Friday 26 March 2010

" വഴറ്റിയരച്ച ചമ്മന്തി "

നമ്മുടെ വീടുകളില്‍ എപ്പോഴും ഉണ്ടാകാറുള്ള  സാധനങ്ങളില്‍ നിന്നും കുറഞ്ഞ ചിലവില്‍ രുചികരമായ ചമ്മന്തി ..

ചേരുവകള്‍ :

വെളിച്ചെണ്ണ : അഞ്ചു ടേബിള്‍ സ്പൂണ്‍

സവോള വലുത് :മൂന്നെണ്ണം നേര്‍മയായി അരിഞ്ഞത്‌


ഉണക്കുമുളക് :പത്തെണ്ണം

കറിവേപ്പില :രണ്ടു തണ്ട്

കായം : ചെറു കഷണം (പൊടിയാണെങ്കില്‍ വടിച്ച് അര ടീസ്പൂണ്‍ )

ഇഞ്ചി :അര ഇഞ്ച് കഷണം

പച്ചമുളക് :മൂന്നെണ്ണം

വെളുത്തുള്ളി ഒരുകൂട്(വലിയ പതിനഞ്ചല്ലി )

വാളന്‍പുളി :മീഡിയം നെല്ലിക്ക വലുപ്പത്തില്‍

   ജീരകം: ഒരു നുള്ള് (നിര്‍ബന്ധമില്ല )

ശര്‍ക്കര : അരഇഞ്ച് കഷണം

ഉപ്പ്‌ : ഒരു ടീസ്പൂണ്‍ (ആവശ്യാനുസരണം )

തിളപ്പിച്ചാറിയ വെള്ളം : മൂന്നു ടേബിള്‍ സ്പോണ്‍



തയ്യാറാക്കുന്ന വിധം : ഒരു അടികട്ടിയുള്ള പാനില്‍ (നോണ്‍സ്റ്റിക് പാന്‍ ആണെങ്കില്‍ വളരെ നല്ലത് ) വെളിച്ചെണ്ണ ചൂടാവുമ്പോള്‍ ഉനക്ക് മുളകും കറിവേപ്പിലയും ,കായവും ഇട്ടു മൂപ്പിച്ചു കോരി മാറ്റിവെക്കുക .ബാക്കി ഓയിലില്‍  ജീരകം , സവോള ,ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി ,ഇവ വഴറ്റുക (മിനിമം അഞ്ചു മിനുട്ട് )ശേഷം കുരുനീക്കിയ പുളി ,ഉപ്പ്‌ ചേര്‍ത്തു രണ്ടുമിനുട്ട്‌ കൂടി ഇളക്കി ചേര്‍ത്ത ശേഷം ഇറക്കി തണുത്ത ശേഷം ഈ ക്കൂട്ടിനോടൊപ്പം മാറ്റി വെച്ച മുളകും ,കറിവേപ്പിലയും ,തിളപ്പിച്ചാറിയ വെള്ളവും ,ശര്‍ക്കര കഷണവും മിക്സിയില്‍ നന്നായി അരച്ചെടുക്കുക .രുചികരമായ സമ്മന്തി തയ്യാറായി ...(ഈ സമ്മന്തി അമ്മികല്ലില്‍ അരച്ചെടുക്കുകയാണെങ്കില്‍ രുചി ഇരട്ടിയാകും ) ഈ സമ്മന്തി ഒരാഴ്ച്ചയോളം കേടാവാതെ ഇരിക്കും ...ഊണിനും ,ദോശക്കും ,iddli ക്കും ഈ സമ്മന്തി അതി രുചികരം ..ഊണിനു ഇതിനോടൊപ്പം രണ്ടു പപ്പടം കൂടി ആയാല്‍ മറ്റു കറികളൊന്നും വേണമെന്ന് തോന്നില്ല ..(ഇത് എന്റെ കാര്യമാണ് കേട്ടോ )


കുറിപ്പ് :ഓയില്‍ ഏതുവേണമെങ്കിലും ഉപയോഗിക്കാം ..വെളിച്ചെണ്ണ യാണെങ്കില്‍ രുചികൂടും .

