിച്ചു ഡബ്ബകളിലാക്കിവെച്ചാല്‍ ആവശ്യാനുസരണം ഉപയോഗിക്കാം .ഒന്നു പരീക്ഷിച്ചു നോക്കി അഭിപ്രായം അറിയിക്കുമല്ലോ ...

Monday, 22 June 2009

"ലണ്ടന്‍ കാഴ്ച്ചകള്‍ "

ഇതൊക്കെ ഞാന്‍ കണ്ട കാഴ്ച്ച കളില്‍ ചിലത് ......

Big Ben standing tall..






A view of the Imperial city
London Eye
The Dali statue




The Tower Bridge

Wednesday, 18 March 2009

"സ്വാദിഷ്ടമായ ചിക്കന്‍ അച്ചാര്‍ "



ആവശ്യ മുള്ള സാധനങ്ങള്‍ :
ചിക്കന്‍: എല്ലില്ലാതെ ചെറു കഷണങ്ങളാക്കിയത് 500gm
മഞ്ഞള്‍പ്പൊടിi :കാല്‍ ടീസ്പൂണ്‍
ഇഞ്ചി :ഒരിഞ്ചുകഷണം നേരിയതായരിഞ്ഞത്
വെളുത്തുള്ളി :രണ്ട്ടേബിള്‍സ്പൂണ്‍ നീളത്തിലരിഞ്ഞത്
പച്ചമുളക് :നാലെണ്ണം ചെറുതായരിഞ്ഞത്
മുളകുപ്പൊടി :അഞ്ച് ടേബിള്‍സ്പൂണ്‍
മല്ലിയില :അരിഞ്ഞത് അര കപ്പ്
കറിവേപ്പില :രണ്ടു തണ്ട്
ഉപ്പ്‌ :ആവശ്യത്തിനു
വിനീഗര്‍ :അര കപ്പ്
കൊപ്പറ(തേങ്ങ ) :ചെറുതായിനുറുക്കിയത്ഒരുമുറി
എണ്ണ :ചിക്കന്‍ വറുത്തെടുക്കാനവശ്യത്തിനു
എണ്ണ, മസാലകള്‍ വറുത്തു ചേര്‍ക്കാന്‍:അഞ്ചു ടേബിള്‍സ്പൂണ്‍
വെള്ളം :ഒരു കപ്പ് (ടീകപ്പ്)
പഞ്ചസാര :ഒരുടീസ്പൂണ്‍