   ഒരു 100gm ഉണക്കുമുളക് വറുത്തു മിക്സിയില്‍ പൊടിച്ചു ബോട്ടലില്‍ സൂക്ഷിച്ചാല്‍ പലവിധ സമ്മന്തി ഉണ്ടാക്കാന്‍ എളുപ്പമാകും  ഇതുമുന്നത്തെ  പോസ്റ്റില്‍  സൂചിപ്പിച്ചിട്ടുണ്ട് .(മറ്റു കൂട്ടുകളോടോപ്പം മുളക് അരഞ്ഞു വരാന്‍ അല്‍പ്പം താമസം വരും)

 .ക്യാമറയുടെ  തകരാറുകാരണം  ഫോട്ടോ ചേര്‍ക്കാന്‍ പറ്റിയില്ല .

9 comments:

Anonymous said...

undaakinokiyitt parayamtto

ബിന്ദു കെ പി said...

ഇതു കൊള്ളാമല്ലോ...ഒന്നു പരീക്ഷിക്കണം...

ബഷീർ said...

ചമ്മന്തിയോ സമ്മന്തിയോ എന്തായാലും ഞാനിപ്പോൾ അതിൽ നിന്നെല്ലാം മാറി നിൽക്കേണ്ട അവസ്ഥയാണു ..എന്നാലും ആരെങ്കിലും അരച്ച് തന്നാൽ ഇത്തിരി കൂട്ടി നോക്കാം :)

ബഷീർ said...

ബീവിക്ക് കൊടുക്കാം. ഈ റെസീപ്പി..:)

വിജയലക്ഷ്മി said...

സോനാ ,കാന്താരി ,ബിന്ദു ,ബഷീര്‍ എല്ലാവരും ഉണ്ടാക്കി കഴിച്ചു നോക്കൂ .ഇഷ്ട്ടപ്പെടും ..
ബഷീറേ:ചമ്മന്തിയെന്നും ,സമ്മന്തിയെന്നും പറയാറുണ്ട്‌ ഓരോ ദേശ സ്ലേങ്ങ് അനുസരിച്ച് .

mukthaRionism said...
This comment has been removed by the author.
mukthaRionism said...

ഇന്നുച്ചക്ക്
എസ് പി
ഇതു തന്നെ..
ഹല്ല പിന്നെ!

അല്ല,
വഴറ്റിത്തന്നെ അരക്കണോ..

ദിവാരേട്ടN said...

ചേച്ചി,
എന്നെപ്പോലെ ഉള്ള കുഴി മടിയന്മാരായ ആളുങ്ങള്‍ക്ക് എളുപ്പം ഉണ്ടാക്കാന്‍ പറ്റിയ കുറച്ചു കറികളുടെ (veg) recipe പോസ്റ്റ്‌ ചെയ്യുമോ? പുളിശ്ശേരി എളുപ്പം ഉണ്ടാക്കാന്‍ വല്ല വഴിയും ഉണ്ടെങ്കില്‍ അതും കൂടി... (എന്നിട്ട് വേണം എന്റെ ഭാര്യയെ ഞെട്ടിക്കാന്‍ )

വിജയലക്ഷ്മി said...

മുഖ്‌താര്‍ :വഴറ്റാതെയരച്ചാല്‍ ഒരു ചമ്മന്തി :)
വഴറ്റിയരച്ചാല്‍ രുചികരമായ ചമ്മന്തി ..
ദിവാരേട്ടന്‍ :(പുളിശ്ശേരി യെന്നാല്‍)പുളിങ്കറിയാണല്ലോ ഉദ്ദേശിച്ചത് അടുത്തുതന്നെ പോസ്റ്റിടാം .