ഉണ്ടാക്കുന്ന വിധം :ചെറുതായി നുറുക്കിവെച്ചിരിക്കുന്ന (അരയിഞ്ച് വലുപ്പത്തില്‍ )ചിക്കന്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ,അരടീസ്പൂണ്‍ പൊടിയുപ്പും ചേര്‍ത്തു നല്ലപ്പോലെ മിക്സ് ചെയ്തു 15 മിനുട്ട് മാറ്റി വെക്കുക .ഇനി ഇതു വറുത്തെടുക്കാന്‍ പാകത്തിനുള്ള ഒരു പാനില്‍ എണ്ണച്ചുടാവുമ്പോള്‍ ചിക്കന്‍ കുറേശെ ഇട്ടു കരിഞ്ഞുപോകാതെ വറുത്തുകോരുക.(ഇതിന്റെ പാകം അധികം കൃസ്പ്പി ആകരുത് ,ബാക്കി എണ്ണയില്‍ കറിവേപ്പില ,അരിഞ്ഞുവെച്ചഇഞ്ചി .പച്ചമുളക് ,വെളുത്തുള്ളി ,അരിഞ്ഞുവെച്ച തേങ്ങ ഇവയെല്ലാം വേറെ വേറെ മു‌പ്പിച്ചുകോരി വെക്കുക .ഇതിന്റെ യൊക്കെ പാകമാണ് അച്ചാറിന്റെ രുചി .തീ കുറച്ചുവേണം അടുപ്പ് കത്താന്‍ . വറുത്തുകോരുന്നതൊന്നും കരിഞ്ഞുപോകാതിരിക്കാന്‍വളരെശ്രദ്ധിക്കണം .വറുക്കുന്ന എല്ലസാധനങ്ങളുടെയും വെള്ളം വറ്റി ഒരല്‍പം നിറമാറ്റം വരുമ്പോള്‍ എണ്ണയില്‍ നിന്നും കോരിയെടുക്കണം . ഇനി അച്ചാറിനു വേണ്ടുന്ന പൊടിയുപ്പു വേറെ ഓയില്‍ ഇല്ലാതെ ഒരുപാത്രത്തില്‍ രണ്ടുമിനുട്ട്‌ ചുടാക്കി മാറ്റിവെക്കണം .മൊത്തത്തില്‍ എല്ലാ സാധനങ്ങളും ചൂടാക്കിയിരിക്കണം .ഇനി അച്ചാര്‍ തയ്യാറാക്കാനുള്ള പാത്രം ചെറു തീയില്‍ ച്ചൂടായശേഷം അഞ്ച് ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടായാല്‍ തന്നിരിക്കുന്ന അളവ് മുളകുപ്പൊടിയുംഒരുനുള്ളു മഞ്ഞള്‍പ്പൊടിയും കരിഞ്ഞു പോകാതെ ഒരു മിനുട്ടിളക്കുക ഇതില്‍ വിനീഗറും,ഒരു കപ്പു വെള്ളവും ഒരു ടേബിള്‍സ്പൂണ്‍ വറുത്തഉപ്പും (ഉപ്പു ആവശ്യാനുസരണം ) ഒരു ടീസ്പൂണ്‍ പഞ്ചസാര യും മല്ലിയിലയും ചേര്‍ത്തു ഇളക്കി ഒന്ന് തിളച്ചാല്‍ ചിക്കന്‍ ഒഴികെയുള്ള മസാലകള്‍ ചേര്‍ത്തു നല്ലവണ്ണം ഇളക്കിഉടച്ചു ചേര്‍ത്ത ശേഷം ചിക്കന്‍ ചേര്‍ക്കുക .ഇനി തീയില്‍ നിന്നും ഇറക്കി ,ഇത്തിരി ചൂടാറിയാല്‍ കൈ കഴുകി തുടച്ചാറ്റിയ ശേഷം ചിക്കനും മസാലയും നന്നായി തിരുമ്മി ചേര്‍ക്കുക . വീണ്ടും ഒരു മൂന്നു മിനിട്ടു കൂടി ചെറുതീയില്‍ അടുപ്പില്‍ വെച്ചിളക്കിയാല്‍ സ്വാദിഷ്ടമായ ചിക്കന്‍ അച്ചാര്‍ റെഡി .ഇതുപ്പോലെ മറ്റു ഏതുമാംസം കൊണ്ടും ചെയ്യാം .ഈ അച്ചാറിന്റെ പ്രത്യേകത മറ്റു അച്ചാറുകള്‍ പോലെ അയവിലായിരിക്കില്ല .ഈ അച്ചാറിന്റെ രണ്ടുമൂന്നു പീസ് കിട്ടിയാല്‍ ഉണിനു കുശാലായി ..അച്ചാര്‍ ,തിളച്ചവെള്ളത്തില്‍ കഴുകിയുണക്കിയ ബോട്ടിലില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക .ഇതു ആറുമാസത്തില്‍ കൂടുതല്‍ കേടുകൂടാതുപയോഗിക്കാം .ആറിയ സ്പൂണ്‍ മാത്രമെ ഉപയോഗിക്കാവു .അല്ലാത്ത പക്ഷം പൂപ്പല്‍ വരാം .(പിരിയന്‍ മുളകുപ്പൊടി ഉപയോഗിച്ചാല്‍ നല്ല കളര്‍ ഫുള്‍ ആയിരിക്കും )